Home
Apps

ഈ 18 സ്മാർട്ട്ഫോണുകളിൽ ഒക്‌ടോബർ 24ന് ശേഷം വാട്സ്ആപ്പ് പ്രവർത്തിക്കില്ല; നിങ്ങളുടെ ഫോൺ ഇതിലുണ്ടോ?

ഉപയോക്താക്കളുടെ സുരക്ഷയിൽ അ‌തീവ ശ്രദ്ധപുലർത്തുന്ന പ്ലാറ്റ്ഫോം ആണ് വാട്സ്ആപ്പ്. വെറുമൊരു മെസേജിങ് ആപ്പ് എന്നതിലുപരി വാട്സ്ആപ്പിനെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആപ്പായി നിലനിർത്തുന്ന ഒരു പ്രധാന സവിശേഷത അ‌തിലെ ഡാറ്റ സുരക്ഷയാണ്. ഉപയോക്താക്കളുടെ വാട്സ്ആപ്പ് ഉപയോഗം എളുപ്പമാക്കാനും സുരക്ഷിതമാക്കാനും അ‌ടിയ്ക്കടി വാട്സ്ആപ്പ് പുതിയ ഫീച്ചറുകൾ അ‌വതരിപ്പിക്കാറുണ്ട്.

ഉപയോക്താക്കൾക്ക് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ ലഭ്യമാകുന്നത് വാട്സ്ആപ്പ് പുറത്തിറക്കുന്ന അ‌പ്ഡേഷനുകളിലൂടെയാണ്. ആൻഡ്രോയിഡ്- ഐഒഎസ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് നിരവധി അ‌പ്ഡേറ്റുകൾ പുറത്തിറക്കുന്നു. എന്നാൽ പഴയ സ്മാർട്ട്ഫോണുകൾ പലതും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ ഉപയോഗിക്കാൻ ആവശ്യമായ ശേഷി ഉള്ളവ ആയിരിക്കില്ല. അ‌ത് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സുരക്ഷാഭീഷണി ഉയർത്തുന്നു.

ഈ സ്മാർട്ട്ഫോണുകളിൽ ഒക്‌ടോബർ 24ന് ശേഷം വാട്സ്ആപ്പ് പ്രവർത്തിക്കില്ല

പഴയ സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന ഒഎസ് ഒരുപക്ഷേ കാലഹരണപ്പെട്ടതായിരിക്കാം. അ‌തല്ലെങ്കിൽ അ‌തിലെ ഫീച്ചറുകൾ നിലവിലെ വാട്സ്ആപ്പ് അ‌പ്ഡേറ്റിന് ആവശ്യമായ ശേഷി ഉള്ളവ ആയിരിക്കുകയില്ല. അ‌ത്തരം പ്രശ്നങ്ങൾ മൂലം ഉപയോക്താക്കൾക്ക് അ‌പ്ഡേഷൻ ലഭിക്കാതെ സുരക്ഷാഭീഷണി നേരിടുന്നത് ഒഴിവാക്കാൻ വർഷാവർഷം ചില പഴയ ഫോണുകൾക്കുള്ള പിന്തുണ വാട്സ്ആപ്പ് നിർത്തലാക്കാറുണ്ട്.

ഇപ്പോൾ അ‌തുപോലെ വാട്സ്ആപ്പ് ചില പഴയ സ്മാർട്ട്ഫോണുകൾക്കുള്ള പിന്തുണ അ‌വസാനിപ്പിക്കുകയാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒക്‌ടോബർ 24ന് ശേഷം ആൻഡ്രോയിഡ് പതിപ്പ് 4.1-ലും അതിലും പഴയതുമായ ഒഎസുകളിൽ പ്രവർത്തിക്കുന്ന സ്‌മാർട്ട്‌ഫോണുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് വാട്സ്ആപ്പ് ഒരു അറിയിപ്പിൽ വ്യക്തമാക്കി. വളരെ കുറവ് ആളുകളെ മാത്രമാണ് ഇത് ബാധിക്കുക.

ആൻഡ്രോയിഡ് 4.1 ഒഎസോ അ‌തിന് മുൻപുള്ള പതിപ്പുകളോ ​ഉള്ള സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ വളരെ കുറവാണ്. അ‌തിനാൽത്തന്നെ വാട്സ്ആപ്പ് ഈ ഫോണുകൾക്കുള്ള പിന്തുണ പിൻവലിക്കുന്നത് ചെറിയൊരു വിഭാഗം ആളുകളെ മാത്രമേ ബാധിക്കൂ. വാട്സ്ആപ്പ് പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനക്ഷമത ഇല്ലാത്തതിനാലാണ് ഈ ഫോണുകൾക്കുള്ള പിന്തുണ അ‌വസാനിപ്പിക്കുന്നത് എന്ന് കമ്പനി അ‌റിയിക്കുന്നു.

ആൻഡ്രോയിഡ് ഒഎസ് പതിപ്പ് 4.1-ലും അതിനുമുമ്പുണ്ടായിരുന്നതുമായ ഒഎസുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിലൊന്നും ഇനി വാട്സ്ആപ്പ് അ‌പ്ഡേഷൻ ലഭ്യമാകില്ല. ഈ വിഭാഗത്തിൽ വരുന്ന ചില ജനപ്രിയ ആൻഡ്രോയിഡ് ഫോണുകളുടെ ലിസ്റ്റ് ഇതാ. നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടെങ്കിൽ വാട്സ്ആപ്പ് അ‌പ്ഡേഷനുകൾ ഉറപ്പാക്കാൻ പുതിയൊരു ഫോണിലേക്ക് മാറേണ്ടിയിരിക്കുന്നു.

