വാട്‌സാപ്പ് ഗ്രൂപ്പ് വോയ്‌സ്-വീഡിയോ കോളുകള്‍ അവതരിപ്പിച്ചു; ആന്‍ഡ്രോയിഡിലും iOS-ലും ലഭ്യം

By GizBot Bureau
|

വാട്‌സാപ്പ് ഗ്രൂപ്പ് കോളിംഗ് സംവിധാനം അവതരിപ്പിക്കുമെന്ന് ഫെയ്‌സ്ബുക്ക് വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് F8-ല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം കമ്പനി ഗ്രൂപ്പ് കോളിംഗ് സംവിധാനം ലോകവ്യാപകമായി പുറത്തിറക്കി. ഔദ്യോഗിക ബ്ലോഗിലൂടെയാണ് വാട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്.

വീഡിയോ കോളുകള്‍

വീഡിയോ കോളുകള്‍

'കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാട്‌സാപ്പ് ഉപയോക്താക്കള്‍ വോയ്‌സ്- വീഡിയോ കോളുകള്‍ ആസ്വദിക്കുന്നുണ്ട്. പ്രതിദിനം രണ്ട് ബില്ല്യണ്‍ മിനിറ്റ് കോളുകളാണ് വാട്‌സാപ്പ് വഴി നടക്കുന്നത്. അതുകൊണ്ട് തന്നെ വാട്‌സാപ്പില്‍ ഗ്രൂപ്പ് വോയ്‌സ്- വീഡിയോ കോളുകള്‍ അവതരിപ്പിക്കാന്‍ അതിയായ സന്തോഷമുണ്ട്.' ബ്ലോഗില്‍ പറയുന്നു.

ഗ്രൂപ്പ് കോളില്‍ പരമാവധി 4 പേര്‍ പങ്കെടുക്കാന്‍ കഴിയും. ഒരാളെ വിളിച്ചതിന് ശേഷം 'add participant'-ല്‍ അമര്‍ത്തി കൂടുതള്‍ പേരെ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഗ്രൂപ്പ് കോളുകള്‍ സുരക്ഷിതമാക്കുന്നു. ഓരോ നെറ്റ്‌വര്‍ക്കിനും അനുസരിച്ചാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയ്ഡ്, iOS ഫോണുകളില്‍ ഈ സേവനം ഉപയോഗിക്കാന്‍ കഴിയും.

നേരത്തേ സൂചിപ്പിച്ചത് പോലെ വളരെ എളുപ്പത്തില്‍ ഗ്രൂപ്പ് വോയ്‌സ്- വീഡിയോ കോളുകള്‍ നടത്താന്‍ കഴിയും. ഇതിനായി ആദ്യം ഒരാളെ വിളിക്കുക. അതിനുശേഷം കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുക. ഇതിന് വലതുവശത്ത് മുകളില്‍ കാണുന്ന 'add participant' ഓപ്ഷന്‍ നിങ്ങളെ സഹായിക്കും.

വാട്‌സാപ്പ് സന്ദേശങ്ങള്‍

വാട്‌സാപ്പ് സന്ദേശങ്ങള്‍

വോയ്‌സ് കോളുകള്‍ക്കിടെ അത് വീഡിയോ കോളാക്കി മാറ്റാന്‍ കഴിയുകയില്ല. എന്നാല്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും ക്യാമറ ഓഫ് ചെയ്യാനാകും. ഇതിന് ക്യാമറ ഐക്കണില്‍ അമര്‍ത്തിയാല്‍ മതി. വോയ്‌സ്-വീഡിയോ കോളുകള്‍ക്കിടെ കോണ്‍ടാക്ടുകള്‍ നീക്കം ചെയ്യാനും സൗകര്യമുണ്ട്.

അടുത്തിടെ ഐഫോണിലെ വാട്‌സാപ്പ് ആപ്പ് പുതുക്കിയിരുന്നു. Siri-യുമായി സംസാരിച്ച് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുമെന്നതാണ് അപ്‌ഡേറ്റിന്റെ ഏറ്റവും വലിയ സവിശേഷത.

ഷവോമി എംഐ എ2, ഇന്ത്യന്‍ വേരിയന്റിനു മാത്രം ക്വിക്ക് ചാര്‍ജ്ജ് 4.0 പിന്തുണ..!ഷവോമി എംഐ എ2, ഇന്ത്യന്‍ വേരിയന്റിനു മാത്രം ക്വിക്ക് ചാര്‍ജ്ജ് 4.0 പിന്തുണ..!

Best Mobiles in India

Read more about:
English summary
WhatsApp voice and video group calling rolls out to all Android and iOS users

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X