Home
Apps

നിങ്ങൾ വാട്സ്ആപ്പിനെ വെറുക്കുമോ! വാട്സ്ആപ്പ് സ്റ്റാറ്റസിൽ പരസ്യം കാണിച്ച് തുടങ്ങി; ​വൈകാതെ കാണാം

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ആപ്പാണ് വാട്സ്ആപ്പ്. ഉപയോക്താക്കളെ വെറുപ്പിക്കുന്നില്ല എന്നതായിരുന്നു വാട്സ്ആപ്പിന്റെ പ്രധാന സവിശേഷത. എന്നാൽ ആ ഒരു പ്രത്യേകത ഇനി ചിലപ്പോൾ അ‌ധികനാൾ ഉണ്ടാകില്ല. കാരണം വാട്സ്ആപ്പിലും ഇപ്പോൾ പരസ്യങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു. പുതിയ അ‌പ്ഡേറ്റിന് പിന്നാലെ വാട്സ്ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട് (WhatsApp to start showing ads in Status). വാട്സ്ആപ്പിന്റെ ഒരു സുപ്രധാന മാറ്റമായി ഇതിനെ അ‌ടയാളപ്പെടുത്തുന്നു. അ‌തായത് പരസ്യത്തിലൂടെ വരുമാനം കണ്ടെത്തുക എന്ന നിലയിലേക്ക് വാട്സ്ആപ്പ് മാറാൻ തുടങ്ങുന്നതിന്റെ തുടക്കമായി ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ദിവസം ഔദ്യോഗിക ബ്ലോഗിലൂടെ പുതിയ മാറ്റങ്ങൾ വാട്സ്ആപ്പ് ഔദ്യോഗികമായി വിശദീകരിച്ചിട്ടുണ്ട്. ചാനൽ സബ്‌സ്‌ക്രിപ്‌ഷൻസ്, പ്രൊമോട്ട് ചെയ്‌ത ചാനലുകൾ, സ്റ്റാറ്റസിലെ പരസ്യങ്ങൾ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചറുകൾ ഈ ബ്ലോഗിൽ വിശദീകരിച്ചിരിക്കുന്നു. സ്റ്റാറ്റസ് വിഭാഗത്തിനുള്ളിൽ പരസ്യങ്ങൾ ദൃശ്യമാകും എന്നതാണ് അ‌തിൽ ഏറ്റവും ശ്രദ്ധേയമായ അ‌റിയിപ്പ്.

വാട്സ്ആപ്പ് സ്റ്റാറ്റസിൽ പരസ്യം കാണിച്ച് തുടങ്ങി; ​വൈകാതെ കാണാം

വാട്സ്ആപ്പിലെ പരസ്യം എങ്ങനെ: സ്റ്റാറ്റസ് എന്ന നിലയിലാണ് വാട്സ്ആപ്പിൽ പരസ്യങ്ങൾ കാണുക. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിലെ സ്റ്റോറികൾക്ക് സമാനമായ ഒരു വാട്സ്ആപ്പ് ഫീച്ചറാണ് സ്റ്റാറ്റസ്. ഫോട്ടോകൾ, ടെക്സ്റ്റ്, വീഡിയോകൾ, വോയിസ് എന്നിവയെല്ലാം സ്റ്റാറ്റസായി പങ്കുവയ്ക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇങ്ങനെ പങ്കുവയ്ക്കുന്ന സ്റ്റാറ്റസുകൾ 24 മണിക്കൂറിന് ശേഷം അ‌പ്രത്യക്ഷമാകും.

സ്റ്റാറ്റസിന്റെ സ്വഭാവത്തിലാണ് വാട്സ്ആപ്പിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. അ‌തായത് കോൺടാക്റ്റുകളിലുള്ള ആളുകളുടെ സ്റ്റാറ്റസുകൾക്കിടയിൽ ഈ പരസ്യങ്ങളും സ്റ്റാറ്റസുകളായി ഇടംപിടിക്കും. നാം സ്റ്റാറ്റസ് പരിശോധിച്ചാൽ മാത്രം അ‌വിടെ ഈ പരസ്യങ്ങളും കാണും. വ്യക്തിഗത ചാറ്റുകളിലോ മെസേജുകളിലോ ഗ്രൂപ്പ് ചാറ്റുകളിലോ പരസ്യങ്ങൾ ദൃശ്യമാകില്ലെന്ന് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

വാട്സ്ആപ്പ് സ്റ്റാറ്റസിൽ പരസ്യം കാണിച്ച് തുടങ്ങി; ​വൈകാതെ കാണാം

വാട്സ്ആപ്പിൽ പരസ്യങ്ങൾ അ‌വതരിപ്പിച്ചുകൊണ്ടുള്ള പുതിയ അ‌പ്ഡേറ്റിനെപ്പറ്റി മെറ്റ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: "നിങ്ങളുടെ സ്വകാര്യ ചാറ്റുകൾക്ക് തടസ്സമാകാത്ത ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ പദ്ധതികളെക്കുറിച്ച് വർഷങ്ങളായി ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയാണ്, ഈ പുതിയ ഫീച്ചറുകൾ പ്രവർത്തിക്കുന്നതിന് അപ്‌ഡേറ്റ്സ് ടാബ് ശരിയായ സ്ഥലമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു''.

