Home
Apps

പ്ലാനിങ് മുതൽ ഒത്തുചേരൽ വരെ... ഇക്കൊല്ലത്തെ ഹോളിയിലെ ഹീറോ വാട്സ്ആപ്പ്; ഒന്നും രണ്ടുമല്ലല്ലോ ഫീച്ചറുകൾ

സന്തോഷം ആഗ്രഹിക്കാത്ത മനുഷ്യർ ഒരുകാലത്തും ഉണ്ടായിട്ടില്ല എന്നതിന്റെ സാക്ഷ്യം കൂടിയാണ് നമുക്ക് ചുറ്റും നിരവധിയായ ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ. മതപരമോ ആചാരപരമോ ആയ ആഘോഷങ്ങളായാലും ശരി അ‌ല്ലാത്ത ആഘോഷങ്ങളായാലും ശരി എല്ലാത്തിന്റെയും അ‌ന്തിമ ലക്ഷ്യം മനുഷ്യരുടെ സന്തോഷം തന്നെയാണ്. എന്നാൽ ഏതൊരാഘോഷവും സന്തോഷം നിറഞ്ഞതാകണമെങ്കിൽ അ‌തിന് കൃത്യമായ പ്ലാനിങ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഹോളി (Holi 2026) അ‌ടുത്ത ആഴ്ച വരാൻ പോവുകയാണ്. നിറങ്ങളുടെ ആഘോഷം എന്നറിയപ്പെടുന്ന ഹോളിക്ക് വേണ്ടി തയാറെടുക്കുന്ന ഇന്ത്യക്കാർക്ക് പിന്തുണയുമായി ഇപ്പോൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്സ്ആപ്പും രംഗത്തെത്തിയിരിക്കുന്നു.

വെറുമൊരു മെസേജിങ് ആപ്പ് എന്നതിനപ്പുറമുള്ള സ്ഥാനം ഇന്ത്യക്കാരുടെ ജീവിതത്തിൽ വാട്സ്ആപ്പിന് ഉണ്ട്. ഇന്ത്യൻ ജനതയുടെ ജീവിതവുമായി വാട്സ്ആപ്പ് അ‌ത്രമേൽ ഇഴുകിച്ചേർന്നിരിക്കുന്നു. ഇപ്പോൾ ഹോളി ആഘോഷിക്കാൻ രാജ്യം തയാറെടുക്കുന്ന ഈ വേളയിൽ വാട്സ്ആപ്പ് തങ്ങൾ ഇതിനകം അ‌വതരിപ്പിച്ച വിവിധ ഫീച്ചറുകളിലൂടെ ഹോളി ആഘോഷം ഗംഭീരമാക്കാനാകുമെന്ന് ഇന്ത്യക്കാരെ ഓർമിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നു.

ഇക്കൊല്ലത്തെ ഹോളിയിലെ ഹീറോ വാട്സ്ആപ്പ്; ഒന്നും രണ്ടുമല്ലല്ലോ ഫീച്ചറുകൾ

വാട്സ്ആപ്പിലെ വിവിധ ഫീച്ചറുകൾ ഉപയോഗിച്ച് ഹോളി എങ്ങനെ കൂടുതൽ മനോഹരമായി പ്ലാൻ ചെയ്യാമെന്നും ആഘോഷിക്കാമെന്നും വാട്സ്ആപ്പ് ഒരു ബ്ലോഗിലൂടെ ഇപ്പോൾ വിവരിക്കുന്നു. മികച്ച ഹോളി പാർട്ടി ആസൂത്രണം ചെയ്യുന്നത് മുതൽ ഫിൽട്ടർ ചെയ്യാത്ത, വർണം പൂശിയ സെൽഫികൾ പങ്കിടുന്നത് വരെ, ഓരോ സ്‌പ്ലാഷിലൂടെയും, ചിരിയിലൂടെയും, അവസാന നിമിഷ പ്ലാനിലൂടെയും ബന്ധങ്ങൾ ഊഷ്മളമാക്കാൻ ഉപയോക്താക്കളെ സഹായിക്കുമെന്ന് വാട്സ്ആപ്പ് പറയുന്നു.

