ജബാ..ജബാ വെക്കേണ്ട..ഇനി ഏത് ഭാഷക്കാരോടും ചാറ്റ് ചെയ്യാം! മെസേജുകൾ ട്രാൻസ്‌ലേഷൻ ഫീച്ചറുമായി വാട്സ്ആപ്പ്
ട്രാൻസ്‌ക്രൈബിംഗ് വോയ്‌സ് നോട്ട്‌സ് ഫീച്ചർ കൊണ്ടുവന്നതിന് ശേഷം, വ്യത്യസ്ത ഭാഷാ പായ്ക്കുകൾ ഉപയോഗിച്ച് മെസ്സേജുകൾ ട്രാൻസ്‌ലേഷൻ ചെയ്യുന്നതിനുള്ള ഒരു പുതിയ ഫീച്ചറിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഈ ഫീച്ചറിലൂടെ, ഈ മെസ്സേജിങ് ആപ്പ് അതിൻ്റെ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ ആണ് ലക്ഷ്യമിടുന്നത്. ഒരു എക്സ്റ്റേണൽ ട്രാൻസ്‌ലേഷൻ ആപ്ലിക്കേഷനുകൾ ആവശ്യമില്ലാതെ തന്നെ നിരവധി ഭാഷകളിൽ അനായാസമായി ആശയവിനിമയം നടത്താൻ ഈ മെച്ചപ്പെടുത്തൽ ഉപയോക്താക്കളെ അനുവദിക്കും. ഈ സവിശേഷതമെസ്സേജ്ജ് അയച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ വിവർത്തനം ചെയ്യും. ഇത് സുഗമമായ ആശയവിനിമയം ഉറപ്പാക്കി ഉപയോക്താക്കൾക്ക് തത്സമയം മനസ്സിലാക്കാനും പ്രതികരിക്കാനും എളുപ്പമാക്കുന്നു.
ഇത് ഇപ്പോൾ പരീക്ഷണ ഘട്ടത്തിൽ ആണ് ഉള്ളത്. പുതിയ ഓട്ടോമാറ്റിക്ക് ട്രാൻസ്‌ലേഷൻ ഓപ്‌ഷനുകൾ ഉപയോഗിച്ച് ഈ സവിശേഷത മെച്ചപ്പെടുത്തുന്നതിൽ വാട്ട്‌സ്ആപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ വാട്ട്‌സ്ആപ്പ് ചാറ്റ് ട്രാൻസ്‌ലേഷൻ ഫീച്ചർ എങ്ങനെ പ്രവർത്തിക്കും എന്നതിനെ കുറിച്ച് പലർക്കും ആശങ്ക ഉണ്ടായേക്കാം.

WABetaInfoയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ആപ്പ് അപ്‌ഡേറ്റിൽ ഉൾപ്പെടുത്താൻ സജ്ജമാക്കിയിരിക്കുന്ന എല്ലാ ചാറ്റ് സന്ദേശങ്ങളും ആപ്പ് സ്വയമേവ വിവർത്തനം ചെയ്യണമോ എന്ന് തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചർ വാട്ട്‌സ്ആപ്പ് പരിഗണിക്കുന്നു. ഈ മാറ്റം കൊണ്ടവരുമ്പോഴും ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംരക്ഷിക്കുന്നു. കാരണം ഈ ഫീച്ചർ ഓൺ ഡിവൈസ് പ്രോസസ്സ് ആണ്. എന്നാൽ, മെസ്സേജുകൾ ട്രാൻസ്‌ലേറ്റ് ചെയ്യാൻ ചില ഭാഷാ പാക്കുകൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.
പ്രാരംഭ ഘട്ടത്തിൽ, ഫീച്ചർ പുറത്തിറക്കിയ ശേഷം, കുറച്ച് ഭാഷാ ട്രാൻസ്‌ലേഷൻ ഓപ്ഷൻ മാത്രമേ നൽകൂ. വോയ്‌സ് നോട്ട് ട്രാൻസ്‌ക്രിപ്‌ഷനുകൾ പോലെ, ഇംഗ്ലീഷ്, അറബിക്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ, ഹിന്ദി എന്നിവയുൾപ്പെടെ, ഭാവിയിലെ അപ്‌ഡേറ്റുകളിൽ കൂടുതൽ ഭാഷകൾ പിന്തുണയ്‌ക്കാനുള്ള സാധ്യതയുള്ള ചില ഭാഷകൾ മാത്രമേ തുടക്കത്തിൽ പിന്തുണയ്‌ക്കുകയുള്ളൂ.
സ്വന്തം ഇൻ-ഹൗസ് സൊല്യൂഷൻ വികസിപ്പിച്ചെടുക്കുന്നതിലൂടെ, വാട്‌സ്ആപ്പിന് അവരുടെ ഫീച്ചറുകൾക്ക് മികച്ച മാറ്റങ്ങൾ ഉറപ്പാക്കാൻ കഴിയും. കൂടാതെ, ഉയർന്ന തലത്തിലുള്ള സുരക്ഷ നിലനിർത്തുന്നു. വിവർത്തനത്തിനായി എക്സ്റ്റേണൽ സെർവറുകളിലേക്ക് മെസ്സേജുകൾ അയയ്‌ക്കേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാക്കി ഉപയോക്തൃ ഡാറ്റയും സ്വകാര്യതയും പരിരക്ഷിക്കുന്നു. വിവർത്തനങ്ങൾ പൂർണ്ണമായും ഉപകരണത്തിൽ പ്രോസസ്സ് ചെയ്യാൻ ഈ സമീപനം അനുവദിക്കുന്നു.
വാട്ട്‌സ്ആപ്പ് വോയ്‌സ് നോട്ട് ട്രാൻസ്‌ക്രൈബ് ഫീച്ചർ അപ്പ് അവതരിപ്പിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. അത് വോയ്‌സ് നോട്ടുകളെ ടെക്‌സ്‌റ്റാക്കി മാറ്റാൻ നിങ്ങളെ അനുവദിക്കുന്നു. അവ ഉച്ചത്തിൽ പ്ലേ ചെയ്യാതെ തന്നെ അവയുടെ ഉള്ളടക്കം വായിക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് അപ്‌ഡേറ്റിനായി ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ ഡൗൺലോഡ് ചെയ്‌ത ചില രാജ്യങ്ങളിലെ ഒരു ചെറിയ കൂട്ടം ബീറ്റ ഉപയോക്താക്കളുമായി ഈ ഫീച്ചർ നിലവിൽ പരീക്ഷിച്ചുവരികയാണ്.
എന്നാൽ ഈ ഫീച്ചർ നിലവിൽ വന്നിട്ടില്ല. ഫീച്ചർ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. കൂടാതെ പരിമിതമായ എണ്ണം ബീറ്റ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാണ്. എന്നിരുന്നാലും, കൂടുതൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉടൻ ലഭ്യമാക്കാനാണ് വാട്ട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്. അതിനായി കുറച്ച് കൂടെ കാത്തിരിക്കേണ്ടത് ഉണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








