മെസേജ് ഫോർവേഡിങിന് കൂടുതൽ നിയന്ത്രണവുമായി വാട്സ്ആപ്പ്

|

ഒന്നിൽ അധികം വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് മെസേജുകൾ ഫോർവേഡ് ചെയ്യുന്നത് തടയാൻ ഒരുങ്ങി വാട്സ്ആപ്പ്. മെസേജ് ഫോർവേഡിങ്ങുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് പുതിയ ഫീച്ചർ പരീക്ഷിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല ഗ്രൂപ്പുകളിലേക്ക് അനാവശ്യമായി സന്ദേശങ്ങൾ ഫോർവേഡ് ചെയ്യപ്പെടുന്നത് തടയാനാണ് പുതിയ നിയന്ത്രണം കൊണ്ട് വരുന്നത്. മെസേജ് ഫോർവേഡിങ് രീതിയെ പൂർണമായും മാറ്റി മറിക്കുന്നതാവും ഈ ഫീച്ചർ.

 

ഫീച്ചർ

പരീക്ഷണ ഘട്ടത്തിൽ ഇരിക്കുന്ന ഫീച്ചർ അധികം വൈകാതെ തന്നെ എല്ലാ യൂസേഴ്സിനുമായി ലഭ്യമാക്കുമെന്ന് കരുതാവുന്നതാണ്. വായിക്കുക പോലും ചെയ്യാതെ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെ നിയന്ത്രിക്കുകയാണ് പുതിയ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുന്നു എന്ന വിമർശനം കേൾക്കുന്ന പ്ലാറ്റ്ഫോം ആണ് വാട്സ്ആപ്പ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരു പരിധി വരെയെങ്കിലും തടയിടാൻ പുതിയ നിയന്ത്രണത്തിന് കഴിഞ്ഞേക്കും.

ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചെടുക്കാൻ റെഡ്മി വാച്ച് 2 ലൈറ്റ് എത്തിക്കഴിഞ്ഞുഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചെടുക്കാൻ റെഡ്മി വാച്ച് 2 ലൈറ്റ് എത്തിക്കഴിഞ്ഞു

ഫോർവേഡ്

ഒരു സമയം ഒരു ചാറ്റിലേക്ക് സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു അപ്‌ഡേറ്റ് വാട്സ്ആപ്പ് മുമ്പ് പുറത്തിറക്കിയിരുന്നു. ഫോർവേഡ് മെസേജുകൾ വൈറൽ ആകുന്നത് തടയാൻ ഫോർവേഡ് മെസേജുകൾക്ക് വാട്‌സ്ആപ്പ് പരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു. ഒന്നിൽ കൂടുതൽ തവണ ഫോർവേഡ് ചെയ്യുന്ന സന്ദേശങ്ങൾ ഇരട്ട അമ്പടയാളങ്ങൾ ഉപയോഗിച്ച് വാട്സ്ആപ്പ് ലേബൽ ചെയ്യാൻ തുടങ്ങിയതിന് ശേഷമാണ് ഈ അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ഇപ്പോൾ ഗ്രൂപ്പ് ചാറ്റുകളിലേക്കും ഈ ഫീച്ചർ കൊണ്ട് വരികയാണ് കമ്പനി.

വാബീറ്റ
 

വാബീറ്റഇൻഫോയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. അനുസരിച്ച്, ഒരു സമയം ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാനുള്ള സാധ്യത വാട്സ്ആപ്പ് പരീക്ഷിക്കുന്നു എന്നതായിരുന്നു റിപ്പോർട്ടിന്റെ കാതൽ. " ഒരു സന്ദേശം ഫോർവേഡ് ചെയ്‌തതായി അടയാളപ്പെടുത്തുമ്പോൾ, ഒരു സമയം ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലേക്ക് അത് ഫോർവേഡ് ചെയ്യാൻ ഇനി സാധ്യമല്ല. നിങ്ങൾക്ക് ഈ സന്ദേശം ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് ചെയ്യണമെങ്കിൽ, നിങ്ങൾ സന്ദേശം തിരഞ്ഞെടുത്ത് അത് വീണ്ടും ഫോർവേഡ് ചെയ്യേണ്ടതുണ്ട്, " റിപ്പോർട്ടിൽ പരാമർശിക്കുന്നു.

റെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽറെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽ

പുതിയ അപ്ഡേറ്റ്

ഫോർവേഡ് ചെയ്തതായി ലേബൽ ഉള്ള ഒരു മെസേജ് ഫോർവേഡ് ചെയ്യാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, അതിന് സാധിക്കില്ല എന്നുള്ളതാണ് പുതിയ അപ്ഡേറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരേ സമയം ഒന്നിൽ കൂടുതൽ ഗ്രൂപ്പ് ചാറ്റുകളിലേക്ക് അത് ഫോർവേഡ് ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലേക്ക് ആക്സസ് വേണമെങ്കിൽ നിങ്ങൾ സന്ദേശം തിരഞ്ഞെടുത്ത് അത് വീണ്ടും ഫോർവേഡ് ചെയ്യണം. മുമ്പ്, വാട്സ്ആപ്പ് ഒരു പരിധി കൊണ്ട് വന്നതിനാൽ ഈ സന്ദേശങ്ങൾ ഒരു സമയം ഒരു ചാറ്റിലേക്ക് മാത്രമേ ഫോർവേഡ് ചെയ്യാൻ കഴിയുകയുള്ളൂ.

ലേബൽ

"കഴിഞ്ഞ വർഷം ഞങ്ങൾ നിരവധി തവണ ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ എന്ന ആശയം ഉപയോക്താക്കളെ പരിചയപ്പെടുത്തി. ഈ സന്ദേശങ്ങൾ ക്ലോസ് കോണ്ടാക്റ്റിൽ നിന്ന് ഉത്ഭവിച്ചതല്ലെന്ന് സൂചിപ്പിക്കുന്നതിന് ഇരട്ട അമ്പടയാളങ്ങൾ കൊണ്ട് ലേബൽ ചെയ്തിരിക്കുന്നു. ഫലത്തിൽ, വാട്സ്ആപ്പിൽ അയയ്‌ക്കുന്ന സാധാരണ സന്ദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സന്ദേശങ്ങൾ പേഴ്സണൽ അല്ല എന്ന് മനസിലാക്കാം.ഞങ്ങൾ ഇപ്പോൾ ഒരു പരിധി അവതരിപ്പിക്കുന്നു, അതിനാൽ ഈ സന്ദേശങ്ങൾ ഒരു സമയം ഒരു ചാറ്റിലേക്ക് മാത്രമേ ഫോർവേഡ് ചെയ്യാൻ കഴിയുകയുള്ളു," വാട്സ്ആപ്പ് പറഞ്ഞു.

ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളുംബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും

വാട്സ്ആപ്പിൽ ഉടൻ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

വാട്സ്ആപ്പിൽ ഉടൻ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

വാട്സ്ആപ്പിനായുള്ള മറ്റ് ചില ഫീച്ചറുകളും പരീക്ഷണ ഘട്ടത്തിൽ ആണ്. ഇവയിൽ ചിലത് ബീറ്റ ഘട്ടം വരെയെങ്കിലും എത്തിയിട്ടുണ്ട്.എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുന്നതിന് മുമ്പ് വാട്സ്ആപ്പ് അതിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളുടെ ബീറ്റ പതിപ്പുകളിൽ വരാനിരിക്കുന്ന ഫീച്ചറുകൾ പരിശോധിക്കാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ പരീക്ഷണത്തിലുള്ളതും വൈകാതെ തന്നെ എല്ലാവർക്കുമായി ലഭ്യമാകാൻ സാധ്യതയുള്ളതുമായ ചില സവിശേഷതകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ ഫീച്ചറുകളെല്ലാം പുറത്തിറങ്ങുമെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. എങ്കിലും ഇവ പരീക്ഷണങ്ങൾക്ക് ശേഷം മാറ്റങ്ങളോടെ എല്ലാവർക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

