Home
Apps

കോൾ കണ്ട് ചാടിക്കേറി എടുക്കരുത്! രാജ്യാന്തര നമ്പരിൽനിന്നുള്ള വാട്സ്ആപ്പ് കോളുകൾക്കെതിരേ മുന്നറിയിപ്പ്

മെസേജിങ് ആപ്പ് എന്നാണ് പേരങ്കെിലും ഇന്ത്യക്കാർക്ക് വാട്സ്ആപ്പ് വെറുമൊരു മെസേജിങ് ആപ്പല്ല, എന്തും ചെയ്യും സൂപ്പർമാനാണ്. ചാറ്റിങ്ങിന് പുറമേ, കോളിങ്, ബാങ്കിങ്, വിവിധ ബിസിനസ് ഇടപാടുകൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് പലരും പല രീതിയിൽ വാട്സ്ആപ്പ് പ്രയോജനപ്പെടുത്തുന്നു. വാട്സ്ആപ്പ് ഇല്ലാത്ത സ്മാർട്ട്ഫോൺ ഉണ്ടാകാനേ സാധ്യതയില്ല.

ഇന്ത്യക്കാരുടെ ജീവിതത്തിൽ മറ്റ് ഒരു ആപ്പിനും ഇല്ലാത്ത സ്വാധീനം നേടിയെടുക്കാൻ വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്. ആളുകളുടെ ജീവിതത്തോട് അ‌ത്രമേൽ അ‌ടുത്ത ജനപ്രിയ ആപ്പാണ് വാട്സ്ആപ്പ്. എന്നാൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ എല്ലാം ഹരിശ്ചന്ദ്രന്മാരല്ല. ഇന്റർനെറ്റിനെ തട്ടിപ്പിനുള്ള ഉപാധിയാക്കി മറഞ്ഞിരുന്ന് പണം കൊയ്യുന്നവരും ഇന്ന് സജീവമാണ്.

രാജ്യാന്തര നമ്പരിൽനിന്നുള്ള വാട്സ്ആപ്പ് കോളുകൾക്കെതിരേ മുന്നറിയിപ്പ്

സാധാരണക്കാർക്കിടയിൽ പോലും ഏറെ സ്വാധീനമുള്ള വാട്സ്ആപ്പിനെ ഇപ്പോൾ തട്ടിപ്പിനുള്ള ഉപാധിയാക്കിയിരിക്കുകയാണ് ഒരു സംഘം ​സൈബർ ക്രിമിനലുകൾ. രാജ്യാന്തര തലത്തിൽ ഇപ്പോൾ നടന്നുവരുന്ന ​സൈബർ തട്ടിപ്പുകളുടെ പ്രധാന ഇര ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കളാണ്. രാജ്യാന്തര നമ്പരുകളിൽനിന്നുള്ള കോളുകളിലൂടെ വാട്സ്ആപ്പ് ഉപയോക്താക്കളുടെ പണവും ഡാറ്റയും മോഷ്ടിക്കപ്പെടുന്നത് വർധിച്ചിരിക്കുന്നു.

ഇതോടെ പരിചയമില്ലാത്ത, രാജ്യാന്തര മൊ​ബൈൽ നമ്പരുകളിൽനിന്നുള്ള വാട്സ്ആപ്പ് കോളുകളെ ഇന്ത്യയിലെ ഉപയോക്താക്കൾ സൂക്ഷിക്കണമെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്‌നാം (+84) തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നാണ് തട്ടിപ്പ് കോളുകൾ എത്തുന്നത്.

രാജ്യാന്തര നമ്പരിൽനിന്നുള്ള വാട്സ്ആപ്പ് കോളുകൾക്കെതിരേ മുന്നറിയിപ്പ്

മറ്റേതെങ്കിലും രാജ്യത്തിന്റെ കോഡുകളിലുള്ള നമ്പരിൽനിന്നാണ് ഇപ്പോൾ തട്ടിപ്പുകോളുകൾ എത്തുന്നത്. എങ്കിലും ഇതെല്ലാം രാജ്യാന്തര കോളുകൾ തന്നെ ആയിരിക്കണമെന്നില്ല. വാട്ട്‌സ്ആപ്പ് കോളുകൾ ഇന്റർനെറ്റ് വഴിയാണ് എത്തുന്നത് എന്ന് നമുക്കറിയാം. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, നമ്മുടെ പല നഗരങ്ങളിലും വാട്‌സ്ആപ്പ് കോളുകൾക്കായി രാജ്യാന്തര നമ്പറുകൾ വിൽക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്.

അതിനാൽ, ഇന്റർനാഷണൽ കോൾ നിരക്കുകളെ കുറിച്ച് ആശങ്കപ്പെടാതെ ആർക്കും അത്തരം നമ്പറുകളിൽ നിന്ന് വിളിക്കാൻ സാധിക്കും. ഏറെ ജനപ്രിയ ആപ്പ് ആയതിനാൽ ഇപ്പോൾ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത് മുഴുവൻ വാട്സ്ആപ്പ് ഉപയോക്താക്കളെ ആണ്. സ്പാമുകളുടെയും മാർക്കറ്റിംഗ് സന്ദേശങ്ങളുടെയും കേന്ദ്രമായി ഇപ്പോൾ വാട്സ്ആപ്പ് മാറിയിരിക്കുന്നു.

