സ്റ്റാറ്റസ് അൺഡൂ; പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ്

|

ഉപയോക്താവിന് മികച്ച ഫീച്ചറുകളും സൌകര്യങ്ങളും നൽകുന്നതിൽ മറ്റ് മെസേജിങ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വാട്സ്ആപ്പ് എന്നും ഏറെ മുന്നിൽ തന്നെയാണ്. ഇതിനായി നിരന്തരം ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനും ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുന്നതിനും വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. ഇത്തരം ഫീച്ചറുകൾ പുറത്തിറക്കുന്നതിന് മുമ്പ് വളരെയധികം പരീക്ഷണങ്ങളും കമ്പനി നടത്തുന്നു. ആദ്യം ഡവലപ്പർമാർക്കിടയിലും പിന്നീട് ബീറ്റ പ്ലാറ്റ്ഫോമുകളിലും തിരഞ്ഞെടുത്ത യൂസേഴ്സിന് ഇടയിലും ആണ് ഇത്തരം പരീക്ഷണങ്ങൾ നടത്തുക. ഇതിനായി വിശാലമായ ബീറ്റ യൂസർ ബേസും കമ്പനിക്ക് ഉണ്ട്. അക്കൂട്ടത്തിൽ കമ്പനി അവതരിപ്പിക്കുന്ന പുതിയ ഫീച്ചറിനേപ്പറ്റി ധാരാളം റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. വാട്സ്ആപ്പ് സ്റ്റാറ്റസുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചർ വരുന്നത്. ഇത് സ്റ്റാറ്റസുകൾ "അൺഡൂ" ചെയ്യാൻ അനുവദിക്കുന്ന ഫീച്ചർ ആണെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ടെസ്റ്റ്ഫ്ലൈറ്റ് ബീറ്റ പ്രോഗ്രാം വഴിയാണ് കമ്പനി പുതിയ "അൺഡൂ" ഫീച്ചർ പരീക്ഷിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

സ്റ്റാറ്റസ്

ഐഫോണിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്കായിരിക്കും ആദ്യം സ്റ്റാറ്റസ് അൺഡൂ ഓപ്ഷൻ ലഭ്യമാകുക. പുറത്ത് വന്ന ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിന് ( 2.21.240.17 ) ഒപ്പമാണ് പുതിയ ഫീച്ചർ ലഭ്യമാകുക. ഉപയോക്താക്കൾ പുതിയ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ അൺഡൂ ചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ ഓപ്ഷൻ. ഇതിന് " അൺഡൂ സ്റ്റാറ്റസ് അപ്‌ഡേറ്റ്സ് " എന്നാണ് പേര് നൽകിയിരിക്കുന്നത്.

വാട്സ്ആപ്പ് പേയ്മെന്റ് 40 മില്ല്യൺ യൂസേഴ്സിലേക്ക്; സേവനം ഇരട്ടിപ്പിക്കാൻ അനുമതി കിട്ടിയതായി റിപ്പോർട്ട്വാട്സ്ആപ്പ് പേയ്മെന്റ് 40 മില്ല്യൺ യൂസേഴ്സിലേക്ക്; സേവനം ഇരട്ടിപ്പിക്കാൻ അനുമതി കിട്ടിയതായി റിപ്പോർട്ട്

ബീറ്റ
 

ഇനി വാട്സ്ആപ്പ് ബീറ്റ പരീക്ഷണങ്ങൾ നടത്തുന്ന പുതിയ അപ്ഡേറ്റിനെക്കുറിച്ച് വിശദമായി നോക്കാം. ഒരു ഉപയോക്താവ് ഒരു പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞ് പെട്ടെന്ന് തന്നെ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യാൻ അവസരം നൽകുന്ന ഫീച്ചർ ആണ് അൺഡൂ സ്റ്റാറ്റസ് അപ്‌ഡേറ്റ്സ്. സ്റ്റാറ്റസ് ഇട്ട് കഴിഞ്ഞ് കുറച്ച് നേരത്തേക്കാണ് ഇങ്ങനെ അൺഡൂ ഓപ്ഷൻ കാണാൻ കഴിയുക. ഈ നിശ്ചിത സമയത്തിനുള്ളിൽ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് അവസരം ലഭിക്കുന്നു. നിങ്ങൾ എന്തെങ്കിലും ചിത്രങ്ങളോ കണ്ടന്റോ അബദ്ധത്തിൽ പോസ്റ്റ് ചെയ്തെന്ന് കരുതുക. അതൊക്കെ മറ്റ് ആരെങ്കിലും കാണുന്നതിന് മുമ്പ് അതിവേഗം ഡിലീറ്റ് ചെയ്യാൻ പുതിയ ഷോർട്ട്കട്ട് സഹായിക്കും.

