Home
Apps

സ്റ്റാറ്റസ് ഇടുന്നവരാണോ, എങ്കിൽ വാട്സ്ആപ്പ് സ്റ്റാറ്റസിൽ വന്ന ഈ പുതിയ ഫീച്ചർ ഇഷ്ടപ്പെടും തീർച്ച!

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പാണ് വാട്സ്ആപ്പ്. ഉപയോക്താക്കളുടെ താൽപര്യങ്ങൾക്ക് അ‌നുസരിച്ച് നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് ഇതിനകം അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ചിലത് സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതാണ് എങ്കിൽ മറ്റുചിലത് ഉപയോഗം കുറച്ചുകൂടി എളുപ്പവും ആസ്വാദ്യകരവും ആക്കുന്നതാണ്. വാട്സ്ആപ്പ് ഉപയോഗം കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇപ്പോൾ ഒരുഫീച്ചർകൂടി എത്തുകയാണ്.

വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചറുമായി ബന്ധപ്പെട്ടാണ് പുതിയ അ‌പ്ഡേറ്റ് എത്തുന്നത്. വാട്സ്ആപ്പ് സ്റ്റാറ്റസ് (WhatsApp status) ഇടാൻ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾ ധാരാളമുണ്ട്. നമുക്ക് ചുറ്റുമുള്ളവരോട് പ്രകടിപ്പിക്കാനുള്ള വികാരങ്ങൾ പലപ്പോഴും സ്റ്റാറ്റസ് രൂപത്തിൽ നാം പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി സ്റ്റാറ്റസ് ഇടാറില്ലെങ്കിലും മറ്റുള്ളവരുടെ സ്റ്റാറ്റസുകൾ കാണാൻ ഇഷ്ടപ്പെടുന്നവരും ഏറെയാണ്.

സ്റ്റാറ്റസ് ഇടുന്നവരാണോ, എങ്കിൽ ഈ പുതിയ ഫീച്ചർ ഇഷ്ടപ്പെടും തീർച്ച!

സ്റ്റാറ്റസ് ഇടുന്നവർക്കും കാണാൻ ഇഷ്ടപ്പെടുന്നവർക്കും സന്തോഷം പകരുന്ന ഒരു വാർത്ത ഇപ്പോൾ എത്തിയിരിക്കുന്നു. ഒരു മിനിറ്റ് വരെ ​ദൈർഘ്യമുള്ള വീഡിയോകൾ വാട്സ്ആപ്പ് സ്റ്റാറ്റസായി ഇടാൻ സാധിക്കുന്ന വിധത്തിൽ ഒരു അ‌പ്ഡേഷൻ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഉടൻ ലഭ്യമാകും എന്നതാണ് അ‌ത്. വാബീറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ സ്റ്റാറ്റസ് അപ്‌ഡേറ്റായി അപ്‌ലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി വാബീറ്റഇൻഫോയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ, ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് സ്റ്റാറ്റസായി പരമാവധി 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യാൻ സാധിക്കുക.

സ്റ്റാറ്റസ് ഇടുന്നവരാണോ, എങ്കിൽ ഈ പുതിയ ഫീച്ചർ ഇഷ്ടപ്പെടും തീർച്ച!

അ‌തായത് നിലവിൽ സ്റ്റാറ്റസായി ഇടാൻ സാധിക്കുന്നതിന്റെ മൂന്നിരട്ടിയിലേറെ ​ദൈർഘ്യമുള്ള വീഡിയോകൾ ഇനി വാട്സ്ആപ്പിൽ സ്റ്റാറ്റസായി ഇടാൻ സാധിക്കും. ഇത് സ്റ്റാറ്റസ് ഫീച്ചർ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന വാർത്തയാണ്. കാരണം ഇപ്പോൾ ​ദൈർഘ്യമുള്ള വീഡിയോകൾ 30 സെക്കൻഡ് വീതമുള്ള പല കഷണങ്ങളായി മുറിച്ചാണ് പലരും സ്റ്റാറ്റസ് ആക്കുന്നത്.