സെർച്ച് മെസേജ് ഷോർട്ട്കട്ട്

സെർച്ച് മെസേജ് ഷോർട്ട്കട്ട്

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് സെർച്ച് മെസേജ് ഷോർട്ട്കട്ട് എന്ന പുതിയ ഫീച്ചറിൽ പരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പ്രൊഫൈലിലേക്ക് പോയി ചാറ്റിനുള്ളിൽ ഒരു പ്രത്യേക മെസേജ് സെർച്ച് ചെയ്ത് കണ്ടെത്താൻ യൂസറിനെ സഹായിക്കുന്ന ഫീച്ചറാണ് തയ്യാറാകുന്നത്. ഇത് ചില ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്ക് ഉപ്പോൾ തന്നെ ലഭ്യമാണ്. സെർച്ച് മെസേജ് ഷോർട്ട്കട്ട് ഐഒഎസ് ഉപയോക്താക്കൾക്കും പരീക്ഷണത്തിനായി നൽകാൻ തയ്യാറെടുക്കുകയാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോർട്ടുകൾ.

എക്സ്ക്ലൂസീവ്: ബെൻക്യു ഇനി മെയ്ഡ് ഇൻ ഇന്ത്യ, ഉത്പാദനം ഈ വർഷം തന്നെ ആരംഭിക്കുംഎക്സ്ക്ലൂസീവ്: ബെൻക്യു ഇനി മെയ്ഡ് ഇൻ ഇന്ത്യ, ഉത്പാദനം ഈ വർഷം തന്നെ ആരംഭിക്കും

മെസേജ് റിയാക്ഷൻസ്

മെസേജ് റിയാക്ഷൻസ്

ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്ക് മെസേഞ്ചറിലും കാണുന്നത് പോലെ മെസേജ് റിയാക്ഷൻസ് എന്ന പുതിയ ഫീച്ചർ വാട്സ്ആപ്പിലും അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ കമ്പനി നടത്തുന്നു. ഡെസ്‌ക്‌ടോപ്പ് പതിപ്പിന് വേണ്ടിയും ഈ ഫീച്ചർ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. മെസേജുകൾക്ക് റിപ്ലെ നൽകുന്നതിന് പകരം ഇമോജിയിലൂടെ റിയാക്ഷൻ നൽകാൻ പുതിയ ഫീച്ചർ സഹായിക്കും. ലിസ്റ്റ് ചെയ്തിരിക്കുന്ന ആറ് ഇമോജികളിൽ ഒന്നിൽ നിന്ന് റിയാക്ഷൻ തിരഞ്ഞെടുക്കാം.

ക്യാമറ മീഡിയ ബാർ

ക്യാമറ മീഡിയ ബാർ

ക്യാമറ മീഡിയ ബാർ എന്ന പുതിയ ഫീച്ചറും അണിയറിൽ തയ്യാറാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാട്സ്ആപ്പ് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ക്രോൾ ചെയ്യാവുന്ന മീഡിയ ബാർ നീക്കം ചെയ്തായിരിക്കം ഇത് സ്ഥാപിക്കുക. ഉപയോക്താക്കൾക്ക് തങ്ങളുടെ കോൺടാക്റ്റുകളുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും വേഗത്തിൽ തിരഞ്ഞെടുക്കാൻ പുതിയ ഫീച്ചർ സഹായിക്കും. ഫീച്ചറുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ നിന്നും ക്യാമറ പ്രവർത്തനത്തിനായി സ്ക്രോൾ ചെയ്യാവുന്ന മീഡിയ ബാർ മാറ്റി സ്ഥാപിക്കുമെന്നാണ് പറയുന്നത്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഐഒഎസ് ബീറ്റ പതിപ്പിന്റെ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാക്കും.

കഴിഞ്ഞ ദിവസത്തെ ആപ്പിൾ ഇവന്റിൽ പുറത്തിറങ്ങിയ ഐപാഡ് എയർ 5നെക്കുറിച്ച് കൂടുതൽ അറിയാംകഴിഞ്ഞ ദിവസത്തെ ആപ്പിൾ ഇവന്റിൽ പുറത്തിറങ്ങിയ ഐപാഡ് എയർ 5നെക്കുറിച്ച് കൂടുതൽ അറിയാം

Best Mobiles in India

English summary
Reports suggest that WhatsApp is experimenting with a new feature related to message forwarding. The new regulation is meant to prevent messages being unnecessarily forwarded to multiple groups.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X