Home
Apps

ഒന്നിനും പുറത്തിറങ്ങേണ്ട! കോൺടാക്ട് എഡിറ്റ് ചെയ്യാനും സ്റ്റാറ്റസ് ഷെയർ ചെയ്യാനും ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്നൊരു സൗകര്യമാണ് വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചർ. പലരും തങ്ങളുടെ സന്തോഷം, ദുഃഖം, ദേഷ്യം തുടങ്ങി മനസിലുണ്ടാകുന്ന വിവിധ വികാരങ്ങൾക്കനുസരിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് സെറ്റ് ചെയ്യും. അ‌ഭിനന്ദനങ്ങൾ അ‌റിയിക്കാനും ആശംസകൾക്കായും തമാശയ്ക്കായും വിവിധ അ‌റിയിപ്പുകൾ ആളുകളിലേക്ക് എത്തിക്കുന്നതിനായുമൊക്കെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ പലരും ഉപയോഗിക്കുന്നു.

ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ ഈ സൗകര്യമുണ്ടെങ്കിലും കൂടുതൽ പേർക്കും താൽപര്യം വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചറിനോടാണ്. ഉപയോക്താക്കളുടെ സൗകര്യത്തിനായി വിവിധ ഫീച്ചറുകൾ തുടർച്ചയായി പുറത്തിറക്കുന്ന വാട്സ്ആപ്പ് അ‌ടുത്തതായി കൊണ്ടുവരുന്ന അ‌പ്ഡേറ്റുകളിലൊന്ന് സ്റ്റാറ്റസ് പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെടും. കാരണം വാട്സ്ആപ്പ് സ്റ്റാറ്റസ് നേരിട്ട് ഷെയർചെയ്യാം എന്നതാണ് വരാൻപോകുന്ന ഫീച്ചറിന്റെ പ്രത്യേകത.

കോൺടാക്ട് എഡിറ്റിനും സ്റ്റാറ്റസ് ഷെയറിങ്ങിനും ഫീച്ചറുമായി വാട്സ്ആപ്പ

വാട്സ്ആപ്പിൽനിന്ന് പുറത്ത് കടക്കാതെതന്നെ ഉപയോക്താക്കൾക്ക് തങ്ങളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഫെയ്സ്ബുക്ക് സ്റ്റോറികളുമായി നേരിട്ട് പങ്കുവയ്ക്കാൻ സാധിക്കും വിധത്തിലുള്ള ഫീച്ചർ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇതുവഴി ഉപയോക്താക്കളുടെ സമയം ലാഭിക്കാനും ജോലി എളുപ്പമാക്കാനും സാധിക്കും എന്നാണ് വാട്സ്ആപ്പ് കണക്കുകൂട്ടുന്നത്.

നിലവിൽ ഇൻസ്റ്റഗ്രാമിൽ നിന്ന് ഇത്തരത്തിൽ ഫെയ്സ്ബുക്കിലേക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഷെയർ ചെയ്യാൻ സാധിക്കും. ഇതേ സൗകര്യമാണ് മെറ്റ വാട്സ്ആപ്പിലേക്കും ഇപ്പോൾ കൊണ്ടുവരുന്നത്. വാബീറ്റ റിപ്പോർട്ട് അനുസരിച്ച്, വാട്സ്ആപ്പിലെ സ്റ്റാറ്റസ് പ്രൈവസി സെറ്റിംഗ്‌സിൽ ആണ് ഇതിനുള്ള പുതിയ ഓപ്ഷൻ ഇടംപിടിച്ചിരിക്കുന്നത്. ഇവിടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ആഡ് ചെയ്യാൻ സൗകര്യം ഉണ്ടാകും.

കോൺടാക്ട് എഡിറ്റിനും സ്റ്റാറ്റസ് ഷെയറിങ്ങിനും ഫീച്ചറുമായി വാട്സ്ആപ്പ

ഫെയ്സ്ബുക്ക് സ്റ്റോറികളിലേക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഷെയർ ചെയ്യാനുള്ള സൗകര്യം ഇതിനോടകം തന്നെയുണ്ട്. എന്നാൽ ഓരോ തവണയും പുതിയ എന്തെങ്കിലും പോസ്റ്റുചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അപ്‌ഡേറ്റ് ഷെയർ ചെയ്യാൻ കുറെയേറെ സ്റ്റെപ്പുകളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഈ ബുദ്ധിമുട്ട് ഒഴിവാക്കും എന്നതാണ് പുതിയ വാട്സ്ആപ്പ് 'ഷെയർ സ്റ്റാറ്റസ് അ‌പ്ഡേറ്റ് ' ഫീച്ചറിന്റെ പ്രത്യേകത.

