Home
Apps

വാട്സ്ആപ്പ് ആള് കൊള്ളാല്ലോ; പിന്നേം കിടിലൻ ഫീച്ചർ കൊണ്ടുവന്ന് വാട്സ്ആപ്പ്

പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ മികച്ച ഫീച്ചറുകൾ കൊണ്ടുവരാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. നിങ്ങൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ അറിഞ്ഞോളൂ..പുതിയ ചാറ്റ് ഫീച്ചർ വന്നിരിക്കുന്നു. ഇത് നിങ്ങൾക്ക് അത്യാവിശ്യമുള്ള മെസ്സേജുകൾ പെട്ടന്ന് കണ്ടെത്തുന്നതിന് സഹായിക്കുന്നു. ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ?

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു ചാറ്റിന് മൂന്ന് മെസ്സേജുകൾ വരെ പിൻ ചെയ്യാൻ കഴിയും. നേരത്തെ ഒരു മെസ്സേജ് മാത്രമായിരുന്നു പിൻ ചെയ്യാൻ സാധിച്ചിരുന്നത്. വാട്ട്‌സ്ആപ്പിലെ പിൻ ഓപ്ഷൻ, ഒരു ചാറ്റിൽ ആവശ്യമുള്ള മെസ്സേജുകൾ ഹൈലൈറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. മെസ്സേജ് പിൻ ചെയ്യുമ്പോൾ, അത് ചാറ്റിലുള്ള എല്ലാവർക്കും ദൃശ്യമാകും.

വാട്സ്ആപ്പ് ആള് കൊള്ളാല്ലോ; പിന്നേം കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ പിൻ ചെയ്ത മെസ്സേജുകൾക്കും ഈ നിയമം ബാധകമാണ്. അതായത്, ഓരോ അംഗത്തിനും ഗ്രൂപ്പിൻ്റെ മുകളിൽ പിൻ ചെയ്ത മെസ്സേജുകൾ കാണാൻ കഴിയും. വാട്ട്‌സ്ആപ്പിൽ മെസ്സേജ് പിൻ ചെയ്യുന്നത് വളരെ സിമ്പിൾ ആണ്. ഒരു മെസ്സേജിൽ കുറച്ച് നേരം അമർത്തിയാൽ ആ മെസ്സേജ് പിൻ ആകുന്നതാണ്. ടെക്‌സ്‌റ്റ്, ഇമേജ്, വീഡിയോ അല്ലെങ്കിൽ സ്റ്റിക്കർ എന്തും പിൻ ചെയ്യാൻ സാധിക്കും.

ഉപയോക്താക്കൾക്ക് ഒരു മെസ്സേജ് എത്ര സമയം വരെ പിൻ ചെയ്യണമെന്ന് തിരഞ്ഞെടുക്കാനും കഴിയും. 24 മണിക്കൂർ, ഏഴ് ദിവസം, 30 ദിവസം എന്നിവ ആണ് ഓപ്‌ഷനുകളിൽ ഉള്ളത്. പിൻ ചെയ്‌ത സന്ദേശങ്ങൾ എപ്പോൾ വേണമെങ്കിലും അൺപിൻ ചെയ്യാനും ചാറ്റിലെ ഉപയോക്താവിൻ്റെ പേരിനു താഴെ അവ വ്യക്തമായി അൺപിൻ ആയി എന്ന് കാണുവാനും കഴിയും.

ഓരോ ചാറ്റിലും, മൂന്നിൽ കൂടുതൽ മെസ്സേജുകൾ ഹൈലൈറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, സ്റ്റാർ ഓപ്ഷൻ ലഭ്യമാണ്. പിൻ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമാണ് സ്റ്റാർ ഫീച്ചർ. സ്റ്റാർ ചെയ്യുവാൻ കഴിയുന്ന ചാറ്റുകളുടെ എണ്ണത്തിന് പരിധിയില്ല. മെസ്സേജുകൾ പിൻ ചെയ്യുന്നതിനു പുറമേ, ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് ചാറ്റ് ബോക്‌സിൻ്റെ മുകളിൽ മൂന്ന് ചാറ്റുകൾ പിൻ ചെയ്യാനും കഴിയും. എന്നിരുന്നാലും, ഈ ഫീച്ചർ നിലവിൽ ബീറ്റ ടെസ്റ്ററുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വരും ദിവസങ്ങളിൽ വിപുലമായ റോളൗട്ട് പ്രതീക്ഷിക്കുന്നു.

