വിരലൊന്ന് ഇളകിയാൽ മതി അത്രയും റെക്കോർഡ് ചെയ്ത ഓഡിയോ പോകും; വാട്സാപ്പിലെ ഈ പ്രശ്നത്തിന് പരിഹാരമിതാ

Written By:

വാട്സാപ്പിൽ ഒരു ഓഡിയോ മെസ്സേജ് അയക്കുമ്പോൾ നമ്മൾ നേരിടുന്ന ഒരേയൊരു പ്രശ്നമാണിത്. ഓഡിയോ അല്പം നീളമുള്ളതാണെങ്കിൽ കുറേനേരം റെക്കോർഡിങ് നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് വിരലൊന്ന് ഇളകിയാൽ മതി, അത്രയും നേരം റെക്കോർഡ് ചെയ്തതെല്ലാം ഒഴിവായിപോകാൻ. പിന്നീട് നമ്മൾ രണ്ടാമത് വീണ്ടും ആദ്യം മുതലേ റെക്കോർഡ് ചെയ്തു തുടങ്ങേണ്ടി വരും. ഈയൊരു പ്രശ്നത്തിന് വാട്സാപ്പ് തന്നെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.

ഇളകിയാൽ മതി അത്രയും റെക്കോർഡ് ചെയ്ത ഓഡിയോ പോകും; ഈ പ്രശ്നത്തിന് പരിഹാര

വാട്സാപ്പിന്റെ പുതിയ ബീറ്റാ പതിപ്പ് ആണ് ഈ സൗകര്യം പരീക്ഷിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മാത്രമാണ് ഈ സൗകര്യം ഇപ്പോൾ ലഭ്യമാകുക. 2.18.102 നമ്പറിലുള്ള ബീറ്റാ പതിപ്പിലാണ് ഈ സൗകര്യം കൊണ്ടുവന്നിരിക്കുന്നത്. ആവശ്യക്കാർക്ക് ഡൗൺലഡ് ചെയ്ത് ഉപയോഗിച്ച് നോക്കാവുന്നതാണ്.

ഇളകിയാൽ മതി അത്രയും റെക്കോർഡ് ചെയ്ത ഓഡിയോ പോകും; ഈ പ്രശ്നത്തിന് പരിഹാര

Image source

ഓഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ഒരു ലോക്ക് സംവിധാനം ഉപയോഗിക്കാം എന്നതാണ് ഇവിടെ ചെയ്യാൻ സാധിക്കുക. അതിലൂടെ സമാധാനത്തോടെ നമുക്ക് ഓഡിയോ റെക്കോർഡ് ചെയ്യാം. ഫോണിൽ ഇങ്ങനെ അമർത്തിപ്പിടിച്ചുകൊണ്ടേയിരിക്കേണ്ട കാര്യമില്ല. റെക്കോർഡിങ്ങ് കഴിഞ്ഞാൽ ലോക്ക് മാറ്റി ഫയൽ അയക്കുകയും ചെയ്യാം.

ഈ സൗകര്യം ഉപയോഗിക്കാനായി ചാറ്റ് സ്‌ക്രീനിൽ പോയിട്ട് കാമറ അറ്റാച്മെന്റ്സ് ഐക്കണിന് അടുത്തുള്ള റെക്കോർഡ് ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം ഇത് മുകളിലേക്ക് വലിക്കുക. റെക്കോർഡിങ് ലോക്ക് മോഡിൽ ചെയ്യാനുള്ള സൗകര്യം ലഭ്യമാകും. റെക്കോർഡിങ് ലോക്ക് ആയാൽ മെസ്സേജ് ടൈപ്പിംഗ് ബാറിലുള്ള ഓപ്ഷൻ ക്യാൻസൽ ചെയ്യണം. റെക്കോർഡ് കഴിഞ്ഞാൽ സെൻറ് കൊടുത്ത് അയക്കാം. നിലവിൽ ബീറ്റാ വേർഷൻ മാത്രമേ ലഭ്യമായിട്ടുള്ളൂ എങ്കിലും ഉടൻ തന്നെ എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന വേർഷൻ ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

English summary
WhatsApp brings Locked Recording feature to Android beta. The latest Android beta users of WhatsApp get the Locked Recording feature.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot