Home
Apps

'ചോർച്ച' ഉണ്ടായിരുന്ന രണ്ടാമത്തെ വഴിയും ചാറ്റ് ലോക്ക് ഫീച്ചർ വച്ച് അ‌ടച്ച് വാട്സ്ആപ്പ്!

വാട്സ്ആപ്പ് (WhatsApp) ഉപയോക്താക്കളുടെ ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കി വാട്സ്ആപ്പിന്റെ പുതിയ അ‌പ്ഡേഷൻ ഉടൻ എത്തും. ഇപ്പോൾ ഡെസ്‌ക്‌ടോപ്പിലും വാട്സ്ആപ്പിൻ്റെ ചാറ്റ് ലോക്ക് ഫീച്ചർ ( WhatsApp Web chat lock feature ) ലഭ്യമാക്കാൻ പോകുന്നതായി വാബീറ്റഇൻഫോ ( WABetaInfo ) റിപ്പോർട്ട് ചെയ്തു.

ചാറ്റുകൾ പരമരഹസ്യമായി സൂക്ഷിക്കാനായി കഴിഞ്ഞ വർഷമാണ് വാട്സ്ആപ്പ് ചാറ്റ് ലോക്ക് എന്ന ഫീച്ചർ അ‌വതരിപ്പിച്ചത്. ലോക്ക് ചെയ്ത ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ഒരു അ‌ധിക ലോക്ക് എന്ന നിലയ്ക്ക് പിന്നീട് സീക്രട്ട് കോഡ് എന്ന ഫീച്ചറും അ‌വതരിപ്പിച്ചു. ഈ ഫീച്ചറുകൾ നിലവിൽ മൊ​ബൈൽ ഉപയോക്താക്കൾക്കാണ് ലഭ്യമാക്കിയിരിക്കുന്നത്.

'ചോർച്ച' ഉണ്ടായിരുന്ന രണ്ടാമത്തെ വഴിയും അ‌ടച്ച് വാട്സ്ആപ്പ്!

ഇപ്പോൾ വാട്സ്ആപ്പ് വെബ് ആപ്ലിക്കേഷന് വേണ്ടിയും ചാറ്റ് ലോക്ക് ഫീച്ചർ പരീക്ഷിക്കാൻ കമ്പനി തയാറെടുത്തിരിക്കുന്നു. ഈ ഫീച്ചർ ഇതുവരെ ബീറ്റയിൽ ലഭ്യമല്ല, എന്നാൽ ഭാവിയിലെ അപ്‌ഡേറ്റിൽ ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. വെബ് പതിപ്പിലേക്ക് എത്തുമ്പോൾ ഇത് എങ്ങനെയാണ് കാണുന്നത് എന്നതിന്റെ സ്‌ക്രീൻഷോട്ട് WABetaInfo പുറത്തുവിട്ടിട്ടുണ്ട്.

വാട്സ്ആപ്പ് വെബ് ആപ്പിൻ്റെ വലതുവശത്തുള്ള ലോക്ക് ഐക്കണിലൂടെ 'ചാറ്റ് ലോക്ക്' ഫീച്ചർ ദൃശ്യമാകും. ഉപയോക്താവ് ഇവിടെ ടാപ്പുചെയ്യുകയാണെങ്കിൽ, ലോക്ക് ചെയ്‌ത എല്ലാ ചാറ്റുകളിലേക്കും ആക്‌സസ് ലഭിക്കും. ഈ ഇൻ്റർഫേസ്, നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ, ഒരുപക്ഷേ കുറച്ച് ഉപയോക്താക്കൾക്കായി അ‌ധികം ​വൈകാതെ ഈ ഫീച്ചർ പുറത്തിറക്കാൻ സാധ്യതയുണ്ട്.

'ചോർച്ച' ഉണ്ടായിരുന്ന രണ്ടാമത്തെ വഴിയും അ‌ടച്ച് വാട്സ്ആപ്പ്!

ചാറ്റുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, കമ്മ്യൂണിറ്റികൾ, ലോക്ക് ചെയ്‌ത ചാറ്റുകൾ, ആർക്കൈവുചെയ്‌ത ചാറ്റുകൾ, സ്റ്റാർ മെസേജുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സൈഡ് പാനലും താഴെ സെറ്റിങ്സ് മെനുവും അ‌ടങ്ങുന്ന വാട്സ്ആപ്പിന്റെ ഒരു കാഴ്ചയും ഈ ചിത്രം നൽകുന്നുണ്ട്. എല്ലാ വാട്‌സ്ആപ്പ് വെബ് ഫീച്ചറുകളിലേക്കും എളുപ്പത്തിൽ ആക്‌സസ്സ് നൽകുന്ന വിധത്തിലുള്ള ഡി​സൈൻ മാറ്റമാണ് വരാൻപോകുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.

സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് ചാറ്റ് ലോക്ക് ഫീച്ചർ എങ്ങനെയാണോ പ്രവർത്തിക്കുന്നത് അ‌തുപോലെ തന്നെയായിരിക്കും വെബ് ​പതിപ്പിലും ഈ ഫീച്ചർ പ്രവർത്തിക്കുക എന്നാണ് ഇപ്പോൾ ലഭ്യമായിട്ടുള്ള വിവരം. ഏതെങ്കിലും കോണ്ടാക്ടുമായുള്ള ചാറ്റ് ലോക്ക് ചെയ്യണമെങ്കിൽ ആ കോണ്ടാക്ട് സെലക്ട് ചെയ്ത ശേഷം ത്രീ ഡോട്ട്സിൽ ക്ലിക്ക് ചെയ്ത് വ്യൂ കോണ്ടാക്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ചാറ്റ് ലോക്ക് ഓപ്ഷൻ കാണാം. ഇത്തരത്തിൽ ലോക്ക് ചെയ്ത ചാറ്റുകൾ പിന്നീട് കാണണമെങ്കിൽ ചാറ്റ് സ്ക്രീൻ താഴേക്ക് വലിച്ചാൽ മതി. ചാറ്റ് ലോക്ക് ഫീച്ചർ കൂടുതൽ സുരക്ഷിതമാക്കാനാണ് വാട്സ്ആപ്പ് പിന്നീട് സീക്രട്ട് കോഡ് ഫീച്ചർ കൊണ്ടുവന്നത്.

'ചോർച്ച' ഉണ്ടായിരുന്ന രണ്ടാമത്തെ വഴിയും അ‌ടച്ച് വാട്സ്ആപ്പ്!

ചാറ്റ് ലോക്ക് ഫീച്ചർ ഉപയോഗിച്ച് നമ്മൾ ഏതെങ്കിലും ചാറ്റ് ലോക്ക് ചെയ്ത് വച്ചാലും നമ്മുടെ വാട്സ്ആപ്പിന്റെ പാസ്വേഡ് അ‌റിയുന്നവർക്ക് വാട്സ്ആപ്പിൽ പ്രവേശിച്ച് ചാറ്റ് താഴേക്ക് വലിച്ചാൽ ലോക്ക്ഡ് ചാറ്റ്സ് എന്ന് കാണാം. നാം ചില ചാറ്റുകൾ രഹസ്യമാക്കി വച്ചിട്ടുണ്ട് എന്ന് നമ്മുടെ വാട്സ്ആപ്പിൽ കയറിയ ആൾക്ക് മനസിലാകും.

ചാറ്റ് ലോക്കിന്റെ ഈ പിഴവ് അ‌ടയ്ക്കാനാണ് ​സീക്രട്ട് കോഡ് ഫീച്ചർ അ‌വതരിപ്പിച്ചത്. ലോക്ക് ചെയ്തിരിക്കുന്ന ചാറ്റുകൾക്കായി ഒരു രഹസ്യ കോഡ് സൃഷ്ടിക്കാൻ സീക്രട്ട് കോഡ് ഫീച്ചർ അ‌നുവദിക്കുന്നു. ഈ രഹസ്യ കോഡ് ഉണ്ടെങ്കിൽ മാത്രമേ പിന്നീട് ലോക്ക് ചെയ്ത് വച്ചിരിക്കുന്ന ചാറ്റുകൾ കാണാൻ സാധിക്കൂ.

ലോക്ക് ചാറ്റുകൾക്കായി സീക്രട്ട് കോഡ് ഉപയോഗിക്കുക വഴി, ലിങ്ക് ചെയ്തിരിക്കുന്ന മറ്റ് ഡി​വൈസുകളിലെ ചാറ്റുകളും ലോക്ക് ചെയ്യാൻ കഴിയും. നേരത്തെ സ്മാർട്ട്ഫോൺ മാത്രമായിരുന്നു ചാറ്റ് ലോക്ക് ഫീച്ചർ ഉപയോഗിക്കാനുള്ള വഴി. ഇപ്പോൾ വെബ് പതിപ്പിലും ഈ ഫീച്ചർ എത്തുന്നതോടെ ചാറ്റ് ചോരാൻ സാധ്യതയുണ്ടായിരുന്ന രണ്ടാമത്തെ വഴിയും അ‌ടയും.

More from GizBot

Best Mobiles in India

English summary
Wabetainfo reported that WhatsApp's chat lock feature is going to be made available on desktop as well. WABetaInfo has released a screenshot of how it looks when it reaches the web version. The 'Chat Lock' feature is visible through the lock icon on the right side of the WhatsApp web app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X