Home
Apps

യുപിഐകൾ ആപ്പുകൾ ഇനി വെറും വേസ്റ്റ്! വാട്സ്ആപ്പിൽ പുത്തൻ ഫീച്ചർ എത്തുന്നു; ബിൽ അ‌ടയ്ക്കൽ ഇനി ഈസി

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഒന്നാണ് മെറ്റയുടെ വാട്സ്ആപ്പ് (WhatsApp). ഒരു മെസേജിങ് ആപ്പിൽ നിന്നും തുടങ്ങി നിരവധി അപ്‌ഡേഷനുകളിലൂടെയാണ് വാട്സ്ആപ്പിന്റെ വളർച്ച സാധ്യമായത്. ഇപ്പോൾ മറ്റൊരു കിടിലൻ ഫീച്ചർ കൂടി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് വാട്സ്ആപ്പ് എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. ബില്ലുകൾ നേരിട്ട് അടയ്ക്കുന്നതിനുള്ള സൗകര്യമാണ് പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രിസിറ്റി ബില്ല്, വാട്ടർ ബില്ല്, മൊബൈൽ പ്രീപെയ്ഡ് റീചാർജ്, എൽ.പി.ജി ഗ്യാസ് ബില്ല്, ലാൻഡ് ലൈൻ-പോസ്റ്റ് പെയ്ഡ് ബില്ല്, റെൻറ് പേയ്‌മെന്റ് എന്നിവയെല്ലാം വാട്സ്ആപ്പ് വഴി അടയ്ക്കാൻ സാധിക്കും.

വാട്സ്ആപ്പിന്റെ ബീറ്റ വേർഷൻ 2.25.3.15 ലാണ് ഈ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. അ‌ധികം ​വൈകാതെ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കുമായി ഈ ഫീച്ചർ ലഭ്യമായേക്കും. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇന്ത്യയിലെ സാമ്പത്തിക സർവീസുകൾ വിപുലീകരിക്കാനുള്ള നീക്കത്തിലാണെന്നും ഇതിന്റെ ഭാഗമായാണ് പുത്തൻ ഫീച്ചർ വരുന്നത് എന്നും സൂചനയുണ്ട്.

വാട്സ്ആപ്പിൽ പുത്തൻ ഫീച്ചർ വരുന്നു

നേരത്തെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) ഉപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനുമുള്ള ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. 2020 നവംബറിലായിരുന്നു ഇത്. ഈ അടുത്തായി മെറ്റയുടെ ഉടമസ്ഥതതയിലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഓൺബോർഡിംഗ് പരിധി നീക്കം ചെയ്തതോടെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കുമായി പേയ്മെന്റ് സേവനങ്ങൾ വ്യാപിപ്പിക്കാനും വാട്‌സ്ആപ്പിന് സാധിച്ചു.

ഉടൻ തന്നെ പുറത്തിറങ്ങുന്ന അ‌പ്ഡേഷനുകളിലൊന്നിൽ ബിൽ പേയ്‌മെന്റുകൾക്കുള്ള പുതിയ ഫീച്ചറും കൂടി കൊണ്ടു വരുന്നതോടെ നിലവിലെ യു.പി.ഐ പേയ്‌മെൻറ് ആപ്പുകൾക്ക് കനത്ത വെല്ലുവിളി ഉയർത്താൻ വാട്സ്ആപ്പിന് സാധിക്കും. ഫോൺ പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകളിൽ നിലവിൽ തന്നെ ബില്ലുകൾ നേരിട്ട് അടയ്ക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ വാട്സ്ആപ്പിന്റെ പുതിയ നീക്കം ഇവയ്‌ക്കെല്ലാം വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

വാട്സ്ആപ്പിൽ പുത്തൻ ഫീച്ചർ വരുന്നു

ഇതിനകം ഉപയോക്താക്കൾക്ക് ഉപകാരപ്പെടുന്ന നിരവധി ഫീച്ചറുകൾ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാൻ വാട്സ്ആപ്പിന് സാധിച്ചിട്ടുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇവന്റുകൾ പ്ലാൻ ചെയ്യാനും പോളുകൾ ക്രിയേറ്റ് ചെയ്യാനും മെറ്റ എഐ സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങൾ ജനറേറ്റ് ചെയ്യാനുമൊക്കെ ഇപ്പോൾ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് ഏറെ സ്വീകാര്യമായിട്ടുമുണ്ട്.

ഇവ കൂടാതെ വളരെ വ്യത്യസ്തമായ ഫീച്ചറുകളും വാട്സ്ആപ്പ് ഈഅടുത്തായി പുറത്തിറക്കിയിട്ടുണ്ട്. ചിത്രങ്ങൾ അയയ്ക്കുന്നതിന് മുമ്പ് പശ്ചാത്തലത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണ് ഇതിലൊരു ഉദാഹരണം. ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ചിത്രങ്ങൾ കസ്റ്റമൈസ് ചെയ്യാം. ബാക്ക്ഗ്രൗണ്ട് ഇഫക്റ്റുകളും ഫിൽട്ടറുകളും ചേർക്കാൻ സാധിക്കും എന്നതും നേട്ടമാണ്.

സൗഹൃദ സന്ദേശങ്ങൾ കൂടുതൽ ക്രിയേറ്റീവ് ആക്കാനായി ചിത്രങ്ങൾ തന്നെ സ്റ്റിക്കറുകളാക്കി മാറ്റാനുള്ള ഫീച്ചറും വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുമ്പോഴെല്ലാം ഈ ഫീച്ചറുകൾ ഉപയോക്താക്കൾ ഉപയോഗിക്കുന്നുണ്ട്. ഈ ഫീച്ചറുകൾക്ക് പുറമെ നേരിട്ട് ബില്ലുകൾ അടയ്ക്കാനുള്ള ഫീച്ചറും കൂടി പുറത്തിറങ്ങുന്നതോടെ വാട്സ്ആപ്പ് കൂടുതൽ ജനകീയ മുഖം ​കൈവരിക്കും.

വാട്സ്ആപ്പിൽ പുത്തൻ ഫീച്ചർ വരുന്നു

മെസ്സേജിങ് ആപ്പിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന പുതിയ പുതിയ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിലൂടെ എന്നും പുതുമ നിലനിർത്താനും ഉപയോക്താക്കൾക്ക് കൂടുതൽ ഈസിയായി കാര്യങ്ങൾ നിർവഹിക്കാനും വാട്സ്ആപ്പ് സൗകര്യമൊരുക്കുന്നു. വ്യൂ വൺസ് ഫീച്ചർ ലിങ്ക്ഡ് ഡി​വൈസുകളിലേക്ക് ഉൾപ്പെടെ ലഭ്യമാക്കാനുള്ള അ‌പ്ഡേറ്റ് വാട്സ്ആപ്പ് ഉടൻ പുറത്തിറക്കും എന്നും റിപ്പോർട്ടുകളുണ്ട്.

More from GizBot

Best Mobiles in India

English summary
WhatsApp may soon launch a new bill payment feature for its users. This will allow users to pay bills directly. The details of this are explained here.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X