വാട്സാപ്പിൽ ഇനി ഡിലീറ്റ് ചെയ്ത ഫോട്ടോ, വിഡിയോ എല്ലാം വീണ്ടും ഡൗൺലോഡ് ചെയ്യാം!!
വാട്സാപ്പ് ഈയടുത്തായി അനവധി പുതിയ സവിശേഷതകൾ ആണ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വാട്സാപ്പ് മാത്രമല്ല, ഫേസ്ബുക്കും അങ്ങനെ തന്നെ. തങ്ങൾക്ക് പറ്റിയ അമളിയിൽ നിന്നും ഒന്ന് കര കയറാനും പ്രതിച്ഛായക്ക് വിള്ളലേറ്റത് ഒന്ന് മാറ്റിയെടുക്കാനും പുതിയ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടും കൂടുതൽ വ്യത്യസ്തങ്ങളായ അപ്ഡേറ്റുകൾ അവതരിപ്പിച്ചു കൊണ്ടും കമ്പനി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ഇങ്ങനെ വാട്സാപ്പ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്ഡേറ്റിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഡിലീറ്റ് ചെയ്ത ഫയലുകൾ അത് ഫോട്ടോ ആവട്ടെ, വീഡിയോ ആവട്ടെ, അത്തരത്തിലുള്ള മറ്റെന്ത് മീഡിയ ഫയലും ആകട്ടെ, തിരിച്ചെടുക്കാനുള്ള സൗകര്യമാണ് വാട്സാപ്പ് ഒരുക്കുന്നത്.
സംഭവം എന്താണെന്ന് മനസ്സിലായോ? നമ്മൾ ഒരാൾക്ക് അയച്ച ചിത്രം, അല്ലെങ്കിൽ നമുക്ക് കിട്ടിയ ചിത്രം നമ്മൾ അത് ഡിലീറ്റ് ചെയ്തു എന്നു കരുതുക. അല്ലെങ്കിൽ നമ്മുടെ മെമ്മറിയിൽ നിന്നും ഡിലീറ്റ് ആയിപ്പോയി എന്ന് വെക്കുക. ഈ സമയത്ത് നിലവിൽ തിരിച്ചെടുക്കാൻ ഒരു സൗകര്യവുമില്ലായിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരമെന്ന നിലയ്ക്കാണ് വാട്സാപ്പിന്റെ ഈ പുതിയ സൗകര്യം എത്തുന്നത്.
വാട്സാപ്പ് നമ്മൾ ഡിലീറ്റ് ചെയ്ത ഫയലുകൾ 30 ദിവസം വരെ ഡിലീറ്റ് ചെയ്യാതെ അവരുടെ സെർവറിൽ സൂക്ഷിക്കും. ഇതുവഴിയാണ് നമുക്ക് ഫയലുകൾ തിരിച്ചെടുക്കാൻ സാധിക്കുന്നത്. ഈ സൗകര്യം ചിത്രങ്ങൾ, വിഡിയോ, GIF, വോയ്‌സ് മെസ്സേജ്, ഡോക്യൂമെന്റസ് എന്നിവയ്‌ക്കെല്ലാം ലഭിക്കുന്നതാണ്.
വാട്സാപ്പിന്റെ 2.18.106, 2.18.110 അപ്ഡേറ്റുകളിലാണ് ഈ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. WABetaInfo ആണ് ഈ അപ്ഡേറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് നിങ്ങൾ ഡിലീറ്റ് ചെയ്ത എല്ലാ ഫയലുകളും തിരിച്ചെടുക്കാൻ പറ്റുന്ന ഒരു സൗകര്യമില്ല, മറിച്ച് നിങ്ങളുടെ ചാറ്റിൽ ഉള്ള ഡിലീറ്റ് ചെയ്തവ മാത്രമാണ് തിരിച്ചെടുക്കാൻ സാധിക്കുക.


Click it and Unblock the Notifications