വാട്സ്ആപ്പ് ആള് കൊള്ളാല്ലോ; പിന്നേം കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്

ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട്, പുതിയ ഇവൻ്റ് ഫീച്ചർ ചേർക്കുന്നതായും കമ്മ്യൂണിറ്റികളെ കൂടുതൽ ഇന്ററാക്ടീവ് ആക്കുന്നതിന് അനൗൺസ്മെൻറ് ഗ്രൂപ്പുകളിൽ മറുപടികൾ അയക്കാനാകുന്ന ഫീച്ചർ വരുമെന്നും ഇൻസ്റ്റന്റ് മെസ്സേജ് പ്ലാറ്റ്‌ഫോം ആയ വാട്ട്‌സ്ആപ്പിൻ്റെ മാതൃ കമ്പനി മെറ്റാ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഒരു ഗ്രൂപ്പിലെ ഏത് അംഗത്തിനും ഇവൻ്റുകൾ ക്രീയേറ്റ് ചെയ്യാനാകും. മറ്റ് അംഗങ്ങൾക്ക് അതിലേക്ക് മെമ്പേഴ്സിനെ ആഡ് ചെയ്യാനും കഴിയും. ആപ്പിൽ ഈ അടുത്ത് ലോഗിൻ ചെയ്‌ത ഉപയോക്താക്കളെ ലിസ്റ്റ് ചെയ്യുന്ന റീസെന്റലി ഓൺലൈൻ എന്ന ഫീച്ചറിലും വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

കമ്പനി പറയുന്നതനുസരിച്ച്, ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമായ ഏത് ഗ്രൂപ്പ് അംഗത്തിനും ഇപ്പോൾ ഇവൻ്റുകൾ സൃഷ്ടിക്കാൻ കഴിയും. വോട്ടെടുപ്പുകൾക്കും (poll), പേയ്‌മെൻ്റുകൾക്കുമുള്ള ഓപ്‌ഷനുകൾ തുറക്കുന്ന ടെക്‌സ്‌റ്റ് ഫീൽഡിലെ പേപ്പർ ക്ലിപ്പ് ഐക്കൺ ടാപ്പ് ചെയ്യുമ്പോൾ ഒരു ഇവൻ്റ് ക്രീയേറ്റ് ചെയ്യാനുള്ള ഓപ്ഷനും കാണാനാകും.

ഈ ഇവൻ്റുകൾ ഒരു വെർച്വൽ മീറ്റ്-അപ്പ് അല്ലെങ്കിൽ ബെർത്ത്ഡേ പാർട്ടി ഉൾപ്പെടെ എന്തിനും വേണ്ടിയുള്ളതുമാകാം. ഒരു ഇവൻ്റ് ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാൽ, മറ്റ് അംഗങ്ങൾക്ക് അതിനോട് പ്രതികരിക്കാനാകും. അവർക്ക് ഇവൻ്റ് തുറന്ന് അവർ അതിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാം. പരിപാടിയിൽ ആരൊക്കെ പങ്കെടുക്കുമെന്നും ആരൊക്കെ പങ്കെടുക്കില്ലെന്നും എല്ലാവർക്കും കാണാൻ കഴിയും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
WhatsApp users can now pin up to three messages per chat. Earlier only one message could be pinned. Pin option in WhatsApp allows users to highlight desired messages in a chat. When a message is pinned, it will be visible to everyone in the chat.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X