Home
Apps

ഇഷ്ടം കൂടുതലുള്ളവരുടെ സ്റ്റാറ്റസ് ആദ്യം കാണാം; റാങ്കിങ് സിസ്റ്റവുമായി !

ലോകത്തെ ഏറ്റവും ജനപ്രിയ ആപ്പ് ഏത് എന്ന് ചോദിച്ചാൽ വാട്സ്ആപ്പ് എന്നാകും അ‌തിന്റെ ഉത്തരം. ഈ വാട്സ്ആപ്പിലെ ഏറ്റവും മികച്ച ഫീച്ചർ ഏത് എന്ന് ചോദിച്ചാൽ ഉപയോക്താക്കൾക്ക് പല മറുപടികൾ ആണ് ഉണ്ടാകുക. കാരണം വിവിധ പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ് എപ്പോഴും തങ്ങളുടെ ഉപയോക്താക്കളുടെ എക്സ്പീരിയൻസ് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ചാറ്റിങ് ആപ്പ് എന്നതിനപ്പുറം ആളുകളുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറാൻ വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്. വാട്സ്ആപ്പിലെ ഏറ്റവും ജനപ്രിയമായ സൗകര്യങ്ങളിൽ ഒന്നാണ് സ്റ്റാറ്റസ് ഫീച്ചർ. തങ്ങളുടെ പലവിധ വികാരങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഉപയോക്താക്കൾ സ്റ്റാറ്റസ് ഫീച്ചർ പ്രയോജനപ്പെടുത്തുന്നു.

മറ്റുള്ളവരോടുള്ള ദേഷ്യങ്ങൾ വെളിപ്പെടുത്താനും സങ്കടം, സന്തോഷം തുടങ്ങി പലവിധ വികാരങ്ങൾ വെളിപ്പെടുത്താനും തങ്ങളുടെ വശമുള്ള അ‌റിവുകൾ മറ്റുള്ളവരോട് പങ്കുവയ്ക്കാനും അ‌റിയിപ്പുകൾ എന്ന നിലയിലുമെല്ലാം ആളുകൾ സാധാരണയായി വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഉപയോഗിക്കുന്നു. ആരും അ‌റിയാതെ പ്രിയപ്പെട്ടവരോട് സംസാരിക്കാനായി പോലും സ്റ്റാറ്റസ് ഫീച്ചർ ഉപയോഗിക്കുന്ന ചിലരും ഈ വാട്സ്ആപ്പ് ഉപയോക്താക്കൾക്കിടയിൽ ഉണ്ട്.

ഇഷ്ടം കൂടുതലുള്ളവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആദ്യം കാണാം

ആളുകൾക്ക് ഏറെ പ്രിയപ്പെട്ട ഫീച്ചർ ആയതിനാൽ തന്നെ വാട്സ്ആപ്പ് ഇടയ്ക്കിടയ്ക്ക് സ്റ്റാറ്റസ് ഫീച്ചറിലും പുതിയ അ‌പ്ഡേഷനുകൾ കൊണ്ടുവരികയും അ‌തിന്റെ ഉപയോഗം കൂടുതൽ ആസ്വാദ്യകരവും എളുപ്പവുമാക്കുകയും ചെയ്യുന്നു. അ‌ടുത്തിടെ 1 മിനിറ്റ് വരെ ​ദൈർഘ്യമുള്ള വീഡിയോകൾ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കാനുള്ള സൗകര്യം വാട്സ്ആപ്പ് അ‌വതരിപ്പിച്ചത് അ‌തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.

ഇപ്പോൾ വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഒരു പുതിയ ഓപ്ഷൻ കൂടി കൂട്ടിച്ചേർക്കാൻ ആലോചിക്കുന്നതായി വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. വാട്സ്ആപ്പ് കോണ്ടാക്ടുകളിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട കോണ്ടാക്ടുകളിൽ നിന്നുള്ള സ്റ്റാറ്റസുകൾ ആദ്യം കാണുന്ന വിധത്തിൽ ഒരു സ്റ്റാറ്റസ് റാങ്കിങ് സിസ്റ്റം കൊണ്ടുവരാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്.

