Home
Apps

ഓൺലൈൻ തട്ടിപ്പുകൾ കുറയ്ക്കാൻ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്; പുതിയ ഫീച്ചറുകൾ ഇങ്ങനെ

ഐഫോൺ ഉപഭോക്താക്കൾക്കായി പുതിയ അപ്ഡേറ്റ് നൽകി വാട്സ്ആപ്പ്. ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുന്ന രീതിയിലാണ് പുതിയ അപ്ഡേറ്റ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. അപരിചിതമായ വാട്സ്ആപ്പ് കോളുകൾ സൈലന്റ് ആക്കാനുള്ള ഫീച്ചറാണ് പുതിയ അപ്ഡേറ്റിലെ പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്ന്. ഇതിന് പുറമെ ട്രാൻസ്ഫർ ചാറ്റ് എന്ന ഫീച്ചറും പുതിയതായി ചേർത്തിട്ടുണ്ട്.

പുതിയ അപ്ഡേഷൻ എല്ലാ ഐഫോൺ ഉപഭോക്താക്കളിലേക്കും എത്താൽ അൽപം സമയം ആവിശ്യമാണെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. ഐഒഎസിൽ 23.14.79 പതിപ്പ് ആണ് വാട്ട്‌സ്ആപ്പ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പുതിയ മാറ്റങ്ങൾക്ക് ആനുസരിച്ച് നിശ്ചിത ഇടവേളകളിൽ ഇത്തരത്തിലുള്ള അപ്ഡേഷനുകൾ വിവിധ ആപ്പുകൾ കൊണ്ടുവരാറുണ്ട്. വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിചയപ്പെടാം

ഓൺലൈൻ തട്ടിപ്പുകൾ കുറയ്ക്കാൻ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

പുതിയ അപ്ഡേറ്റ് പ്രകാരം നിങ്ങളുടെ പഴയ ഐഫോൺണിൽ നിന്ന് സന്ദേശങ്ങൾ, മീഡിയ, സെറ്റിം​ങ്ങ്സ് എന്നിവ ഉൾപ്പെടുന്ന ചാറ്റ് ഹിസ്റ്ററി പുതയ ഐഫോണിലേക്ക് നേറ്റീവ് ആയി മാറാൻ സാധിക്കും. നേരത്തെ ഇത്തരത്തിൽ ചാറ്റ് ഹിസ്റ്ററി കൈമാറണമായിരുന്നു എങ്കിൽ ഐഫോൺ ഉപഭോക്താക്കൾ ഐക്ലൗഡിനെയോ ലോക്കൽ ബാക്കപ്പിനെയോ ആശ്രയിക്കേണ്ടി വന്നിരുന്നു. എന്നാൽ പുതിയ അപ്ഡേഷൻ വഴി ഇതിന്റെ ആവശ്യം ഇനി വരുന്നില്ല.

ഐഒഎസ് 15-ലും അതിനുശേഷമുള്ള വാട്ട്‌സ്ആപ്പിന്റെ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാണ്. മറ്റൊരു പുതിയ ഫീച്ചറാണ് സ്റ്റിക്കറുകൾ കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുന്ന റീഡിസൈൻഡ് സ്റ്റിക്കർ ട്രേ എന്ന ഫീച്ചർ. ഉപഭോക്താക്കൾ കീ പാർഡിൽ മെസേജുകൾ ടൈപ്പ് ചെയ്യുമ്പോൾ തന്നെ ഇതുമായി സാദൃശ്യം ഉള്ള സ്റ്റിക്കറുകൾ ടൈപ്പിം​ഗ് മെസ്സേജിന് അടുത്തായി പ്രത്യക്ഷപ്പെടും. ആവശ്യമെങ്കിൽ ഈ സ്റ്റിക്കർ അയക്കാവുന്നതും ആണ്.

