വാട്ട്‌സാപ്പ് പേയ്‌മെന്റ് ഫീച്ചര്‍ ഇന്ത്യയില്‍, എങ്ങനെ പണം അയയ്ക്കാം?

|

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്. മാസങ്ങള്‍ക്കു ശേഷമുളള ഊഹാപോഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ഒടുവില്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് ഔദ്യോഗികമായി ഇന്ത്യയിലും പേയ്‌മെന്റ് സവിശേഷത അവതരിപ്പിച്ചു.

 
വാട്ട്‌സാപ്പ് പേയ്‌മെന്റ് ഫീച്ചര്‍ ഇന്ത്യയില്‍, എങ്ങനെ പണം അയയ്ക്കാം?

യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഉപയോഗിച്ച് പിന്തുണയ്ക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രമാണ് ലഭ്യമാകുന്നത്. പേറ്റിഎം, മൊബിക്വിക് എന്നീ മറ്റു പേയ്‌മെന്റ് സേവനങ്ങള്‍ പോലെ തോന്നും, എന്നാല്‍ ഈ ആപ്ലിക്കേഷനുളളില്‍ നിന്നു തന്നെ പണം അയയ്ക്കാനും സ്വീകരിക്കാനും വാട്ട്‌സാപ്പ് ഉപഭോക്താക്കളെ അനുവദിക്കുന്നു.

ഈ സവശേഷത നിങ്ങള്‍ക്ക് എങ്ങനെ നേടാം?

ഈ സവശേഷത നിങ്ങള്‍ക്ക് എങ്ങനെ നേടാം?

വാട്ട്‌സാപ്പിലെ പുതിയ പതിപ്പിലെ ആപ്പ് ഉപയോക്താക്കള്‍ക്ക് (2.18.46) ടെക്‌സ്റ്റ് ബാറില്‍ അല്ലെങ്കില്‍ സെറ്റിങ്ങിസ് അറ്റാച്ച്‌മെന്റ് ഐക്കണില്‍ ടാപ്പു ചെയ്യുന്നതിലൂടെ പേയ്‌മെന്റ് ഓപ്ഷന്‍ കാണാം.

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക്, എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് തുടങ്ങി നിരവധി ഇന്ത്യന്‍ ബാങ്കുകളെ ഇത് പിന്തുണയ്ക്കുന്നു.

ആപ്പ് പേയ്‌മെന്റ് എങ്ങനെ സജ്ജീകരിക്കാം?

ആപ്പ് പേയ്‌മെന്റ് എങ്ങനെ സജ്ജീകരിക്കാം?

#. നേരത്തെ സൂചിപ്പിച്ചതു പോലെ ടെക്സ്റ്റ് ബാറിലോ അല്ലെങ്കില്‍ ക്രമീകരണങ്ങളിലോ അറ്റാച്ച്‌മെന്റ് ഐക്കണില്‍ ടാപ്പ് ചെയ്യുന്നതിലൂടെ പേയ്‌മെന്റ് ഓപ്ഷന്‍ കാണാം.

#. പേയ്‌മെന്റ് ഐക്കണില്‍ ടാപ്പ് ചെയ്താല്‍ സെറ്റപ്പ് പ്രോസസ് ആരംഭിക്കും. ഇത് തുടരാനായി നിബന്ധനകള്‍ അംഗീകരിക്കുക.

#. ഇനി നിങ്ങള്‍ക്ക് പണം അയയ്ക്കാനും സ്വീകരിക്കാനുമുളള ബാങ്ക് തിരഞ്ഞെടുക്കാം. മുകളില്‍ സൂചിപ്പിച്ചതു പോലെ നിരവധി ബാങ്കുകളുടെ ലിസ്റ്റും കാണാം. നിങ്ങളുടെ ബാങ്ക് ആ പട്ടികയില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ പേയ്‌മെന്റ് ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയില്ല. വരും ആഴ്ചകളില്‍ വാട്ട്‌സാപ്പ് കൂടുതല്‍ ബാങ്കുകളെ ഉള്‍പ്പെടുത്തും.