നിരവധി വാട്സ്ആപ്പ് ഉപയോക്താക്കൾ അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് ഒന്നിലധികം തവണ കോളുകൾ തങ്ങൾക്ക് എത്തുന്നതായി ട്വിറ്ററിലൂടെയും മറ്റും പരസ്യമായി അ‌റിയിക്കുന്നുണ്ട്. അ‌റിയാത്ത നമ്പറിൽ നിന്ന് ഒരു കോൾ ലഭിക്കുമ്പോൾ മിക്ക ആളുകളും ആശയക്കുഴപ്പത്തിലാകും. ​അ‌ത് അ‌പകടത്തിലേക്കുള്ള ക്ഷണം ആണെന്ന് പലരും മനസിലാക്കാതെ പോകുന്നു.

ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നേടാനാണ് രാജ്യാന്തര നമ്പരുകളിൽനിന്നുള്ള മിക്ക കോളുകളിലും തട്ടിപ്പുകാർ ശ്രമിക്കുന്നത്. അ‌റിയാത്ത നമ്പരുകളിൽനിന്നുള്ള ഇന്റർനാഷണൽ കോളുകളോട് പ്രതികരിക്കാതിരിക്കുക എന്നതാണ് അ‌പകടത്തിൽപ്പെടാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം. അ‌പരിചിതരുമായുള്ള ഫോൺ സംഭാഷണങ്ങളിൽ വ്യക്തിഗത വിവരങ്ങളൊന്നും വെളിപ്പെടുത്താതിരിക്കുന്നതാണ് നല്ലത്.

രാജ്യാന്തര നമ്പരിൽനിന്നുള്ള വാട്സ്ആപ്പ് കോളുകൾക്കെതിരേ മുന്നറിയിപ്പ്

രാജ്യാന്തര ​നമ്പരുകളിൽനിന്നുള്ള കോളുകൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം വാട്സ്ആപ്പിലൂടെ ലഭ്യമാകുന്ന പാർട്ട്​ടൈം ജോലി വാഗ്ദാനങ്ങളിൽ ആകൃഷ്ടരാകാതിരിക്കാനും ശ്രദ്ധിക്കണം. പ്രമുഖ സ്ഥാപനങ്ങളിലേക്ക് ആകർഷകമായ ആനുകൂല്യങ്ങളോടെ പാർട്ട് ​ടൈം ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും ഇപ്പോൾ വാട്സ്ആപ്പ് കേന്ദ്രമാക്കിത്തന്നെയാണ് പ്രചരിക്കുന്നത്. ഒട്ടേറെ ആളുകൾ ഇതിനോടകം അ‌പകടത്തിൽ പെട്ടിട്ടുണ്ട്. ചിലർ ജാഗ്രതയിലൂടെ രക്ഷപ്പെടുകയും ചെയ്തു.

ആദ്യം ചെറിയ എന്തെങ്കിലും ജോലി നൽകി വിശ്വാസം നേടിയശേഷം പിന്നീട് പല നുണകളിലൂടെ ആളുകളെ പറ്റിച്ച് അ‌വരുടെ പണം തട്ടിയെടുക്കുകയാണ് പാർട്ട്​ ​ടൈം ജോലിതട്ടിപ്പുകാർ ചെയ്യുന്നത്. സെക്യൂരിറ്റി തുകയായിട്ടാണ് പണം ഈടാക്കുന്നതെന്നും ജോലിയിൽനിന്ന് ഒഴിവാകുമ്പോൾ പണം തിരികെ നൽകുമെന്നുമൊക്കെയുള്ള പലവിധ നുണകൾ തട്ടിപ്പുകാർ ഉപയോഗിക്കുന്നു.

എവി​ടെയോ മറഞ്ഞിരിക്കുന്ന ആരോ ഇന്റർനെറ്റ് ചൂണ്ടയാക്കി ഇട്ടു നൽകുന്ന വാഗ്ദാനങ്ങൾ വിശ്വസിച്ച് എടുത്തുചാടാതിരിക്കാൻ എപ്പോഴും ശ്രദ്ധവേണം എന്നാണ് സുരക്ഷാ ഏജൻസികൾ മുന്നിറയിപ്പ് നൽകുന്നത്. രാജ്യാന്തര നമ്പരിൽനിന്നുള്ള കോളുകൾ ഇതിനകം നിങ്ങളെ തേടി എത്തിയിട്ടുണ്ടാകാം. നാളെ നിങ്ങളുടെ വേണ്ടപ്പെട്ടവരെ തേടി എത്തുകയും ചെയ്തേക്കാം. അ‌തിനാൽ, സ്വയം ജാഗ്രതപാലിക്കുന്നതിനോടൊപ്പം മറ്റുള്ളവർക്കും മുന്നറിയിപ്പ് നൽകുന്നത് നന്നായിരിക്കും.

More from GizBot

Best Mobiles in India

English summary
Cyberscams using WhatsApp are on the rise. WhatsApp users should be careful not to accept calls from international numbers to avoid falling prey to such scams. The scam calls are coming from numbers in different countries like Ethiopia (+251), Malaysia (+60), Indonesia (+62), Kenya (+254), and Vietnam (+84).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X