ഒക്ടോബർ 24 ന്ശേഷം വാട്സ്ആപ്പ് അ‌പ്ഡേഷൻ ലഭ്യമാകാത്ത ജനപ്രിയ ആൻഡ്രോയിഡ് ഫോണുകൾ: 1) സാംസങ് ഗാലക്സി നോട്ട് 2, 2) എച്ച്ടിസി വൺ, 3) സോണി എക്സ്പീരിയ Z, 4) എൽജി ഒപ്റ്റിമസ് ജി പ്രോ, 5) നെക്സസ് 7 (Android 4.2-ലേക്ക് അപ്‌ഗ്രേഡുചെയ്യാനാകും).

6) സാംസങ് ഗാലക്സി എസ് 2, 7) സാംസങ് ഗാലക്സി നെക്സസ്, 8) എച്ച്ടിസി സെൻസേഷൻ, 9) മോട്ടറോള ഡ്രോയിഡ് റേസർ, 10) സോണി എക്സ്പീരിയ എസ് 2, 11) മോട്ടറോള സൂം, 12) സാംസങ് ഗാലക്സി ടാബ് 10.1, 13) അസൂസ് ഈ പാഡ് ട്രാൻസ്ഫോർമർ.

14) ഏസർ ഐക്കോണിയ ടാബ് A5003, 15) സാംസങ് ഗാലക്സി എസ്, 16) എച്ച്ടിസി ഡിസയർ എച്ച്ഡി, 17) എൽജി ഒപ്റ്റിമസ് 2X, 18) സോണി എറിക്സൺ എക്സ്പീരിയ Arc3. ഇപ്പോഴും ഈ ഫോണുകൾ ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ അ‌വർ ഉടൻ പുതിയൊരു ഉപകരണത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് പരിഗണിക്കേണ്ടതാണ്.

വാട്സ്ആപ്പ് അ‌പ്ഡേറ്റുകൾ തുടർന്ന് ലഭ്യമാക്കാൻ മാത്രമല്ല, ​സൈബർ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനും ഈ മാറ്റം അ‌നിവാര്യമാണ്. കാരണം വാട്സ്ആപ്പ് മാത്രമല്ല, മറ്റ് പല ആപ്പുകളും പഴയ ഒഎസുകൾക്ക് പിന്തുണ നൽകുന്നില്ല. അ‌തിനാൽ പുതിയ സുരക്ഷാ അ‌പ്ഡേറ്റുകൾ ഈ ഫോൺ ഉപയോഗിക്കുന്നവർക്ക് ലഭ്യമാകില്ല. ഇത് ​സൈബർ തട്ടിപ്പുകൾക്ക് വഴിവയ്ക്കും.

ഈ സ്മാർട്ട്ഫോണുകളിൽ ഒക്‌ടോബർ 24ന് ശേഷം വാട്സ്ആപ്പ് പ്രവർത്തിക്കില്ല

പുതിയ ഫോണിലേക്ക് മാറാനുള്ള നോട്ടിഫിക്കേഷൻ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകും. എന്നിട്ടും കാലഹരണപ്പെട്ട ഒഎസ് ഉള്ള ആ ഫോൺ മാറ്റിയില്ല എങ്കിൽ തുടർന്ന് ആ ഫോണിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല. അതായത് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കോളുകൾ ചെയ്യാനോ സ്വീകരിക്കാനോ മറ്റേതെങ്കിലും വാട്സ്ആപ്പ് ഫീച്ചറുകൾ ഉപയോഗിക്കാനോ കഴിയില്ല.

നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ആൻഡ്രോയിഡ് OS പതിപ്പ് 4.1-ലും അതിന് മുൻപുള്ള പതിപ്പിലും ആണോ പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾക്ക് അ‌റിയില്ലെങ്കിൽ സെറ്റിങ്സിൽ അ‌ത് പരിശോധിക്കാൻ ഓപ്ഷനുണ്ട്. അ‌തിനായി സെറ്റിങ്സ് > എബൗട്ട് ഫോൺ > സോഫ്റ്റ്‌വെയർ ഇൻഫർമേഷൻ എന്നതിലേക്ക് പോകുക. അ‌വിടെ നമ്മുടെ ഫോണിലെ ആൻഡ്രോയിഡ് പതിപ്പ് ഏതാണ് എന്ന് കാണാം.

ഒക്ടോബർ 24ന് ശേഷം വാട്സ്ആപ്പ് സപ്പോർട്ട് ചെയ്യുക ആൻഡ്രോയിഡ് OS പതിപ്പ് 5.0, അ‌തിന് മുകളിലോട്ടുള്ളതുമായ പുതിയ പതിപ്പിലും പ്രവർത്തിക്കുന്ന ഡി​വൈസുകളിലായിരിക്കും. ഐഒഎസ് 12-ലും തുടർന്നിങ്ങോട്ടുള്ളതുമായ ഒഎസ് ഉപയോഗിക്കുന്ന ഐഫോണിലും KaiOS 2.5.0 ഉം പുതിയതിയ വേർഷനുകളിലും, ജിയോഫോൺ, ജിയോഫോൺ 2 എന്നിവയുൾപ്പെടെയുള്ള ഒഎസ് ഉപയോഗിക്കുന്ന ഫോണുകളിലും വാട്സ്ആപ്പ് പ്രവർത്തിക്കും.

Best Mobiles in India

English summary
After October 24, WhatsApp has announced that it will end support for smartphones running Android version 4.1 and older OS. After the specified date these phones will not be able to send or receive WhatsApp messages, make or receive calls or use any other WhatsApp features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X