ഫീച്ചർ

നിലവിൽ തിരഞ്ഞെടുത്ത ഏതാനും ഐഒഎസ് വാട്സ്ആപ്പ് ബീറ്റ ടെസ്റ്റേഴ്സിന് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളു. ബീറ്റ പരീക്ഷണങ്ങൾ പൂർത്തിയാകുന്നത് അനുസരിച്ച് കൂടുതൽ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചേക്കും. നിങ്ങൾക്ക് ഈ അപ്ഡേറ്റ് ലഭ്യമാണെങ്കിൽ പ്ലേസ്റ്റോറിൽ പോയി വാട്സ്ആപ്പ് അപ്ഡേറ്റ് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. പിന്നീട് നിങ്ങൾ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോഴെല്ലാം സ്ക്രീനിന്റെ താഴെ വലത് ഭാഗത്തായി ഓപ്ഷൻ കാണാൻ കഴിയും.

'തെറ്റിദ്ധരിപ്പിക്കുന്ന' വാട്സ്ആപ്പ് ലാസ്റ്റ് സീൻ!'തെറ്റിദ്ധരിപ്പിക്കുന്ന' വാട്സ്ആപ്പ് ലാസ്റ്റ് സീൻ!

ബിസിനസ് അക്കൗണ്ട്

ബിസിനസ് അക്കൌണ്ടുകളുമായി ബന്ധപ്പെട്ടുള്ള പുതിയ ഫീച്ചറിനേപ്പറ്റിയും വാർത്തകൾ വരുന്നുണ്ട്. ഇതും ബീറ്റ പരീക്ഷണ ഘട്ടത്തിൽ ആണ് ഉള്ളത്. ബിസിനസ് ഇൻഫോയ്ക്കുള്ളിൽ ബിസിനസ് അക്കൗണ്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് ബിസിനസ് അക്കൗണ്ടിന്റെ പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്യാനും അത് തുറന്ന് കാണാനും സ്റ്റാറ്റസ് അപ്‌ഡേറ്റ് തിരഞ്ഞെടുക്കാനും ഒക്കെ സാധിക്കും. 2017 കാലയളവിൽ ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയിലേക്കെല്ലാം സ്റ്റാറ്റസ് / സ്റ്റോറീസ് ഫീച്ചറുകൾ കൂടുതലായി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ മെസഞ്ചറിൽ ഈ ഫീച്ചർ ലഭ്യമല്ല. കൂടാതെ ഈ ഫീച്ചർ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സംയോജിപ്പിക്കുകയും ചെയ്തിരുന്നു.