വോയ്‌സ് ചാറ്റ്

തിരക്കുള്ള ഗ്രൂപ്പ് ചാറ്റിൽ ഹോളി പദ്ധതികൾ ഏകോപിപ്പിക്കാൻ ഗ്രൂപ്പിൽ ഒരു വോയ്‌സ് ചാറ്റ് ആരംഭിക്കാൻ വാട്സ്ആപ്പ് നിർദേശിക്കുന്നു. പരിപാടിയുടെ കംപ്ലീറ്റ് ആസൂത്രണം ഇത്തരത്തിൽ ചാറ്റുകളിലൂടെ നടത്താമെന്നും കോളുകൾ വിളിക്കുക, വിളിച്ച കോളുകൾ മിസ് ആകുക, മെസേജ് അ‌യക്കാൻ സമയം കണ്ടെത്തുക, വായിക്കാൻ മെനക്കെടുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ തന്നെ വ്യക്തമായ പ്ലാനിങ്ങിന് ഗ്രൂപ്പുകളിൽ വോയ്സ് ചാറ്റ് പ്രയോജനപ്പെടുത്താൻ വാട്സ്ആപ്പ് നിർദേശിക്കുന്നു.

ഇക്കൊല്ലത്തെ ഹോളിയിലെ ഹീറോ വാട്സ്ആപ്പ്; ഒന്നും രണ്ടുമല്ലല്ലോ ഫീച്ചറുകൾ

സ്റ്റാറ്റസ് വിത്ത് മ്യൂസിക്

സ്റ്റാറ്റസിൽ മ്യൂസിക് ആഡ് ചെയ്യാനുള്ള ഫീച്ചറും വാട്സ്ആപ്പ് നേരത്തെ തന്നെ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇത് ഹോളി ആഘോഷത്തിലും ഫലപ്രദമായി ഉപയോഗിക്കാമെന്ന് വാട്സ്ആപ്പ് ചൂണ്ടിക്കാട്ടുന്നു. ഹോളി വർണങ്ങൾ പൂശി ആഘോഷിക്കുന്നതോടൊപ്പം തന്നെ അ‌തിന്റെ ചിത്രങ്ങൾ അ‌നുയോജ്യമായ മ്യൂസിക് സഹിതം ചേർത്തുകൊണ്ട് സ്റ്റാറ്റസുകളാക്കി പ്രിയപ്പെട്ടവരുമായുള്ള ഹോളി ആഘോഷം കൂടുതൽ സന്തോഷപ്രദമാക്കാനാകുമെന്ന് വാട്സ്ആപ്പ് ചൂണ്ടിക്കാട്ടുന്നു.

കോളുകൾ ഷെഡ്യൂൾ ചെയ്യും

ആഘോഷവേളകളിൽ പ്രിയപ്പെട്ടവരുമായി സംസാരിക്കുന്നത് കൂടുതൽ സന്തോഷം നൽകുന്ന കാര്യമാണ്. തിരക്കിനിടയിൽ ചിലപ്പോൾ വിളിക്കുന്നകാര്യം മറന്നെന്നുവരാം. ഒരാൾ ഫ്രീയായിരിക്കുമ്പോൾ മറ്റൊരാൾ തിരക്കായിരിക്കാം. എന്നാൽ എല്ലാ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായി ഒത്തുചേർന്ന് ഹോളി ആഘോഷം കൂടുതൽ അ‌ടിപൊളിയാക്കാൻ വീഡിയോകോൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാൻ വാട്സ്ആപ്പ് നിർദേശിക്കുന്നു.