ചാനൽ സബ്‌സ്‌ക്രിപ്‌ഷൻ: വാടസ്ആപ്പ് പുതിയ അ‌പ്ഡേറ്റിൽ അ‌വതരിപ്പിച്ച മറ്റൊരു ഫീച്ചർ ചാനൽ സബ്സ്ക്രിപ്ഷൻ ആണ്. എക്‌സ്‌ക്ലൂസീവ് അപ്‌ഡേറ്റുകളും കണ്ടന്റുകളും ലഭിക്കുന്നതിന് പ്രതിമാസ ഫീസ് നൽകി പ്രിയപ്പെട്ട ചാനലുകൾ സബ്‌സ്‌ക്രൈബ് ചെയ്യാം. കൂടാതെ പ്രൊമോട്ട് ചെയ്‌ത ചാനലുകൾ ഇപ്പോൾ എക്‌സ്‌പ്ലോർ വിഭാഗത്തിൽ കാണിക്കും.

പ്രൊമോട്ടഡ് ചാനൽസ്: ഡയറക്‌ടറിയിലെ ശുപാർശകൾ വഴി പുതിയ ചാനലുകൾ കൂടുതൽ എളുപ്പത്തിൽ കണ്ടെത്തുക എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ചാനൽ അഡ്‌മിനുകൾക്ക് അവരുടെ ചാനലുകളുടെ റീച്ചും വിസിബിലിറ്റിയും വർദ്ധിപ്പിക്കുന്നതിന് ഇപ്പോൾ പുതിയ ടൂൾസ് ഉണ്ടാകും എന്നതാണ് ഈ പുതിയ അ‌പ്ഡേറ്റ് കൊണ്ട് ഉണ്ടാകുന്ന മറ്റൊരു നേട്ടം.

വാട്സ്ആപ്പ് സ്റ്റാറ്റസിൽ പരസ്യം കാണിച്ച് തുടങ്ങി; ​വൈകാതെ കാണാം

ആഗോള തലത്തിൽ തങ്ങൾക്കിപ്പോൾ 1.5 ബില്യൺ പ്രതിദിന ഉപയോക്താക്കളുണ്ടെന്ന് വാട്സ്ആപ്പ് വെളിപ്പെടുത്തി. മാത്രമല്ല, പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്ന ഫീച്ചറുകളെല്ലാം ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിക്കൊണ്ടാണ് അ‌വതരിപ്പിച്ചിരിക്കുന്നത് എന്ന് വാട്സ്ആപ്പ് ബ്ലോഗിൽ വിശദീകരിക്കുന്നു. പരസ്യദാതാക്കൾക്ക് വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ നൽകുകയോ വിൽക്കുകയോ ചെയ്യില്ലെന്ന് മെറ്റ എടുത്തുപറയുന്നുണ്ട്.

വാട്സ്ആപ്പിൽ പരസ്യം അ‌വതരിപ്പിക്കുന്നതിനെപ്പറ്റി വർഷങ്ങളായി ആലോചനകൾ നടക്കുന്നുണ്ടായിരുന്നു. എന്നാൽ 2023 ൽ പരസ്യങ്ങൾ അ‌വതരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട് എന്ന് മേധാവി വിൽ കാത്ത്കാർട്ട് പറഞ്ഞിരുന്നു. ഒടുവിൽ ഇപ്പോൾ വാട്സ്ആപ്പിൽ പരസ്യങ്ങൾ എത്തുകതന്നെ ചെയ്തിരിക്കുന്നു. ഈ പുതിയ അ‌പ്ഡേറ്റ് രണ്ട് മാസങ്ങളിൽ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും.

More from GizBot

Best Mobiles in India

English summary
Meta has officially started showing ads on WhatsApp. The company announced the update on the official WhatsApp blog on Monday, detailing three new features. The new features are channel subscriptions, promoted channels, and ads in Status. WhatsApp says the new additions are focused on protecting privacy.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X