പുതിയ ഫീച്ചർ പ്രകാരം ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ആഡ് ചെയ്താൽ അ‌നായാസമയായി വാട്സ്ആപ്പ് സ്റ്റാറ്റസ് ഫെയ്സ്ബുക്കിലേക്ക് പങ്കുവയ്ക്കാം. ഈ ഓപ്ഷൻ ഓപ്ഷണൽ ആയിരിക്കും കൂടാതെ ഡിഫോൾട്ടായി പ്രവർത്തനരഹിതമാക്കുകയും ചെയ്യും. വാട്‌സ്ആപ്പിൽ നിന്ന് പുറത്തുപോകാതെ ചില സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഫെയ്സ്ബുക്ക് സ്റ്റോറികളിൽ പങ്കിടണമെന്നുള്ളവർക്ക് സ്റ്റാറ്റസ് പ്രൈവസി സെറ്റിംഗ്‌സിൽ ഈ ഓപ്ഷൻ ലഭ്യമാണ്.

സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഫെയ്സ്ബുക്ക് സ്റ്റോറികളിൽ പങ്കിടേണ്ടതില്ലെന്ന് തീരുമാനിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും ഓപ്ഷൻ ഓഫ് ആക്കുകയും ചെയ്യാം. ഫെയ്സ്ബുക്കിൽ സ്റ്റാറ്റസ് പങ്കുവച്ചാൽ വാട്സ്ആപ്പ് സ്റ്റാറ്റസ് കാണുന്നവരെക്കാൾ കൂടുതൽ ആളുകളിലേക്ക് അ‌ത് എത്തിച്ചേരും. ഫെയ്സ്ബുക്കിന്റെ ശേഷി അ‌ത്രയ്ക്ക് വിശാലമാണ്. ഭാവിയിൽ വാട്സ്ആപ്പിൽനിന്ന് ഇൻസ്റ്റഗ്രാമിലേക്കും ​സ്റ്റാറ്റസ് ഷെയർ ചെയ്യാൻ സാധിച്ചേക്കും.

കോൺടാക്ട് എഡിറ്റിനും സ്റ്റാറ്റസ് ഷെയറിങ്ങിനും ഫീച്ചറുമായി വാട്സ്ആപ്പ

പുതിയ ഫീച്ചർ ഉപയോക്താക്കളെ തങ്ങളുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായുമൊക്കെ ഉള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നു. അ‌തേസമയം, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് പുത്തനൊരു ഫീച്ചർ പുറത്തിറക്കിയതായും വാബീറ്റ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആപ്പിനുള്ളിൽ നിന്നുകൊണ്ടുതന്നെ പുത്തൻ കോൺടാക്ട് സേവ് ചെയ്യാനും മാനേജ് ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോൾ പുതിയതായി പുറത്തിറക്കിയിരിക്കുന്നത്.

ഈ ഫീച്ചർ ഇതിനോടകം പുറത്തിറക്കിയതിനാൽ നിങ്ങൾക്ക് ലഭ്യമായോ എന്നറിയാൻ കോൺടാക്ട് ലിസ്റ്റ് ഓപ്പൺ ചെയ്ത് "ന്യൂ കോൺടാക്ട് " ഓപ്ഷൻ ഉണ്ടോ എന്ന് പരിശോധിക്കുക. പുത്തൻ കോണ്ടാക്ട് സേവ് ചെയ്യാൻ കഴിയുന്നതിനൊപ്പം വാട്സ്ആപ്പിൽ നിന്നുകൊണ്ടുതന്നെ നിലവിലുള്ള കോൺടാക്ട് എഡിറ്റ് ചെയ്യാനും സാധിക്കും. വരും ദിവസങ്ങളിൽ ഈ ഫീച്ചർ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും.

Best Mobiles in India

English summary
WhatsApp is preparing a new feature to share status directly to Facebook. Currently, it is possible to share status updates from Instagram to Facebook like this. The same facility is being brought to WhatsApp. It is also reported that the company has released a feature to save and edit contacts from within WhatsApp.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X