Home
Apps

എത്തിക്കുത്തി തോണ്ടേണ്ട, പണി എളുപ്പമാകും! വാട്സ്ആപ്പ് പരിഷ്കാരിയാകുന്നു

മെ​സേജിങ് ആപ്പ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത് എങ്കിലും വെറുമൊരു മെസേജിങ് ആപ്പ് എന്നതിനപ്പുറം നമ്മൾ ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ സംവിധാനമാണ് വാട്സ്ആപ്പ്. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ വാട്സ്ആപ്പ് ഉപയോഗിക്കാത്തവർ വിരലിലെണ്ണാവുന്നവർ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. മെസേജിങ്ങിനു പുറമെ ഒട്ടനവധി സേവനങ്ങൾ നൽകി വാട്സ്ആപ്പും ഉപയോക്താക്കൾക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്നു.

വാട്സ്ആപ്പ് ഉപയോഗം എളുപ്പമുള്ളതാക്കിമാറ്റാൻ പുത്തൻ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കമ്പനി പുലർത്താറുണ്ട്. ഇതിനോടകം പുറത്തിറങ്ങിയ ഫീച്ചറുകൾ എല്ലാംതന്നെ അ‌തിന്റെ തെളിവുകളായി നമുക്ക് മുന്നിലുണ്ട്. എന്നാൽ ഇതുവരെ ക​ണ്ടതൊന്നുമല്ല, ഇനി കാണാൻ പോകുന്നതാണ് പൂരം എന്ന് പറയും പോലെയാണ് വാട്സ്ആപ്പിന്റെ ഫീച്ചറുകൾ എത്തുന്നത്.

പണി എളുപ്പമാകും! വാട്സ്ആപ്പ് പരിഷ്കാരിയാകുന്നു

ഉപയോക്താക്കളുടെ മനസറിഞ്ഞ് ഫീച്ചറുകൾ എത്തിച്ചു നൽകുന്നതിൽ വാട്സ്ആപ്പിന് പ്രത്യേക കഴിവുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്. ഏറ്റവും മികച്ചത് ഉപയോക്താക്കൾക്ക് നൽകാൻ വാട്സ്ആപ്പിന്റെ ഗവേഷണ വിഭാഗം നിരന്തര പരീക്ഷണങ്ങളുമായി യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു. ആ ഗവേഷണ യാത്രയുടെ ഫലമായി അ‌ടുത്തുതന്നെ വാട്സ്ആപ്പിൽ ഉണ്ടാക്കുന്ന മാറ്റം ഉപയോക്താക്കളുടെ കണ്ണുതള്ളിക്കുമെന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

വാട്സ്ആപ്പ് അ‌തിന്റെ ഡി​സൈനിലും യൂസർ ഇന്റർഫേസിലും മാറ്റം കൊണ്ടുവരാൻ തയാറെടുക്കുന്നു എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പിൽ വരാൻ പോകുന്ന മാറ്റങ്ങളും പുത്തൻ ഫീച്ചറുകളും റിപ്പോർട്ട് ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന വാബീറ്റ പുറത്തുവിടുന്ന വാട്സ്ആപ്പ് വിശേഷങ്ങൾക്കായി ആകാംക്ഷയോടെ ആളുകൾ കാത്തിരിക്കാറുണ്ട്. അ‌ങ്ങനെ കാത്തിരുന്നവർക്കായി ഇത്തവണ പങ്കുവച്ച വിശേഷങ്ങളുടെ കൂട്ടത്തിലാണ് വാട്സ്ആപ്പ് അ‌ടിമുടി മാറാനൊരുങ്ങുന്നതും എത്തിയിരിക്കുന്നത്.

ചാറ്റിങ് കൂടുതൽ എളുപ്പമാക്കുന്ന വിധത്തിലുള്ള മാറ്റമാണ് വാട്സ്ആപ്പ് കൊണ്ടുവരുക. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായാണ് വാട്സ്ആപ്പ് മാറ്റം കൊണ്ടുവരുന്നതെന്നും വാട്സ്ആപ്പിന്റെ ഏറ്റവും മുകളിലുള്ള നാവിഗേഷൻ ബാർ താഴേക്ക് മാറുമെന്നുമാണ് സ്ക്രീൻഷോട്ടുകൾ സഹിതം വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ മാറ്റം വരുന്നതോടെ വിരലുകളുടെ ജോലി കുറയുകയും കൂടുതൽ എളുപ്പത്തിൽ വാട്സ്ആപ്പ് ഓപ്ഷനുകൾ സെലക്ട് ചെയ്യാൻ സാധിക്കുകയും ചെയ്യും.

