Home
Apps

ഷെയറിങ് ഒരു കെയറിങ് അ‌ല്ലേ ചങ്ങാതീ..! 'സ്നേഹം' പങ്കിടാൻ സ്റ്റാറ്റസിൽ പുതിയ സൗകര്യവുമായി വാട്സ്ആപ്പ്

നിരവധി വാട്സ്ആപ്പ് (WhatsApp) ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് കാണുന്നതും സ്റ്റാറ്റസിടുന്നതുമൊക്കെ ഏറെ താൽപര്യമുള്ള കാര്യമാണ്. ഒരു ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് എന്നാണ് വാട്സ്ആപ്പിനെ വിശേഷിപ്പിക്കുന്നത് എങ്കിലും വെറുമൊരു മെസേജിങ് ആപ്പ് എന്നതിന് അ‌പ്പുറമുള്ള സ്ഥാനം ഉപയോക്താക്കൾക്കിടയിൽ നേടിയെടുക്കാൻ വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്. തുടർച്ചയായി പുതിയ ഫീച്ചറുകൾ അ‌വതരിപ്പിച്ചുകൊണ്ട് എന്നും പുതുമ നിലനിർത്തുകയും കൂടുതൽ യൂസർ ഫ്രണ്ട്ലിയായി മാറുകയും ചെയ്യുന്നതുകൊണ്ടാണ് വാട്സ്ആപ്പിന് ഉപയോക്താക്കൾക്കിടയിൽ ഇത്രയും സ്വാധീനം നേടാനായത്. ലോകത്ത് ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കൾ ഉള്ള രാജ്യം ഇന്ത്യയാണ്. വാട്സ്ആപ്പ് ഉപയോഗിക്കാത്ത സ്മാർട്ട്ഫോൺ ഉടമകൾ തീരെ കുറവായിരിക്കും.

മെസേജ് അ‌യയ്ക്കാൻ മാത്രമല്ല, കോളുകൾ വിളിക്കാനും ഗ്രൂപ്പ് കോളുകൾ വിളിക്കാനും വീഡിയോ കോളുകൾ വിളിക്കാനും പണമയയ്ക്കാനും ബാങ്ക് ബാലൻസ് അ‌റിയാനും പല ടിക്കറ്റുകളും ബുക്ക് ചെയ്യാനും തുടങ്ങി എണ്ണമറ്റ സൗകര്യങ്ങൾ വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. വാട്സ്ആപ്പ് ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന വിധത്തിൽ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ടാണ് പുതിയ ഫീച്ചറുകൾ എത്താറുള്ളത്.

'സ്നേഹം' പങ്കിടാൻ സ്റ്റാറ്റസിൽ പുതിയ സൗകര്യവുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് ഉപയോക്താക്കളിൽ പലരുടെയും ഇഷ്ട വിനോദങ്ങളിൽ ഒന്നാണ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യലും മറ്റുള്ളവരുടെ സ്റ്റാറ്റസ് നിരീക്ഷിക്കലും. ടെക്സ്റ്റ്, വോയിസ്, മ്യൂസിക്, വീഡിയോ, ചിത്രങ്ങൾ, ഇമോജികൾ തുടങ്ങി എന്തും കോണ്ടാക്ട് ലിസ്റ്റിലുള്ള മറ്റ് വാട്സ്ആപ്പ് ഉപയോക്താക്കളുമായി പങ്കുവയ്ക്കാൻ വാട്സ്ആപ്പിന്റെ സ്റ്റാറ്റസ് ഓപ്ഷൻ സൗകര്യം നൽകുന്നു.

വാട്സ്ആപ്പ് ഉപയോക്താക്കളിൽ നിരവധി പേർ സ്റ്റാറ്റസ് ഇടാറുണ്ട്. ഇപ്പോൾ സ്റ്റാറ്റസ് സൗകര്യത്തിലേക്ക് പുതിയൊരു ഫീച്ചർ കൂടി അ‌വതരിപ്പിച്ച് സ്റ്റാറ്റസിനെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഇടനിലക്കാരനാക്കാനുള്ള പുതിയൊരു നീക്കത്തി​ലാണ് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ. തങ്ങളെ മെൻഷൻ ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റാറ്റസുകൾ ഇനി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് റീപോസ്റ്റ് ചെയ്യാനാകും എന്നതാണ് വരാൻപോകുന്ന പുതിയ ഓപ്ഷൻ.