#. നിങ്ങള്‍ ഒരു ബാങ്ക് തിരഞ്ഞെടുത്തതിനു ശേഷം, നിങ്ങള്‍ ഫോണ്‍ നമ്പരുമായി ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടുകള്‍ ആപ്പ് നിങ്ങളെ കാണിക്കും. അക്കൗണ്ട് തിരഞ്ഞെടുത്തതിനു ശേഷം അക്കൗണ്ടിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് പരിശോധിക്കേണ്ടതുണ്ട്.

വാട്ട്‌സാപ്പ് നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ഒന്നു തന്നയായിരിക്കണം എന്നത് ശദ്ധിക്കുക.
 

വാട്ട്‌സാപ്പ് നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ഒന്നു തന്നയായിരിക്കണം എന്നത് ശദ്ധിക്കുക.

#. തുടര്‍ന്ന്, UPI പിന്‍ നമ്പര്‍ ഇല്ലാ എങ്കില്‍ അത് സജ്ജീകരിക്കേണ്ടതുണ്ട്. ആ നമ്പറില്‍ ആദ്യം നിങ്ങള്‍ക്ക് OTP ലഭിക്കും, അതിനു ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുളള ആറ് അക്ക UPI പിന്‍ സജ്ജമാക്കാന്‍ നിങ്ങളെ അനുവദിക്കും.

#. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ സജ്ജീകരണം പൂര്‍ത്തിയായി. ഇനി നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പേയ്‌മെന്റുകള്‍ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.

എങ്ങനെ വാട്ട്‌സാപ്പ് പേയ്‌മെന്റുകള്‍ ഉപയോഗിക്കാം?

#. ഇൗ സെറ്റപ്പ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വാട്ട്‌സാപ്പ് ലിസ്റ്റിലെ ആര്‍ക്കെങ്കിലും പണം അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യാം. നിങ്ങള്‍ പണം അയയ്ക്കാനോ സ്വീകരിക്കാനോ ഉദ്ദേശിക്കുന്നയാള്‍ക്കും വാട്ട്‌സാപ്പ് പേയ്‌മെന്റിന്റെ സജീകരണം ഉണ്ടായിരിക്കണം. ഈ സവിശേഷത നിലവില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഈ സവിശേഷത ലഭ്യമല്ല.

#. പണം അയയ്ക്കാന്‍ ഉദ്ദേശിക്കുന്ന കോണ്‍ടാക്റ്റിന്റെ ചാറ്റ് തുറന്ന് ടെക്‌സ്റ്റ് ബാറിലെ അറ്റാച്ച്‌മെന്റ് ഓപ്ഷനില്‍ കാണുന്ന പേയ്‌മെന്റ് ഐക്കണില്‍ ടാപ്പ് ചെയ്യുക. ഇനി നിങ്ങള്‍ എത്ര പണം അയയ്ക്കാന്‍ ആഗ്രഹിക്കുന്നു എന്നത് തിരഞ്ഞെടുക്കാം. 5,000 രൂപ വരെ നിങ്ങള്‍ക്ക് ഇതിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യാനാകും.

#. തുക എന്റര്‍ ചെയ്തതിനു ശേഷം, പണം കൈമാറ്റം പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ UPI PINല്‍ നിങ്ങളുടെ കീ ആവശ്യമാണ്. ഇതിനു ശേഷം പണം കോണ്‍ടാക്ടിനു ലഭിക്കുന്നതാണ്. സ്റ്റാറ്റസില്‍ രണ്ട് ടിക്ക് മാര്‍ക്ക് ഉണ്ടെങ്കില്‍ പണം ലഭിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം, അതിനോടൊപ്പം നിങ്ങള്‍ക്കൊരു നോട്ടിഫിക്കേഷനും ലഭിക്കുന്നു.

#. ഇതു കൂടാതെ ഇടപാടിനെ കുറിച്ച് നിങ്ങളുടെ ബാങ്കില്‍ നിന്നും എസ്എംഎസ് അല്ലെങ്കില്‍ ഈമെയിലും ലഭിക്കും.

ഓണ്‍ലൈന്‍ വഴി അടുത്തുളള ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ എങ്ങനെ കണ്ടെത്താം?ഓണ്‍ലൈന്‍ വഴി അടുത്തുളള ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ എങ്ങനെ കണ്ടെത്താം?

Best Mobiles in India

Read more about:
English summary
WhatsApp has started rolling out its payment service to select users in India. WhatsApp uses the Unified Payment Interface (UPI) for its payment service on the messaging app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X