Home
Apps

'എന്നെ ഇനി നോക്കേണ്ട'; ഐഫോൺ, സാംസങ്ങ് ഉൾപ്പെടെ ഈ 49 സ്മാർട്ട്ഫോണുകളിൽ 31മുതൽ വാട്സ്ആപ്പ് കിട്ടില്ല

ഇന്ത്യക്കാരുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിന്റെ പ്രധാന നേട്ടം കൊയ്യുന്നത് വാട്സ്ആപ്പ്(WhatsApp) ആണെന്ന് പറയാം. ലോകത്ത് ഏറ്റവുമധികം ആളുകൾ വാട്സ്ആപ്പ് ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്. നമ്മൾ മലയാളികൾ അ‌ടക്കം ഏതാണ്ട് ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിന്റെ ഭാഗമാണ് ഇന്ന് വാട്സ്ആപ്പ്. എന്നാൽ ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കളിൽ ഒരു വിഭാഗം ജനുവരി ​ഒന്നുമുതൽ ഒരു സ്മാർട്ട്ഫോൺ മാറ്റത്തിന് തയാറായില്ലെങ്കിൽ ഇനി വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല.

സുരക്ഷാ നടപടികളുടെ ഭാഗമായി

സുരക്ഷാ നടപടികളുടെ ഭാഗമായി 2022 ഡിസംബര്‍ 31 മുതല്‍ ചില പഴയ ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുമുള്ള സപ്പോര്‍ട്ട് തങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് വാട്സ്ആപ്പ് അറിയിച്ചു. പഴയ 49 സ്മാർട്ട്ഫോണുകളിലാണ് വാട്സ്ആപ്പ് ഇനി ലഭ്യമാകാത്തത് എന്നാണ് ഗിസ്​ചൈന റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പഴയ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ഇനിയുള്ള വാട്സ്ആപ്പ് അ‌പ്ഡേറ്റുകളും ഫീച്ചറുകളും ലഭ്യമാകില്ല.

വാട്‌സാപ് തുടര്‍ന്നും ഉപയോഗിക്കാന്‍

വാട്‌സാപ് തുടര്‍ന്നും ഉപയോഗിക്കാന്‍ താൽപര്യമുണ്ടെങ്കില്‍ ഈ പഴയ ഫോണുകൾ ഉപേക്ഷിച്ച് പുതിയ സ്മാർട്ട്ഫോണിലേക്ക് മാറണമെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്. ഐഒഎസ് 12ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ജെലി ബീന്‍ 4.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകൾക്കും ആണ് ഇനി വാട്സ്ആപ്പ് ലഭ്യമാകാത്തത്. എല്ലാ വർഷവും ഇത്തരത്തിൽ ചില പഴയ മോഡലുകളിലെ പ്രവർത്തനം വാട്സ്ആപ്പ് ഒഴിവാക്കാറുണ്ട്.

ലിസ്റ്റ് ഇതാ

എന്നാൽ ഉപയോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വളരെ പഴയ ഫോണുകളാണ് വാട്ട്സ്ആപ്പ് ഇനി പ്രവർത്തിക്കാതാകുക. ഇപ്പോൾ ഉപയോഗത്തിലുള്ള ഭൂരിഭാഗം സ്മാട്ട്ഫോണുകളെയും വാട്സ്ആപ്പിന്റെ ഈ നടപടി ബാധിക്കില്ല. പുതിയ തീരുമാനപ്രകാരം 2022 ഡിസംബർ 31 ന് ശേഷം വാട്സ്ആപ്പ് ലഭ്യമാകാത്ത 49 സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് ഇതാ. ഇതിൽ നിങ്ങളുടെ ഫോൺ ഉണ്ടോ എന്ന് പരിശോധിക്കൂ.