നോമീഡിയ

ഒട്ടുമിക്ക വാട്സ്ആപ്പ് ഉപയോക്താക്കളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വാട്സ്ആപ്പിൽ എത്തുന്ന ചിത്രങ്ങൾ നമ്മുടെ ഗാലറിയിൽ കാണിക്കാത്തത്. പല കാരണങ്ങളാലും ഇത് സംഭവിക്കാറുണ്ട്. ഇത് പരിഹരിക്കാനുള്ള ചില മാർഗങ്ങളും നോക്കാം. ആൻഡ്രോയിഡിൽ മീഡിയ വിസിബിലിറ്റി ഫീച്ചർ ഓഫായിരിക്കുന്നത് ചിത്രങ്ങൾ കാണാതിരിക്കുന്നതിന് കാരണം ആകാം. ചാറ്റ് സെറ്റിങ്സിൽ പോയി മീഡിയ വിസിബിലിറ്റി ഫീച്ചർ ഓൺ ആക്കുക. ശേഷം ഫോണിലെ ഗാലറി ആപ്പ് തുറന്ന് എല്ലാ വാട്സ്ആപ്പ് ചിത്രങ്ങളും കാണാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. സെലക്റ്റഡ് ആയ കോൺടാക്റ്റുകളിൽ മീഡിയ വിസിബിലിറ്റി ഫീച്ചർ ഓഫാക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. ആൻഡ്രോയിഡ് ഡിവൈസുകളിലെ സ്റ്റോറേജ് ഫോൾഡറുകളിൽ കാണാറുള്ള ".നോ മീഡിയ ഫയൽ" ഇത്തരത്തിൽ ചിത്രങ്ങൾ ഗാലറിയിൽ കാണാതിരിക്കാൻ കാരണം ആകാറുണ്ട്. ഫോണിലെ ഏതെങ്കിലും ഫോൾഡറിൽ ഒരു നോമീഡിയ ഫയൽ ഉണ്ടെങ്കിൽ ഗാലറി ആപ്പ് അടക്കമുള്ള മൾട്ടിമീഡിയ പ്ലെയറുകൾക്ക് ഫോൾഡറിലെ ഉള്ളടക്കങ്ങൾ സ്കാൻ ചെയ്യാനും ഇൻഡക്സ് ചെയ്യാനും ഒന്നും കഴിയില്ല. .നോമീഡിയ ഫയൽ ഡിലീറ്റ് ചെയ്ത് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഇതിനായി ആദ്യം ആൻഡ്രോയിഡ് ഫോണിലെ ഫയൽസ് ആപ്പ് തുറന്ന് 'ഷോ ഹിഡൻ മീഡിയ ഫയൽസ്' എനേബിൾ ചെയ്യണം. ശേഷം വാട്സ്ആപ്പ് ഫയൽ ഫോൾഡറുകൾ തുറന്ന് .നോമീഡിയ ഫയലുകൾ ഡിലീറ്റ് ചെയ്യുക.

വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?

ഐഒഎസ്

ഐഒഎസ് ഡിവൈസുകളിലും സമാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഐഒഎസ് ഡിവൈസുകളിലെ പ്രൈവസി സെറ്റിങ്സാകും പലപ്പോഴും വില്ലൻ ആകുന്നത്. ഐഒഎസ് ഡിവൈസുകളിലെ ഗാലറി പ്രശ്നം പരിഹരിക്കാൻ ആദ്യം ഐഫോണിലെ പ്രൈവസി സെറ്റിങ്സ് തുറക്കണം. ഫോട്ടോസ് സെക്ഷനിൽ നിന്നും ഫോട്ടോസ് ആപ്പിലേക്ക് ആക്‌സസ് ഉള്ള ആപ്പുകളുടെ ലിസ്റ്റ് തിരഞ്ഞെടുക്കുക. വാട്സ്ആപ്പ് സെലക്ട് ചെയ്ത് ഓൾ ഫോട്ടോസിൽ ക്ലിക്ക് ചെയ്യണം. ഇതോടെ ഐഒഎസ് ഡിവൈസുകളിലെ ഗാലറി പ്രശ്നത്തിന് പരിഹാരമായി കഴിഞ്ഞിരിക്കും. വാട്സ്ആപ്പിലെ ഗാലറി പ്രശ്നങ്ങൾ പരിഹരിക്കാൻ മുകളിൽ വിശദീകരിച്ചിരിക്കുന്ന മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ ഡിവൈസും വാട്സ്ആപ്പും എപ്പോഴും അപ്ഡേറ്റഡ് ആയി സൂക്ഷിക്കുന്നതും നല്ലത് തന്നെ. പലപ്പോഴും നമ്മൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നത് തന്നെ പരിഹാരമായിരിക്കും.

Best Mobiles in India

English summary
There are a lot of reports coming out about the new feature that WhatsApp is going to introduce. Reports suggest that this is a feature that allows users to "undo" WhatsApp statuses. The company is reportedly testing a new "undo" feature through the Test-flight beta program.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X