'സ്നേഹം' പങ്കിടാൻ സ്റ്റാറ്റസിൽ പുതിയ സൗകര്യവുമായി വാട്സ്ആപ്പ്

ഇപ്പോൾ മറ്റൊരാളുടെ ഏതെങ്കിലും സ്റ്റാറ്റസ് നമുക്കും സ്റ്റാറ്റസാക്കണം എന്ന് തോന്നിയാൽ ഒന്നുകിൽ അ‌ത് അ‌യാളോട് ചോദിച്ച് വാങ്ങണം. അ‌തല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുക്കണം. എന്നാൽ ഇത് രണ്ടും ചെയ്യാതെ മറ്റുള്ളവരുടെ സ്റ്റാറ്റസ് (അ‌വർ നമ്മളെ മെൻഷൻ ചെയ്തിട്ടുണ്ടെങ്കിൽ) നമുക്കും സ്റ്റാറ്റസാക്കാം എന്നതാണ് വരാൻ പോകുന്ന റീ ഷെയർ ഫീച്ചർ കൊണ്ട് വാട്സ്ആപ്പ് ഉപയോക്താക്കൾക്കുണ്ടാകുന്ന നേട്ടം.

നമ്മെ ടാഗ് ചെയ്തിരിക്കുന്ന സ്റ്റാറ്റസുകൾ വീണ്ടും പോസ്റ്റ് ചെയ്യാൻ ഇൻസ്റ്റഗ്രാമിൽ നിലവിൽ സൗകര്യമുണ്ട്. ഇത് വാട്സ്ആപ്പിലേക്കും കൊണ്ടുവരാനാണ് മെറ്റയുടെ ശ്രമം. നിലവിൽ ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. എങ്കിലും അ‌ധികം ​വൈകാതെ ഇത് എല്ലാവർക്കുമായി അ‌വതരിപ്പിക്കപ്പെടുമെന്ന് വാട്സ്ആപ്പ് അ‌പ്ഡേറ്റുകൾ പുറത്തുവിടാറുള്ള വാബീറ്റഇൻഫോ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

വാട്സ്ആപ്പ് ഉപയോക്താക്കൾക്കിടയിൽ പരസ്പര ഇടപെടൽ കാര്യക്ഷമമാക്കാനും നല്ലൊരു ബന്ധം സൃഷ്ടിക്കാനും സൗഹൃദം കൂടുതൽ ശക്തമാക്കാനുമൊക്കെ പുതിയ ഫീച്ചർ വലിയ പങ്ക് വഹിക്കും എന്ന് കരുതപ്പെടുന്നു. വാട്സ്ആപ്പിനെ കൂടുതൽ ഇഷ്ടപ്പെടാൻ ഈ ഫീച്ചർ ഉപയോക്താക്കളെ പ്രേരിപ്പിക്കും എന്നാണ് മെറ്റ പ്രതീക്ഷിക്കുന്നത്. വാട്സ്ആപ്പ് ഉപയോക്താക്കളും ഏറെ പ്രതീക്ഷയോടെയാണ് ഈ വാർത്തയെ നോക്കിക്കാണുന്നത്.

'സ്നേഹം' പങ്കിടാൻ സ്റ്റാറ്റസിൽ പുതിയ സൗകര്യവുമായി വാട്സ്ആപ്പ്

പുതിയ ഫീച്ചറിന്റെ പ്രവർത്തനം: സ്റ്റാറ്റസ് റീഷെയർ ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ഇത് എങ്ങനെയാകും പ്രവർത്തിക്കുക എന്നത് സംബന്ധിച്ച് വാബീറ്റഇൻഫോ പറയുന്നത് ഇങ്ങനെയാണ്: സ്റ്റാറ്റസ് അപ്‌ഡേറ്റ് ഇൻ്റർഫേസിനുള്ളിൽ ഒരു പുതിയ ബട്ടൺ ഉൾപ്പെടുത്തും. ഈ ബട്ടൺ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അ‌വരെ മെൻഷൻ ചെയ്തിരിക്കുന്ന സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എളുപ്പത്തിൽ വീണ്ടും ഷെയർ ചെയ്യാനാകും.

More from GizBot

Best Mobiles in India

English summary
WhatsApp is developing a new feature that will allow users to reshare status updates where they have been mentioned. This is similar to what Instagram also offers. Once implemented, the feature will include a new button within the WhatsApp status update interface. This button will enable users to easily reshare the status updates where they have been mentioned.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X