Home
Apps

ചാറ്റുകൾക്ക് കൂടുതൽ പ്രൈവസി: വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേഷൻ ഉടൻ

നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് വാട്‌സ്ആപ്പ്. ജോലിയായാലും കുടുംബ ജീവിതമായാലും വിനോദമായാലും വാട്‌സ്ആപ്പ് ഇല്ലാതെ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ മെസ്സേജിങ് ആപ്പിന് ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ അതിന്റെ സുരക്ഷയെ കുറിച്ച് കമ്പനി എപ്പോഴും ബോധവാന്മാരാണ്. വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നതായി റിപ്പോർട്ട്. വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റുകൾ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഏറ്റവും പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് നിലവിൽ പരീക്ഷിച്ചു കൊണ്ടിരിക്കുന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിന് പുത്തൻ ഫീച്ചറുകൾ വാട്സ്ആപ്പ് പരീക്ഷിക്കാറുണ്ട്. അത് വിജയം കാണുകയും ചെയ്തിട്ടുണ്ട്. അതിലൊന്നാണ് 'അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി' ഫീച്ചർ. ഉടൻ തന്നെ പുതിയ ഫീച്ചർ പുറത്തിറക്കുമെന്നാണ് ഓൺലൈൻ വെബ്സൈറ്റായ വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.

വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേഷൻ ഉടൻ

അനാവശ്യ സന്ദേശങ്ങൾ പങ്കിടുന്നത് തടയുന്ന 'അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി' എന്ന ഒരു പ്രധാന ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. 'അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചർ വന്നു കഴിഞ്ഞാൽ ലഭിച്ച ഫോട്ടോകളോ വീഡിയോകളോ അവരുടെ ഗാലറിയിലേക്ക് സേവ് ചെയ്യാൻ കഴിയില്ല. സേവ് ചെയ്യാൻ ശ്രമിച്ചാൽ അയച്ചയാളുടെ സ്വകാര്യതാ ക്രമീകരണം കാരണം ഓട്ടോ-സേവിംഗ് പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെന്ന് ഒരു പോപ്പ്-അപ്പ് മെസേജ് സ്വീകർത്താവിനെ അറിയിക്കും.

വാബീറ്റാ ഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ഈ ഫീച്ചർ ഓപ്ഷണലായിരിക്കും, കൂടാതെ ആപ്പിന്റെ ക്രമീകരണങ്ങളിലൂടെ ആക്‌സസ് ചെയ്യാനും കഴിയും. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചർ, വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.25.10.4ൽ ലഭ്യമാകും.

വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേഷൻ ഉടൻ

ഉപഭോക്താവിന്റെ സ്വകാര്യ ഉള്ളടക്കം മറ്റുള്ളവർ സേവ് ചെയ്യാതെ കാണാണമെന്നാഹ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചർ പ്രത്യേകിച്ചും ഉപയോഗപ്രദമാകും. മീഡിയ നിയന്ത്രണങ്ങൾക്കപ്പുറം, അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ടൂളിൽ ചാറ്റ് ഹിസ്റ്ററി എക്‌സ്‌പോർട്ടുകളിൽ പരിധികൾ ഉൾപ്പെടുത്തിയേക്കാം. കൂടാതെ ഫീച്ചർ സജീവമായിരിക്കുന്ന സംഭാഷണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഉപയോക്താക്കൾക്ക് മെറ്റാ എഐയിലേക്കുള്ള ആക്‌സസ് തടയാനും കഴിയും.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ ഇതിനകം തന്നെ ഒരു പരിധിവരെ സ്വകാര്യത വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഈ സവിശേഷത പതിവ് ചാറ്റുകൾക്ക് സമാനമായ പരിരക്ഷകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദൈനംദിന സംഭാഷണങ്ങൾക്കായി സ്വകാര്യതാ ക്രമീകരണങ്ങൾ കൂടുതൽ ശക്തവുമാക്കുന്നതിനുള്ള വാട്ട്‌സ്ആപ്പിന്റെ മൂന്നേറ്റമായി കരുതാം.
എന്നിരുന്നാലും വാട്‌സ്ആപ്പ് വെബ്, മറ്റ് തേർഡ് പാർട്ടി ടൂളുകൾ എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇപ്പോഴും സ്‌ക്രീൻഷോട്ടുകൾ പകർത്താൻ കഴിയുമെന്നതിനാൽ ഈ ഫീച്ചർ എത്രത്തോളം ഉപകാരപ്രദമാകുമെന്നത് കണ്ട് തന്നെയറിയണം.

വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേഷൻ ഉടൻ

നിലവിൽ സ്വകാര്യ ചാറ്റുകൾ ലോക്ക് ചെയ്തുവെക്കാനുള്ള ഫീച്ചർ വാട്സ് ആപ്പിൽ ലഭ്യമാണ്. ഫോൺ മറ്റുള്ളവർക്ക് കൈമാറിയാലും ലോക്ക് ചെയ്ത ചാറ്റുകൾ വായിക്കാൻ കഴിയില്ലാ എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ചാറ്റ് ലോക്ക് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകൾ പ്രത്യേകം ഫോൾഡറിലേക്ക് മാറ്റുകയും ചാറ്റ് നോട്ടിഫേക്കനുകൾ ഹെഡ് ആവുകയുമാണ് ചെയ്യുന്നത്.
ബയോമെട്രിക് സുരക്ഷ ഉപയോഗിച്ചാണ് ചാറ്റ് ലോക്ക് ചെയ്യുന്നത്.

വാട്സ്ആപ്പ് ചാറ്റ് തുറന്ന് ആ ചാറ്റിന് മുകളിലുള്ള യുസർ നെയിമിൽ ക്ലിക്ക് ചെയ്ത് താഴോട്ട് സ്‌ക്രോൾ ചെയ്താൽ ഡിസ്പെയിറിംങ് മെസേജിന് താഴെയായി ചാറ്റ് ഓപ്ഷൻ കാണാൻ കഴിയും. ചാറ്റ് ലോക്ക് ഓൺ ചെയ്യുന്നതിലുടെ നമ്മൾ ആഗ്രഹിക്കുന്നയാളുടെ ചാറ്റ് ലോക്ക് ചെയ്യാം.

More from GizBot

Best Mobiles in India

English summary
WhatsApp is testing an "Advanced Chat Privacy" feature for its Android app to enhance user control over shared media. The feature allows users to prevent media from being automatically saved to the recipient's gallery, offering additional privacy options. It may also limit chat export and restrict access to Meta AI, further improving security for user conversations.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X