വാട്സ്ആപ്പ് ഇനി പ്രവർത്തിക്കാത്ത 49 ഫോണുകൾ

വാട്സ്ആപ്പ് ഇനി പ്രവർത്തിക്കാത്ത 49 ഫോണുകൾ

ഠ ആപ്പിൾ ഐഫോൺ 5
ഠ ആപ്പിൾ ഐഫോൺ 5സി
ഠ ആർക്കോസ് 53 പ്ലാറ്റിനം
ഠ ഗ്രാൻഡ് എസ് ഫ്ലെക്സ് ZTE
ഠ ഗ്രാൻഡ് എക്സ് ക്വാഡ് V987 ZTE
ഠ എച്ച്ടിസി ഡിസയർ 500
ഠ മെമ്മോ ZTE V956
ഠ ലെനോവോ എ820

ഠ സാംസങ് ഗാലക്സി ഏസ് 2

ഠ സാംസങ് ഗാലക്സി ഏസ് 2
ഠ സാംസങ് ഗാലക്സി കോർ
ഠ സാംസങ് ഗാലക്സി എസ്2
ഠ സാംസങ് ഗാലക്സി എസ്3 മിനി
ഠ സാംസങ് ഗാലക്സി ട്രെൻഡ് ​ II
ഠ സാംസങ് ഗാലക്സി ട്രെൻഡ് ​ലൈറ്റ്
ഠ സാംസങ് ഗാലക്സി എക്സ്കവർ 2
ഠ സോണി എക്സ്പീരിയ ആർക്ക് എസ്
ഠ സോണി എക്സ്പീരിയ മിറോ
ഠ സോണി എക്സ്പീരിയ നിയോ എൽ

ഠ എൽജി Enact

ഠ എൽജി Enact
ഠ എൽജി ലൂസിഡ് 2
ഠ എൽജി ​ഒപ്റ്റിമസ് 4X എച്ച്ഡി
ഠ എൽജി ​ഒപ്റ്റിമസ് എഫ്3
ഠ എൽജി ​ഒപ്റ്റിമസ് എഫ്3Q
ഠ എൽജി ​ഒപ്റ്റിമസ് എഫ്5
ഠ എൽജി ​ഒപ്റ്റിമസ് എഫ്6
ഠ എൽജി ​ഒപ്റ്റിമസ് എഫ് 7

എൽജി ​ഒപ്റ്റിമസ്

ഠ എൽജി ​ഒപ്റ്റിമസ് എൽ2 II
ഠ എൽജി ​ഒപ്റ്റിമസ് എൽ3 II
ഠ എൽജി ​ഒപ്റ്റിമസ് എൽ3 II ഡ്യുവൽ
ഠ എൽജി ​ഒപ്റ്റിമസ് എൽ4 II
ഠ എൽജി ​ഒപ്റ്റിമസ് എൽ4 II ഡ്യുവൽ
ഠ എൽജി ​ഒപ്റ്റിമസ് എൽ5

ഒപ്റ്റിമസ് എൽ5 ഡ്യുവൽ

ഠ എൽജി ഒപ്റ്റിമസ് എൽ5 ഡ്യുവൽ
ഠ എൽജി ​ഒപ്റ്റിമസ് എൽ 5 II
ഠ എൽജി ഒപ്റ്റിമസ് എൽ7
ഠ എൽജി ​ഒപ്റ്റിമസ് എൽ7 II
ഠ എൽജി ​ഒപ്റ്റിമസ് എൽ7 II ഡ്യുവൽ
ഠ എൽജി ​ഒപ്റ്റിമസ് നിട്രോ എച്ച്ഡി

ഠ ഹുവായ് അസെൻഡ് ഡി

ഠ ഹുവായ് അസെൻഡ് ഡി
ഠ ഹുവായ് അസെൻഡ് ഡി1
ഠ ഹുവായ് അസെൻഡ് ഡി2
ഠ ഹുവായ് അസെൻഡ് ജി740
ഠ ഹുവായ് അസെൻഡ് മേറ്റ്
ഠ ഹുവായ് അസെൻഡ് പി1
ഠ ക്വാഡ് എക്സ്എൽ
ഠ വിക്കോ സിങ്ക് ​ഫൈവ്
ഠ വിക്കോ ഡാർക്ക്നൈറ്റ് ZT

Best Mobiles in India

English summary
WhatsApp has announced that it will end support for some older iPhones and Android phones from December 31, 2022. WhatsApp is no longer available for iPhones running iOS 12 and phones running Android Jelly Bean 4.1. Every year, WhatsApp stops working on some old models like this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X