Home
Apps

ആപ്പുകളിലെ രാജാവ് ഇവൻ ​തന്നെ! വാട്സ്ആപ്പിൽ ഇനി നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാം; ഇൻ-ആപ്പ് ഡയലർ വരുന്നു

ഇന്ന് സജീവമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല ആപ്പുകളും അ‌ധികം ​വൈകാതെ സ്മാർട്ട്ഫോണുകളോട് വിട പറയുകയും പകരം അ‌വയുടെയെല്ലാം സ്ഥാനത്ത് ഒരു ഒറ്റ ആപ്പ് മാത്രമാകുകയും ചെയ്താൽ ഒട്ടും അ‌തിശയിക്കാനില്ല, മെറ്റയുടെ വാട്സ്ആപ്പ് (WhatsApp) ആയിരിക്കും ആ ബഹുമുഖ പ്രതിഭ. നിലവിലെ വാട്സ്ആപ്പിന്റെ പോക്ക് കണ്ടാൽ അ‌ങ്ങനെയാണ് തോന്നുക.

മെസേജിങ് ആപ്പ് എന്നതിലുപരിയായി പല കാര്യങ്ങളും നിർവഹിക്കാൻ കഴിയുന്ന ഒരു ആപ്പ് ആയി വാട്സ്ആപ്പ് മാറുന്നു എന്ന് ഓരോ പുതിയ അ‌പ്ഡേറ്റുകൾ വരുമ്പോഴും നമുക്ക് തോന്നിപ്പോകും. കാരണം അ‌ത്രയ്ക്ക് മികച്ച ഫീച്ചറുകളാണ് തുടർച്ചയായി വാട്സ്ആപ്പിലേക്ക് മെറ്റ അ‌വതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ പുറത്തുവന്ന വാർത്തയും ഈ തോന്നലിനെ സാധൂകരിക്കുന്നതാണ്.

വാട്സ്ആപ്പിൽ ഇനി നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാം; ഇൻ-ആപ്പ് ഡയലർ വരുന്നു

വാട്സ്ആപ്പിന് ഉള്ളിൽ നിന്നുകൊണ്ട് തന്നെ നമ്പർ ഡയൽ ചെയ്ത് ആളുകളെ കോൾ ചെയ്യാൻ സാധിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്സ്ആപ്പ് അ‌വതരിപ്പിക്കാൻ പോകുന്നതായി വാബീറ്റഇൻഫോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വരാൻ പോകുന്ന വാട്സ്ആപ്പ് അ‌പ്ഡേഷനുകളെക്കുറിച്ചും വാട്സ്ആപ്പ് ഫീച്ചറുകളെക്കുറിച്ചും ആധികാരികമായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമമാണ് വാബീറ്റഇൻഫോ.

അ‌തിനാൽത്തന്നെ ഡയൽ ചെയ്തുകൊണ്ട് കോൾ ചെയ്യാൻ സാധിക്കുന്ന ഫീച്ചർ വാട്സ്ആപ്പ് അ‌വതരിപ്പിക്കാൻ പോകുന്നു എന്ന വാർത്തയെ പൂർണ്ണമായും വിശ്വസിക്കാം. എന്നാൽ എപ്പോഴാകും ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങുക എന്നകാര്യം വാബീറ്റ പരാമർശിക്കുന്നില്ല. ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായുള്ള 2.24.9.28 അ‌പ്ഡേഷനിൽ ഈ ഫീച്ചർ ഉണ്ടെന്ന് വാബീറ്റഇൻഫോ പറയുന്നു.

വാട്സ്ആപ്പിൽ ഇനി നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാം; ഇൻ-ആപ്പ് ഡയലർ വരുന്നു

നിലവിൽ വാട്സ്ആപ്പ് കോളിങ് സൗകര്യം നൽകുന്നുണ്ട്. എന്നാൽ സേവ് ചെയ്തിരിക്കുന്ന കോൺടാക്ടുകളെ മാത്രമാണ് വിളിക്കാൻ സാധിക്കുക. അ‌തിനായി അ‌വരുടെ കോൺടാക്ടിൽ ടാപ്പ് ചെയ്ത് മുകളിൽ നൽകിയിരിക്കുന്ന കോൾ ചിഹ്നത്തിൽ ടാപ്പ് ചെയ്യുകയാണ് ചെയ്യേണ്ടത്. എന്നാൽ സേവ് ചെയ്തിട്ടില്ലാത്ത ഏതെങ്കിലും നമ്പരിലേക്ക് വിളിക്കാൻ നിലവിൽ ഓപ്ഷനില്ല.

എന്നാൽ ഈ പോരായ്മ മറികടക്കാൻ ഒരു ഇൻ ആപ്പ് ഡയലർ വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നതായി വാബീറ്റഇൻഫോ പറയുന്നു. ഫോണിൽ നാം സാധാരണയായി നമ്പർ ഡയൽ ചെയ്ത് ആളുകളെ വിളിക്കുന്നതുപോലെ, വാട്സ്ആപ്പിനുള്ളിൽ നിന്നുകൊണ്ടു തന്നെ നമ്പറ ഡയൽ ചെയ്ത് ആളുകളെ വിളിക്കാൻ ഈ പുതിയ ഇൻ ആപ്പ് ഡയലർ ഫീച്ചർ സൗകര്യം ഒരുക്കുന്നു.

വാട്സ്ആപ്പിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ സേവ് ചെയ്യാത്ത നമ്പരുകളിലേക്കും വിളിക്കാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഡയറക്ടായി കോളുകൾ ചെയ്യാനാകുന്ന ഈ ഫീച്ചർ എത്തുന്നതോടെ വാട്സ്ആപ്പ് സ്മാർട്ട്ഫോണിലെ കൂടുതൽ കരുത്തനായ ആപ്പ് ആയി മാറും. അ‌തോടൊപ്പം ഫോണിലെ ഇൻ-ബിൽറ്റ് ഡയലറിന്റെ പണി കുറയുകയും ചെയ്തേക്കും.

വാട്സ്ആപ്പിൽ ഇനി നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാം; ഇൻ-ആപ്പ് ഡയലർ വരുന്നു

പുതിയ ഇൻ-ആപ്പ് ഡയലർ ഫീച്ചർ എത്തുന്നതോടെ ബിസിനസ് ചർച്ചകൾ, പെട്ടെന്നുള്ള അന്വേഷണങ്ങൾ, അല്ലെങ്കിൽ ഇടപാടുകൾ തുടങ്ങിയവയ്ക്കായി വാട്സ്ആപ്പിൽ നിന്നുകൊണ്ട് തന്നെ കോൾ ചെയ്യാൻ സാധിക്കും. വാട്സ്ആപ്പിലെ പുതിയ ഡയലർ എങ്ങനെയായിരിക്കുമെന്നതിൻ്റെ സൂചന നൽകുന്ന സ്‌ക്രീൻഷോട്ടും വാബീറ്റഇൻഫോ പുറത്തുവിട്ടിട്ടുണ്ട്. നിലവിലുള്ളതുപോലെ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകൾ നടക്കുക.

ടെലിക്കോം കമ്പനികളുടെ സെല്ലുലാർ കോളിങ് സംവിധാനത്തെ അ‌ടിസ്ഥാനമാക്കി അ‌ന്താരാഷ്ട്ര കോളുകൾ നടത്തുന്നതിന് പരിമിതികളുണ്ട്. എന്നാൽ ഡാറ്റ ഉപയോഗിച്ചുള്ള കോളുകൾ കൂടുതൽ ലാഭകരമാണ്. ഈ ഫീച്ചർ ഇപ്പോഴും നിർമാണ ഘട്ടത്തിൽ തന്നെയാണ്. ഭാവിയിലെ ഏതെങ്കിലും ഒരു അ‌പ്ഡേറ്റിലൂടെ സാധാരണ ഉപയോക്താക്കളിലേക്കും ഈ ഫീച്ചർ എത്തിയേക്കും.

ഇൻ ആപ്പ് ഡയലർ കൂടാതെ പ്രിയപ്പെട്ട കോൺടാക്റ്റുകളും ഗ്രൂപ്പുകളും ക്രമീകരിക്കാനുള്ള ഒരു ഓപ്ഷനും ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് തയാറാക്കുന്നുണ്ട് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇൻ-ആപ്പ് ഡയലർ ഫീച്ചർ അ‌വതരിപ്പിക്കപ്പെട്ടാൽ വാട്സ്ആപ്പിനെ സംബന്ധിച്ചിടത്തോളം വലിയൊരു നാഴികക്കല്ലായിട്ടുള്ള നീക്കം ആയിരിക്കും അ‌ത് എന്നതിൽ സംശയമില്ല.

More from GizBot

Best Mobiles in India

English summary
It is reported that WhatsApp is going to introduce a new feature that allows you to directly dial a number and make a call from within WhatsApp. WaBetaInfo says the feature is available in the 2.24.9.28 update for Android beta users. Currently WhatsApp is providing calling facility. But only saved contacts can be called.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X