ഓൺലൈൻ തട്ടിപ്പുകൾ കുറയ്ക്കാൻ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

ഐഫോൺ ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് നൽകുന്ന മറ്റൊരു അപ്ഡേഷനാണ് അവതാർ സ്റ്റിക്കറുകൾ. സ്വന്തം അവതാറുകൾ തയ്യാറാക്കി ഇത് വിവിധ ഭാവങ്ങളിലും പോസുകളിലും ആക്കി ഉപഭോക്താക്കൾക്ക് മാറ്റുള്ളവർക്ക് അയച്ചുനൽകാൻ സാധിക്കുന്നതാണ്. സ്റ്റിക്കർ ട്രേയിലെ '+' ബട്ടൻ അമർത്തിയാൽ നിങ്ങൾക്ക് നിങ്ങളുടെ അവതാർ നിർമ്മിക്കാൻ സാധിക്കുന്നതാണ്. തൽക്ഷണമായി ഒരു സെൽഫി ചിത്രം പകർത്തി ആ ചിത്രം തന്നെ അവതാർ സ്റ്റിക്കറാക്കാനും സാധിക്കുന്നതാണ്.

വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകളിൽ മറ്റൊന്നാണ് ലാന്റ്സ്കേപ് മോഡിൽ വീഡിയോകോളുകൾ ആസ്വദിക്കാം എന്നത്. ഇതോടെ ഒരു വീഡിയോ കോളിന്റെ ഫ്രെയിമിന്റെ വലുപ്പം വർദ്ധിപ്പിക്കാൻ സാധിക്കും കൂടുതൽ പേരെ ഉൾക്കൊള്ളിച്ച് വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്നതാണ്. നേരത്തെ വേർട്ടിക്കളിൾ മോഡിൽ മാത്രമാണ് വാട്സ്ആപ്പ് വീഡിയോകോളുകൾ അനുവദിച്ചിരുന്നത്. ഇങ്ങനെ വിളിക്കുമ്പോൾ ആളുകളുടെ ക്ലോസ്അപ് രൂപം മാത്രമാണ് ലഭിച്ചിരുന്നത്.

അപ്ഡേറ്റിന്റെ പ്രധാന ഫീച്ചറിൽ ഒന്നാണ് അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ്പ് കോളുകൾ സൈലന്റ് ചെയ്തുവെയ്ക്കാനുള്ള ഫീച്ചർ. നിരവധി സ്കാം കോളുകളും ഓൺലൈൻ തട്ടിപ്പികളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഒരു ഫീച്ചർ ഉപഭോക്താക്കൾക്ക് ഒരുപാട് ഉപകാരം ചെയ്യുന്ന ഒന്നാണ്. നിരവധി തട്ടിപ്പുകളാണ് ഇത്തരത്തിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്.

ഈ ഫീച്ചർ ലഭിക്കാനായി ഉപഭോക്താക്കൾ തങ്ങളുടെ വാട്സ്ആപ്പ് സെറ്റിം​ഗ്സിൽ പ്രൈവസി ഓപ്പൺ ചെയ്യുക. ശേഷം വരുന്ന ഓപ്ഷനുകളിൽ നിന്ന് കോൾ ഓപ്ഷൻ തിരഞ്ഞെടുക്കുക. പിന്നീട് സൈലന്റ് അൺനോൺ കോൾസ് എന്ന ഓപ്ഷൻ ഓൺ ആക്കേണ്ടതാണ്. അപ്ഡേറ്റ് ലഭിക്കാനായി ഐഒഎസ് ഉപഭോക്താക്കൾ ആപ്പ് സ്റ്റോറിൽ വാട്സ്ആപ്പ് എടുത്ത് അപ്ഡേറ്റ് എന്ന ടാബ് ക്ലിക്ക് ചെയ്യുക. നിങ്ങൾ നേരത്തെ തന്നെ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇവിടെ അപ്ഡേറ്റഡ് എന്ന് കാണിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
WhatsApp has released a new update for iPhone users. The new update of WhatsApp has been prepared in a way to provide more security to customers. One of the important features in the new update is the ability to silence unknown WhatsApp calls. Apart from this, a new feature called transfer chat has also been added.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X