Home
Apps

വാട്സ്ആപ്പ് പ്രൊ​ഫൈൽ ചിത്രം ഇനി ഈസിയായി മാറ്റാം; ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും കൂട്ടിനെത്തും

വാട്സ്ആപ്പ് ഉപയോക്താക്കളുടെ സൗകര്യാർഥം നിരവധി പുതിയ ഫീച്ചറുകൾ മാതൃകമ്പനിയായ മെറ്റ അ‌വതരിപ്പിക്കാറുണ്ട്. വാട്സ്ആപ്പ് ഉപയോഗം കൂടുതൽ രസകരവും സുരക്ഷിതവും ഈസിയുമാക്കുന്ന നിരവധി ഫീച്ചറുകൾ മെറ്റെയുടെ ഗവേഷണ ശാലയിൽ നടന്നുകൊണ്ടിരിക്കുന്നു. അ‌തിൽ അ‌ടുത്തുതന്നെ പുറത്തുവരാൻ പോകുന്ന ഒരു ഫീച്ചറിനെക്കുറിച്ച് ഇപ്പോൾ വാബീറ്റഇൻഫോ (wabetainfo) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രൊ​ഫൈൽ ഫോട്ടോ ഫ്രം ഫെയ്സ്ബുക്ക് ഓർ ഇൻസ്റ്റഗ്രാം (Profile photo from Facebook or Instagram) എന്നാണ് ഈ ഫീച്ചറിന്റെ പേര്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഇത് ഉപയോക്താക്കളുടെ പ്രൊ​ഫൈൽ ചിത്രം അ‌ഥവാ ഡിപി (DP) മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്.

ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റ 2.25.18.14 അപ്‌ഡേറ്റിനെക്കുറിച്ചുള്ള വാബീറ്റ ഇൻഫോയുടെ ലേഖനം പറയുന്നത് ഇതിൽ വാട്സ്ആപ്പ് പ്രൊ​ഫൈൽ ഫോട്ടോ ഫ്രം ഫെയ്സ്ബുക്ക് ഓർ ഇൻസ്റ്റഗ്രാം ഫീച്ചർ അ‌വതരിപ്പിക്കുന്നു എന്നാണ്. അ‌തായത് ഉപയോക്താക്കൾക്ക് തങ്ങളുടെ വാട്സ്ആപ്പ് പ്രൊ​ഫൈൽ ചിത്രം ഇനി വളരെ ഈസിയായി മാറ്റാം.

വാട്സ്ആപ്പ് പ്രൊ​ഫൈൽ ചിത്രം ഇനി ഈസിയായി മാറ്റാം

ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചിട്ടുള്ള ചിത്രങ്ങൾ വളരെ ലളതിമായ സ്റ്റെപ്പുകളിലൂടെ വാട്സ്ആപ്പ് ഡിപിയാക്കി മാറ്റാം. ഈ ഫീച്ചർ നിലവിൽ ബീറ്റ പതിപ്പിൽ പരീക്ഷിച്ചുവരികയാണ് എന്ന് വാബീറ്റഇൻഫോയുടെ റിപ്പോർട്ട് പറയുന്നു. ഈ ഫീച്ചർ ലഭ്യമാകുന്നതോടുകൂടി വാട്സ്ആപ്പിൽ പ്രൊ​ഫൈൽ സെറ്റിങ്സിൽ പുതിയ ഓപ്ഷനുകൾ ലഭ്യമാകും.

നിലവിൽ വാട്സ്ആപ്പ് ഡിപി മാറ്റണമെങ്കിൽ ക്യാമറ, ഗാലറി, അവതാർ, മെറ്റാ AI പോലുള്ള ഓപ്ഷനുകൾ ആണ് കാണുക. എന്നാൽ പുതിയ ഫീച്ചർ വന്നതിന് ശേഷം പ്രൊഫൈൽ ഫോട്ടോകൾക്കായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ രണ്ട് പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്താനുള്ള ഓപ്ഷനും ലഭ്യമാകും. ഇത് നിലവിലുള്ളതിനെക്കാൾ വേഗത്തിൽ പ്രൊ​ഫൈൽ ചിത്രം മാറാൻ വഴിയൊരുക്കും.

വാട്സ്ആപ്പ് പ്രൊ​ഫൈൽ ചിത്രം ഇനി ഈസിയായി മാറ്റാം

ഇപ്പോൾ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ ഉള്ള ഒരു ചിത്രം വാട്സ്ആപ്പ് ഡിപി ആക്കണമെങ്കിൽ അ‌വ ആദ്യം ഫോണിൽ ഡൗൺലോഡ് ചെയ്ത ശേഷം തുടർന്ന് ഗാലറി വഴി അ‌പ്ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഫോണിൽ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ചിത്രങ്ങൾ വാട്സ്ആപ്പ് ​പ്രൈാ​ഫൈൽ പിക് ആക്കാൻ സാധിക്കും.

ഇവിടെ ശ്രദ്ധിക്കേണ്ട ​ഒരു കാര്യം എന്തെന്നാൽ, ഉപയോക്താക്കൾ തങ്ങളുടെ വാട്സ്ആപ്പുമായി ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അ‌ക്കൗണ്ടുകൾ ലിങ്ക് ചെയ്തിട്ടുണ്ടാകണം. എങ്കിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. നിലവിൽ തങ്ങളുടെ പ്ലാറ്റ്ഫോമുകൾക്കുള്ളിൽ സ്റ്റോറികൾ ക്രോസ് ഷെയർ ചെയ്യാനും മറ്റും മെറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. അ‌തിന്റെ പുതിയൊരു അ‌പ്ഡേഷനായി ഈ പ്രൊ​ഫൈൽ പിക്ചർ ഫീച്ചറിനെ കണക്കാക്കാം.

ഇപ്പോൾ ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാമിന്റെ ഭാഗമായ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ ഈ പുതിയ പ്രൊ​ഫൈൽ പിക് ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളൂ. എല്ലാ ഉപയോക്താക്കൾക്കുമായി ഈ ഫീച്ചർ എപ്പോൾ അ‌വതരിപ്പിക്കും എന്നത് സംബന്ധിച്ച് നിലവിൽ സൂചനകൾ ഒന്നുമില്ല. പക്ഷേ വരാനിരിക്കുന്ന അപ്‌ഡേറ്റുകളിലൊന്നിൽ ഇത് ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

വാട്സ്ആപ്പ് പ്രൊ​ഫൈൽ ചിത്രം ഇനി ഈസിയായി മാറ്റാം

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നീ പ്ലാറ്റ്ഫോമുകളെ പരസ്പരം ബന്ധിപ്പിക്കാൻ മെറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ പ്ലാറ്റ്ഫോമുകളുടെ പരസ്പര ബന്ധം നിയന്ത്രിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു കേന്ദ്രീകൃത ഹബ്ബാണ് അക്കൗണ്ട്സ് സെന്റർ. വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് താൽപര്യം ഉണ്ടെങ്കിൽ മാത്രം അ‌ക്കൗണ്ട്സ് സെന്ററുമായി ലിങ്ക് ചെയ്താൽ മതി. അക്കൗണ്ട്സ് സെന്ററുമായി വാട്സ്ആപ്പ് ലിങ്ക് ചെയ്യുന്നത് സ്വകാര്യ സുരക്ഷയെ ബാധിക്കില്ല എന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
WhatsApp will soon launch a feature that will allow users to convert photos shared on Instagram and Facebook into DPs in a few simple steps. The feature is called Profile photo from Facebook or Instagram. WhatsApp Beta 2.25.18.14 update for Android has been reported by WaBetaInfo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X