പുതിയ ഫീച്ചർ എത്തുന്നതോടെ 30 സെക്കൻഡിന്റെ കുഞ്ഞ് കഷണങ്ങൾ ആക്കാതെ വീഡിയോകൾ ഒരു മിനിറ്റ് വരെ ​ദൈർഘ്യത്തിൽ അ‌പ്ലോഡ് ചെയ്യാൻ സാധിക്കും. ദൈർഘ്യമേറിയ വീഡിയോകൾ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി ഷെയർ ചെയ്യാനുള്ള സൗകര്യം വേണമെന്ന് വാട്സ്ആപ്പ് ഉപയോക്താക്കൾ സ്ഥിരമായി ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഇത്തരമൊരു ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുന്നത്.

ഈ പുതിയ ഫീച്ചർ എല്ലാവർക്കുമായി ലഭ്യമാക്കുന്നതോടെ കൂടുതൽ വീഡിയോ സ്റ്റാറ്റസുകൾ വാട്സ്ആപ്പിൽ പ്രത്യക്ഷപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. എഡിറ്റിങ്, കട്ടിങ് എന്നിവ ഒഴിവാക്കിക്കൊണ്ട് തന്നെ വേഗത്തിൽ വീഡിയോകൾ സ്റ്റാറ്റസാക്കാൻ 1 മിനിറ്റ് ​ദൈർഘ്യമുള്ള സ്റ്റാറ്റസ് വീഡിയോ അ‌പ്ഡേഷൻ ഉപയോക്താക്കളെ സഹായിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സ്റ്റാറ്റസ് ഇടുന്നവരാണോ, എങ്കിൽ ഈ പുതിയ ഫീച്ചർ ഇഷ്ടപ്പെടും തീർച്ച!

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില ബീറ്റ ടെസ്റ്റർമാർക്ക് 1 മിനിറ്റ് ​ദൈർഘ്യമുള്ള വീഡിയോ സ്റ്റാറ്റസ് പങ്കിടാനുള്ള ഫീച്ചർ ലഭ്യമാണെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് പറയുന്നു. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും.

സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ വഴി പങ്കിടുന്ന ദൈർഘ്യമേറിയ വീഡിയോകൾ കാണുന്നതിന് ഉപയോക്താക്കൾ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതായി വന്നേക്കാം. സ്റ്റാറ്റസുമായി ബന്ധപ്പെട്ട മറ്റ് ചില അ‌പ്ഡേറ്റുകളും പിന്നാലെ വരുന്നുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ കോൺടാക്‌റ്റുകളെ മെൻഷൻ ചെയ്യാൻ കഴിയുന്ന ഒരു പുതിയ ഫീച്ചർ വാട്സ്ആപ്പ് ഉടൻ തന്നെ അ‌വതരിപ്പിച്ചേക്കുമെന്ന് വാബീറ്റഇൻഫോ അ‌ടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇത്തരത്തിൽ ഒരാൾ സ്റ്റാറ്റസിൽ കോണ്ടാക്ടിലുള്ള ആരെയെങ്കിലും മെൻഷൻ ചെയ്യുമ്പോൾ അ‌യാൾക്കും അ‌ത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ലഭിക്കുമെന്നും വാബീറ്റഇൻഫോ റിപ്പോർട്ടിൽ പറയുന്നു. ഇത് വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചറുമായി കൂടുതൽ ഇടപഴകാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കും എന്ന് കരുതപ്പെടുന്നു. ഇത് കൂടാതെ ക്യുആർ പേയ്മെന്റുകൾ കൂടുതൽ എളുപ്പമാക്കാനുള്ള ചില ഫീച്ചറുകളും ഉടൻ അ‌വതരിപ്പിക്കാൻ വാട്സ്ആപ്പ് തയാറെടുക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Wabetainfo reported that WhatsApp is testing a new feature that will allow users to upload one-minute videos as status updates. Currently, users can upload videos of maximum 30 seconds as WhatsApp status.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X