Home
Apps

പണി വരുന്നുണ്ട്...നല്ല 8ന്റെ പണി; വാട്സ്ആപ്പ് ഈ ഫോണുകളിൽ പ്രവർത്തിക്കില്ല

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. നിരവധി അപ്‌ഡേറ്റുകൾ ആണ് ഈ ഇടയായി വാട്സ്ആപ്പ് കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും വാർത്തയിൽ ഇടം നേടാനും വാട്ട്‌സ്ആപ്പിന് കഴിയാറുണ്ട്. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന അപ്‌ഡേറ്റ് പല സ്‍മാർട്ട്ഫോൺ ഉപയോക്താക്കൾക്കും പണി കിട്ടുമെന്ന് ആണ് തോന്നുന്നത്. സാംസങ് (Samsung), മോട്ടറോള (Motorola), ഹുവായ് (Huawei), സോണി (Sony), എൽജി (LG), ആപ്പിൾ (Apple) തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള 35 പഴയ സ്മാർട്ട്‌ഫോൺ മോഡലുകളിൽ വാട്ട്‌സ്ആപ്പ് ഉടൻ പ്രവർത്തനം അവസാനിപ്പിക്കും.

കനാൽടെക്കിന്റെ (CanalTech) റിപ്പോർട്ട് അനുസരിച്ച്, ഈ ഉപകരണങ്ങൾക്ക് ഇനി അപ്ഡേറ്റുകളോ ആപ്പിനുള്ള സുരക്ഷാ പാച്ചുകളോ ലഭിക്കില്ല. മെസ്സജിങ് സേവനം തുടർന്നും ഉപയോഗിക്കുന്നതിന് ചില ഉപയോക്താക്കൾ അവരുടെ ഉപകരണങ്ങൾ അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട് എന്നാണ് ഇതിനർത്ഥം. ഒപ്റ്റിമൽ പെർഫോമൻസും സുരക്ഷയും ഉറപ്പാക്കുന്നതിന് ഉള്ള വാട്ട്‌സ്ആപ്പിൻ്റെ പതിവ് അപ്‌ഡേറ്റുകളുടെ ഭാഗമാണ് ഈ മാറ്റം.

നല്ല 8ന്റെ പണി വരുന്നുണ്ട്; വാട്സ്ആപ്പ് ഈ ഫോണുകളിൽ പ്രവർത്തിക്കില്ല

പുതിയ ഫീച്ചറുകളും സുരക്ഷാ അപ്‌ഡേറ്റുകളും സപ്പോർട്ട് ചെയ്യുന്നതിന് ആവശ്യമായ ഹാർഡ്‌വെയർ കേപ്പബിലിറ്റി പഴയ ഉപകരണങ്ങൾക്ക് പലപ്പോഴും ഉണ്ടാകാറില്ല. ആൻഡ്രോയിഡ് 5.0 അല്ലെങ്കിൽ അതിന് ശേഷമുള്ളതും iOS 12 അല്ലെങ്കിൽ അതിന് ശേഷമുള്ളതുമായ സ്‌മാർട്ട്‌ഫോണുകളെ മാത്രമേ ആപ്പ് സപ്പോർട്ട് ചെയ്യൂ. ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ പഴയ സ്‌മാർട്ട്‌ഫോണുകളുള്ള ഉപയോക്താക്കൾ പുതിയ മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടത് ഉണ്ട്.

വാട്ട്‌സ്ആപ്പ് ഉടൻ സപ്പോർട്ട് ചെയ്യാത്ത ഉപകരണങ്ങളുടെ ലിസ്റ്റ് നോക്കാം. സാംസങ് മോഡലുകൾ- സാംസങ് ഗാലക്‌സി എയ്‌സ്‌ പ്ലസ് (Samsung Galaxy Ace Plus), ഗാലക്‌സി കോർ (Galaxy Core), ഗാലക്‌സി എക്സ്പ്രസ് 2 (Galaxy Express 2), ഗാലക്‌സി ഗ്രാൻഡ് (Galaxy Grand), ഗാലക്‌സി നോട്ട് 3 (Galaxy Note 3), ഗാലക്‌സി എസ്3 മിനി, ഗാലക്‌സി എസ്4 ആക്റ്റീവ്, ഗാലക്‌സി എസ്4 മിനി, ഗാലക്‌സി എസ്4 സൂം.

മോട്ടറോള മോഡലുകൾ: മോട്ടോ ജി, മോട്ടോ എക്സ്. ലെനോവ മോഡലുകൾ: ലെനോവ 46600, ലെനോവ A858T, ലെനോവ P70, ലെനോവ S890. സോണി മോഡലുകൾ: എക്‌സ്‌പീരിയ Z1, എക്‌സ്‌പീരിയE3. എൽജി മോഡലുകൾ: ഒപ്ടിമസ് 4X HD, ഒപ്ടിമസ് G, ഒപ്ടിമസ് G പ്രോ, ഒപ്ടിമസ് L7

ആപ്പിൾ (Apple) മോഡലുകൾ: ഐഫോൺ 5 (iphone), ഐഫോൺ 6, ഐഫോൺ 6എസ്, ഐഫോൺ 6S പ്ലസ്, ഐഫോൺ SE. ഹുവായ് (Huawei) മോഡലുകൾ: അസെൻഡ്‌ (Ascend) P6 S, അസെൻഡ്‌ G525, ഹുവായ് C199, ഹുവായ് GX1s, ഹുവായ് Y625.

നിങ്ങളുടെ ഉപകരണം ലിസ്റ്റിലുണ്ടെങ്കിൽ, ഒരു പുതിയ ഫോണിലേക്ക് മാറുന്നതിന് മുമ്പ് നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ചെയ്യൻ മരാക്കാതിരിക്കുക. നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ചെയ്യാൻ, വാട്ട്‌സ്ആപ്പിൽ സെറ്റിംഗ്സ് ഓപ്പൺ ആക്കി ചാറ്റ്സ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. ശേഷം ചാറ്റ് ബാക്കപ്പ് എന്നതിലേക്ക് പോകുക. പ്രധാനപ്പെട്ട സംഭാഷണങ്ങളോ മീഡിയ ഫയലുകളോ നഷ്‌ടപ്പെടുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
സാംസങ്, മോട്ടറോള, ഹുവായ്, സോണി, എൽജി (എൽജി), ആപ്പിൾ തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള 35 പഴയ സ്മാർട്ട്‌ഫോൺ മോഡലുകളിൽ വാട്ട്‌സ്ആപ്പ് ഉടൻ പ്രവർത്തനം അവസാനിപ്പിക്കും.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X