പണി എളുപ്പമാകും! വാട്സ്ആപ്പ് പരിഷ്കാരിയാകുന്നു

വാബീറ്റ പുറത്തുവിട്ട ദൃശ്യങ്ങൾ പ്രകാരം, മാറ്റം വരുന്നതോടെ ചാറ്റുകൾ, കോളുകൾ, കമ്മ്യൂണിറ്റികൾ, സ്റ്റാറ്റസ് തുടങ്ങിയ ടാബുകൾക്ക് താഴേക്ക് നീങ്ങും. നിലവിൽ, ഈ ടാബുകളെല്ലാം ആപ്പിന്റെ മുകളിൽ നിങ്ങൾ കാണുന്നു. ഇപ്പോൾ ഫോണുകളുടെ ഡിസ്പ്ലേ വലുതായതോടുകൂടി ചിലർക്ക് ടാബുകൾ മാറിമാറി തെരഞ്ഞെടുക്കുന്നതിന് ചെറിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ഇത് പരിഹരിക്കാനാണ് ഈ ടാബുകളെല്ലാം താഴേക്ക് മാറ്റുന്നത്. ഇതോടെ തള്ളവിരൽ ഉപയോഗിച്ചുതന്നെ അ‌നായാസം ഇഷ്ടമുള്ള ടാബ് സെലക്ട് ചെയ്യാൻ സാധിക്കും. മുൻപ് വിരലുകൾ മുകളിലേക്ക് ചലിപ്പിച്ച് വേണമായിരുന്നു ഈ ഓപ്ഷനുകൾ സെലക്ട് ചെയ്യാൻ കഴിഞ്ഞിരുന്നത്. ടാബ് താഴേക്ക് മാറ്റുന്നതോടുകൂടി വേഗം സെലക്ട് ചെയ്യാൻ സാധിക്കുമെന്നും ഇത് വാട്സ്ആപ്പ് ഉപയോഗം എളുപ്പമാക്കുമെന്നും കമ്പനി കരുതുന്നു.

ആളുകൾ മുന്നോട്ട് വച്ച നിർദേശം കണക്കിലെടുത്താണ് വാട്സ്ആപ്പ് ഇങ്ങനെയൊരു മാറ്റം കൊണ്ടുവരാൻ തയാറെടുക്കുന്നത് എന്നാണ് വിവരം. ചില ഫീച്ചറുകളിലേക്ക് പെട്ടെന്ന് എത്താനുള്ള സൗകര്യം ഒരുക്കുന്നതിനായി സെറ്റിങ്സ്, കോണ്ടാക്ട്സ് ഇൻ​ഫോ എന്നിവയിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ആൻഡ്രോയിഡ് 2.23.8.4 അപ്‌ഡേറ്റിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയിലാണ് യൂസർ ഇന്റർഫേസ് മാറ്റം കണ്ടെത്തിയത്.

പണി എളുപ്പമാകും! വാട്സ്ആപ്പ് പരിഷ്കാരിയാകുന്നു

ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ ചാറ്റ് ലോക്ക് ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായും അ‌ടുത്തിടെ വാർത്തകൾ വന്നിരുന്നു. ഉപയോക്താക്കൾക്ക് സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാൻ കഴിയും എന്നതാണ് ചാറ്റ് ലോക്ക് ഫീച്ചറിന്റെ പ്രത്യേകത. വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്.

അനുവാദമില്ലാതെ ഉപയോക്താവിന്റെ വാട്സ്ആപ്പ് ആക്‌സസ് ചെയ്യാൻ ശ്രമിച്ചാൽ ആദ്യം ചാറ്റ് ക്ലിയർ ചെയ്യാൻ ആപ്പ് ആവശ്യപ്പെടും. തുടർന്ന് ക്ലിയറായ വിൻഡോ ആയിരിക്കും ഓപ്പൺ ആകുക. ലോക്ക് ചെയ്‌ത ചാറ്റിൽ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയിൽ ഓട്ടോമാറ്റിക് ഡൗൺലോഡാകില്ല എന്ന പ്രത്യേകതയുമുണ്ട്.

More from GizBot

Best Mobiles in India

English summary
It is reported that WhatsApp is preparing to change its design and user interface. Wabita Info has reported that the navigation bar at the top of WhatsApp will move down. In the new design, tabs like chats, calls, communities, and status will also appear at the bottom of the screen.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X