വീഡിയോ കോൾ ഷെഡ്യൂൾ ചെയ്യുന്നതിനായി കോൾസ് ടാബിലെ + ടാപ്പ് ചെയ്യുക → ഷെഡ്യൂൾ കോൾസ് സെലക്ട് ചെയ്ത് ഗ്രൂപ്പിനെ ക്ഷണിക്കുക, സമയം സെറ്റ് ചെയ്യുക. തുടർന്ന് കോൾ നിശ്ചയിച്ച സമയമാകുമ്പോൾ എല്ലാവർക്കും അ‌റിയിപ്പ് ലഭിക്കും. മീറ്റ്-അപ്പുകൾ ഏകോപിപ്പിക്കുന്നതിനും, നേരിട്ട് ആഘോഷങ്ങളിൽ എത്താൻ കഴിയാത്ത പ്രിയപ്പെട്ടവരെ ഉൾപ്പെടുത്തുന്നതിനും ഇത് അനുയോജ്യമാണ്.

ഇക്കൊല്ലത്തെ ഹോളിയിലെ ഹീറോ വാട്സ്ആപ്പ്; ഒന്നും രണ്ടുമല്ലല്ലോ ഫീച്ചറുകൾ

അപ്‌ഗ്രേഡ് ചെയ്‌ത ഗ്രൂപ്പ് ചാറ്റുകൾ

പ്ലാനിങ് കൂടുതൽ ​ലൈവ് ആകുക ഗ്രൂപ്പുകളിലെ ചാറ്റിങ്ങിലൂടെയാണ്. ഇപ്പോൾ വാട്സ്ആപ്പിലെ ഗ്രൂപ്പ് ചാറ്റ് കൂടുതൽ മികച്ചതാണ്. പുതിയ അപ്‌ഡേറ്റുകൾ ഉപയോഗിച്ച്, ഓരോ ഗ്രൂപ്പിലും നിങ്ങളുടെ പങ്ക് കാണിക്കുന്നതിന് മെമ്പർ ടാഗുകൾ ചേർക്കാം. ഏതൊരു സന്ദേശത്തെയും തൽക്ഷണം ഒരു മികച്ച ടെക്സ്റ്റ് സ്റ്റിക്കറാക്കി മാറ്റാം, പാർട്ടിയോ കോളോ ആരും നഷ്‌ടപ്പെടുത്താതിരിക്കാൻ ഇവന്റ് റി​മൈന്ററുകൾ സെറ്റ് ചെയ്യാം തുടങ്ങിയ സൗകര്യങ്ങളുണ്ട്.

ഹോളിക്ക് വേണ്ടി പുനർനിർമ്മിച്ച സ്റ്റാറ്റസ്

ഹോളിയുടെ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ ജീവസുറ്റതാക്കാൻ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് പുതിയ വഴികൾ നൽകുന്നു. നിങ്ങളുടെ ഏറ്റവും മികച്ച ആറ് കളർ-സ്പ്ലാഷ് ഷോട്ടുകൾ വരെ പ്രദർശിപ്പിക്കുന്നതിനും ഉപയോക്താക്കളുടെ പ്രിയപ്പെട്ട ഹോളി ക്ലിക്കിനെ രസകരമായ ഫോട്ടോ സ്റ്റിക്കറാക്കി മാറ്റുന്നതിനും ലേഔട്ട് ഉപയോഗിച്ച് ഒരു കൊളാഷ് സൃഷ്ടിക്കാം. സുഹൃത്തുക്കളുമായി വർണ്ണാഭമായ ഒരു ശൃംഖല ആരംഭിക്കാനും എല്ലാവരും എങ്ങനെ ആഘോഷിക്കുന്നുവെന്ന് കാണാനും ആഡ് യുവേഴ്‌സ് ഉപയോഗിക്കാം. ഈ പുതിയ ഫീച്ചറുകൾ പുറത്തിറങ്ങുന്നതോടെ, നിങ്ങളുടെ ഹോളി ഹൈലൈറ്റുകൾ കൂടുതൽ കലാപരമായി അ‌വതരിപ്പിക്കാം.

More from GizBot

Best Mobiles in India

English summary
WhatsApp users can make Holi more vibrant with a number of features. Holi plans are usually live in group chats, and now they are even better. With the new updates on WhatsApp, you can add member tags to show your role in each group, and instantly turn any message into a cool text sticker
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X