പുതുവര്‍ഷ ആരംഭത്തില്‍ വാട്ട്‌സാപ്പ് ചതിച്ചു, എന്നാല്‍ ഇപ്പോള്‍....

Posted By: Samuel P Mohan

ഒട്ടനേകം സവിശേഷതകളോടെ എത്തിയ വാട്ട്‌സാപ്പ് ഉപഭോക്താക്കളെ പുതുവര്‍ഷ പുലരിയില്‍ തന്നെ നിരാശപ്പെടുത്തി. ലോകമെമ്പാടുമുളള വിവിധ ഭാഗങ്ങളില്‍ ജനപ്രീതിയാര്‍ജ്ജിച്ച മെസേജിംഗ് ആപ്പ് പ്രവര്‍ത്തനം മുടങ്ങി. പ്രീയപ്പെട്ടവര്‍ക്ക് പുതുവത്സരാശംസകള്‍ കൈമാറാന്‍ 12 മണിയാകാന്‍ കാത്തിരിക്കുകയായിരുന്നു എല്ലാവരും. എന്നാല്‍ 12 മണി മുതല്‍ ഏകദേശം ഒരു മണി വരെയായിരുന്നു വാട്ട്‌സാപ്പ് നിലച്ചത്.

പുതുവര്‍ഷ ആരംഭത്തില്‍ വാട്ട്‌സാപ്പ് ചതിച്ചു, എന്നാല്‍ ഇപ്പോള്‍....

പലരും വിചാരിച്ചിരുന്നത് തങ്ങളുടെ ഫോണിന്റെ കുഴപ്പമായിരുന്നു എന്നാണ്. ശരിയാകാനായി അവര്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത് ഓണ്‍ ചെയ്തും നോക്കി. എന്നിട്ടും വാട്ട്‌സാപ്പ് ശരിയായില്ല.

അതിനു ശേഷം ഫലമില്ലാതായപ്പോഴാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം തിരക്കിയത്. ഇതെല്ലാം ആയപ്പോഴേക്കും പുതുവര്‍ഷത്തിന്റെ ആദ്യ അര മണിക്കൂര്‍ കഴിഞ്ഞിരുന്നു.

ക്വല്‍കോമിന്റെ പുതിയ ചിപ്‌സെറ്റുമായി നോക്കിയ 10 എത്തുന്നു

വിവിധ രാജ്യങ്ങളില്‍ കോടിക്കണക്കിന് ആളുകളാണ് വാട്ട്‌സാപ്പ് ലഭിക്കാതെ വിഷമിച്ചത്. സാങ്കേതിക തകരാറുകളായിരുന്നു വാട്ട്‌സാപ്പ് നിലയ്ക്കാന്‍ കാരണം. 1.3 ബില്ല്യന്‍ ഉപഭോക്താക്കളാണ് വാട്ട്‌സാപ്പില്‍ സജീവമായിരിക്കുന്നത്.

ഈ ആപ്ലിക്കേഷന്റെ സേവനം പ്രയോജനപ്പെടുത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം പ്രതിമാസം 200 ദശലക്ഷത്തിലധികമാണ്.

സമയത്ത് സന്ദേശം അയക്കാന്‍ സാധിക്കാത്തവരെയൊക്കെ ട്വിറ്ററില്‍ വാട്ട്‌സാപ്പിനെ ട്രോളിയാണ് സമാധാനിപ്പിച്ചത്. വളരെ രസകരമായ ട്രാളുകളാണ് വൈറലായിക്കൊണ്ടിരുന്നത്. മൈക്രോബ്ലോഗിങ്ങ് സൈറ്റില്‍ #Whatsappisdown, #WhatsAppStoppedWorking പോലുളള ഹാഷ്ടാഗുകള്‍ ട്രണ്ടായിരുന്നു.

എന്തൊക്കെ പ്രശനങ്ങള്‍ സംഭവിച്ചിരുന്നാലും ഇപ്പോള്‍ വാട്ട്‌സാപ്പ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ' ലോകമെമ്പാടുമുളള ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് ഒരു ചെറിയ തകര്‍ച്ച നേരിട്ടു, ഇപ്പോള്‍ പ്രശ്‌നം പരിഹരിച്ചിരിക്കുന്നു, അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമാപണം നടത്തുന്നു' ഒരു വാട്ട്‌സാപ്പ് വക്താവ് ഡിജിറ്റല്‍ ട്രണ്ടുകള്‍ക്കുളള പ്രസ്ഥാവനയില്‍ പറഞ്ഞു.

Read more about:
English summary
WhatsApp stopped working in many parts across the world, including India between 12 AM to 1 AM.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot