Home
Apps

വാട്‌സാപ്പിൽ ഫുൾ വെറൈറ്റി കളികൾ! പ്രൊഫൈലിൽ സോഷ്യൽ മീഡിയ ലിങ്കുകളും ഉൾപ്പെടുത്താം: പുത്തൻ ഫീച്ചർ

പുത്തൻ ഫീച്ചറുകൾ ഇടയ്ക്കിടക്ക് ഉൾപ്പെടുത്താൻ മടിയില്ലാത്ത സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഒന്നാണ് മെറ്റയുടെ വാട്‌സ്ആപ്പ് (WhatsApp).ഓരോ ഫീച്ചറുകളും ഉൾപ്പെടുത്തുമ്പോൾ വ്യത്യസ്തതയും സ്വീകാര്യതയും എപ്പോഴും വാട്‌സ്ആപ്പ് അധികൃതർ ശ്രദ്ധിക്കാറുണ്ട്. സോഷ്യൽ മീഡിയ ലിങ്കുകൾ ഇനി പ്രൊഫൈലിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന പുത്തൻ ഫീച്ചറാണ് നിലവിൽ ഉൾപ്പെടുത്തുമെന്ന് സൂചനയുള്ളത്. ബില്ലുകൾ നേരിട്ട് അടയ്ക്കുന്നതിനുള്ള സൗകര്യം കൂടി വാട്‌സ്ആപ്പിൽ ഉൾപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടിരുന്നു. ഈ ഫീച്ചർ യാഥാർത്ഥ്യമായാൽ ഇലക്ട്രിസിറ്റി ബില്ല്, വാട്ടർ ബില്ല്, മൊബൈൽ പ്രീപെയ്ഡ് റീചാർജ്, എൽ.പി.ജി ഗ്യാസ് ബില്ല്, ലാൻഡ് ലൈൻ-പോസ്റ്റ് പെയ്ഡ് ബില്ല്, റെൻറ് പേയ്മെന്റ് എന്നിവയെല്ലാം വാട്‌സ്ആപ്പ് വഴി അടയ്ക്കാൻ സാധിക്കും.

ഒരാളുടെ പ്രൊഫൈലിൽ മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടി ഉൾപ്പെടുത്താൻ സാധിച്ചാൽ വാട്‌സ്ആപ്പിന് പുതിയ മുഖം തന്നെ കൈവരും. ഉപയോക്താക്കൾക്ക് അവരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സ്റ്റോറികളായി പങ്കിടാൻ അനുവദിക്കുന്ന ഫീച്ചർ വാട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു. അതുപോലെ ഇൻസ്റ്റഗ്രാമിൽ നിന്ന് റീലുകൾ നേരിട്ട് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കാനുള്ള ഫീച്ചറും മെറ്റ പുറത്തിറക്കിയിരുന്നു.

വാട്‌സ്ആപ്പിൽ പുത്തൻ ഫീച്ചർ വരുന്നു

ഉപയോക്താക്കൾക്ക് അവരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ സോഷ്യൽ മീഡിയ പ്രൊഫൈലുകളുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഫീച്ചറാണ് മെറ്റ പരീക്ഷിക്കുന്നതെന്നാണ് WABetaInfo യുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഐഫോണിനായുള്ള വാട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തുന്നത്. ഈ ഫീച്ചർ യാഥാർത്ഥ്യമായാൽ ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പിൽ നിന്ന് പുറത്തുപോകാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എത്താൻ കഴിയും.

നേരത്തെ തന്നെ വാട്‌സ്ആപ്പിൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉൾപ്പെടുത്താൻ കഴിയുമായിരുന്നു. എന്നാൽ ബിസിനസ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമെ ഈ ഫീച്ചർ ലഭ്യമായിരുന്നുള്ളു. ബിസിനസ് വാട്‌സ്ആപ്പിൽ സോഷ്യൽ മീഡിയ ലിങ്കുകൾ ഉൾപ്പെടുത്താൻ മെറ്റയുടെ വെരിഫിക്കേഷനും ആവശ്യമായിരുന്നു. സ്റ്റാൻഡേർഡ് വാട്ട്സ്ആപ്പ് ആപ്പിൽ വെരിഫിക്കേഷൻ ആവശ്യമില്ലെന്നും ഉപയോക്താക്കളെ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കായുള്ള ലോഗിൻ വിശദാംശങ്ങൾ നേരിട്ട് നൽകാൻ കഴിയുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

വാട്‌സ്ആപ്പിൽ പുത്തൻ ഫീച്ചർ വരുന്നു

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇവന്റുകൾ പ്ലാൻ ചെയ്യാനും പോളുകൾ ക്രിയേറ്റ് ചെയ്യാനും മെറ്റ എഐ സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങൾ ജനറേറ്റ് ചെയ്യാനുമൊക്കെ സാധിക്കുന്ന പുതിയ ഫീച്ചറുകൾ വാട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു. ഇത്തരത്തിലുള്ള ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് ഏറെ സ്വീകാര്യമായിട്ടുമുണ്ട്. ഇതിനകം ഉപയോക്താക്കൾക്ക് ഉപകാരപ്പെടുന്ന നിരവധി ഫീച്ചറുകൾ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാൻ വാട്‌സ്ആപ്പിന് സാധിച്ചിട്ടുണ്ട്.

ബിൽ പേയ്‌മെൻറ്, ഇവൻറ് ഷ്യെഡ്യൂൾ ചെയ്യൽ എന്നിവ കൂടാതെ വളരെ വ്യത്യസ്തമായ ഫീച്ചറുകളും വാട്‌സ്ആപ്പ് ഈഅടുത്തായി പുറത്തിറക്കിയിട്ടുണ്ട്. ചിത്രങ്ങൾ അയയ്ക്കുന്നതിന് മുമ്പ് ബാക്ക്ഗ്രൗണ്ടിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണ് ഇതിലൊരു ഉദാഹരണം. ഉപയോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ചിത്രങ്ങൾ മനോഹരമാക്കാൻ സാധിക്കും. ബാക്ക്ഗ്രൗണ്ട് ഇഫക്റ്റുകളും ഫിൽട്ടറുകളും ചേർക്കാൻ സാധിക്കും എന്നതും നേട്ടമാണ്.

വാട്‌സ്ആപ്പിൽ പുത്തൻ ഫീച്ചർ വരുന്നു

സൗഹൃദ സന്ദേശങ്ങൾ കൂടുതൽ ക്രിയേറ്റീവ് ആക്കാനായി ചിത്രങ്ങൾ തന്നെ സ്റ്റിക്കറുകളാക്കി മാറ്റാനുള്ള ഫീച്ചറും വാട്‌സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ടായിരുന്നു. സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുമ്പോഴെല്ലാം ഈ ഫീച്ചറുകൾ ഉപയോക്താക്കൾ ഉപയോഗിക്കുന്നുണ്ട്. ഈ ഫീച്ചറുകൾക്ക് പുറമെ നേരിട്ട് ബില്ലുകൾ അടയ്ക്കാനുള്ള ഫീച്ചറും സോഷ്യൽ മീഡിയ ലിങ്കുകൾ ഉൾപ്പെടുത്താൻ കഴിയുന്ന ഫീച്ചറും കൂടി ലഭ്യമാകുന്നതോടെ വാട്‌സ്ആപ്പ് കൂടുതൽ ജനകീയ മുഖം കൈവരിക്കും.

എന്നും പുതുമ നിലനിർത്താൻ മെറ്റയുടെ വാട്‌സ്ആപ്പ് ശ്രദ്ധ ചെലുത്താറുണ്ട്. മെസ്സേജിങ് ആപ്പിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന ഫീച്ചറുകൾ അവതരിപ്പിക്കുന്നതിലൂടെ എന്നും പുതുമ നിലനിർത്താനും ഉപയോക്താക്കൾക്ക് കൂടുതൽ ഈസിയായി കാര്യങ്ങൾ നിർവഹിക്കാനും വാട്‌സ്ആപ്പ് സൗകര്യമൊരുക്കുന്നു. വ്യൂ വൺസ് ഫീച്ചർ ലിങ്ക്ഡ് ഡിവൈസുകളിലേക്ക് ഉൾപ്പെടെ ലഭ്യമാക്കാനുള്ള അപ്‌ഡേറ്റ് വാട്‌സ്ആപ്പ് ഉടൻ പുറത്തിറക്കും എന്നും റിപ്പോർട്ടുകളുണ്ട്.

More from GizBot

Best Mobiles in India

English summary
Meta is developing a feature that will allow users to link their WhatsApp accounts to social media profiles, as reported by WABetaInfo. This feature was discovered in a beta version of WhatsApp for iPhone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X