ഇഷ്ടം കൂടുതലുള്ളവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആദ്യം കാണാം

ചില ആളുകൾ ഒരു ദിവസം തന്നെ നിരവധി സ്റ്റാറ്റസുകൾ ഇടാറുണ്ട്. ഇതിൽ പലതും ഉപയോക്താവിന് ആവശ്യമെന്നും കാണുന്നവർക്ക് അ‌നാവശ്യമെന്നും തോന്നുന്നത് ആയിരിക്കും. ഇങ്ങനെ ചവറുപോലെയും ട്രെയിന്റെ ബോഗിൾ പോലെയും സ്റ്റാറ്റസുകൾ ഇടുന്നവർക്ക് ഇടയിൽനിന്ന് പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകൾ ആദ്യം കാണുന്ന നിലയിലേക്ക് സ്റ്റാറ്റസ് പട്ടിക ക്രമീകരിക്കാം എന്നതാണ് വാട്സ്ആപ്പ് കൊണ്ടുവരാൻ പോകുന്ന പുതിയ മാറ്റത്തിന്റെ പ്രത്യേകത.

പുതിയ വാട്സ്ആപ്പ് സ്റ്റാറ്റസ് റാങ്കിങ് അ‌പ്ഡേറ്റ് എത്തുന്നതോടെ പ്രധാനപ്പെട്ട കോൺടാക്റ്റുകളിൽ നിന്നുള്ള അപ്‌ഡേറ്റുകൾ എല്ലായ്പ്പോഴും മുകളിൽ പ്രദർശിപ്പിക്കപ്പെടുമെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സ്റ്റാറ്റസ് പബ്ലിഷ് ചെയ്ത സമയക്രമം അ‌നുസരിച്ചാണ് ലിസ്റ്റ് കാണാൻ സാധിക്കുക. ഏറ്റവും ഒടുവിലായി അ‌പ്ഡേറ്റ് ചെയ്യപ്പെട്ട സ്റ്റാറ്റസ് ആകും ആദ്യം കാണുക. പുതിയ ഫീച്ചർ എത്തുന്നതോടെ സമയമനുസരിച്ചുള്ള ലിസ്റ്റ് മാറും.

കോണ്ടാക്ടിലെ ഒരുപാട് പേരുടെ സ്റ്റാറ്റസുകൾക്കിടയിൽ നിന്ന് പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസിലേക്ക് എളുപ്പത്തിൽ എത്താൻ ഈ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. അ‌തിനാൽ തിരക്കുകൾക്കിടയിലും പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസ് കാണാനായി ഒരുപാട് പേർക്ക് ഈ പുതിയ റാങ്കിങ് ഫീച്ചർ ഉപകാരപ്പെടും എന്നാണ് വാട്സ്ആപ്പും മെറ്റയും പ്രതീക്ഷിക്കുന്നത്.

ഇഷ്ടം കൂടുതലുള്ളവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആദ്യം കാണാം

വാട്സ്ആപ്പ് ഉപയോക്താവിൻ്റെ ഡി​വൈസിൽ മാത്രമായി സംഭരിച്ചിരിക്കുന്ന വിവരങ്ങളെ ആശ്രയിച്ചാണ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളുടെ റാങ്കിങ് നടക്കുക. വാട്സ്ആപ്പ് സെർവറുകളുമായി ഇവിടെ ഡാറ്റയൊന്നും പങ്കിടേണ്ടിവരുന്നില്ല. ഇത് സ്വകാര്യത ഉറപ്പാക്കുകയും ഡാറ്റാ സുരക്ഷ നിലനിർത്തുകയും ചെയ്യും. ഓരോ ഉപയോക്താവിൻ്റെയും ഡി​വൈസുകളിൽ ഈ സിസ്റ്റം സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്നു.

വാട്സ്ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുമ്പോഴെല്ലാം ഈ സ്ഥിതിവിവരക്കണക്കുകൾ റീസെറ്റ് ചെയ്യപ്പെടും. കൂടാതെ, ലിങ്ക് ചെയ്‌ത ഡി​വൈസുകളിൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകളുടെ ക്രമം അല്പം വ്യത്യസ്തമായി കാണപ്പെടാം. ഉപകരണങ്ങളിലുടനീളം സിങ്ക് ചെയ്തിരിക്കുന്ന ചാറ്റ് ഹിസ്റ്ററിയാണ് ഇതിന് കാരണം. കോൺടാക്റ്റുകൾക്ക് മുൻഗണന നൽകുന്നതിന് ആവശ്യമായ മുഴുവൻ ഡാറ്റാസെറ്റും ഇതിൽ അടങ്ങിയിരിക്കില്ല.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഏറ്റവും പുതിയ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന ചില ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായുള്ള പുതിയ റാങ്കിങ് ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വരും ആഴ്‌ചകളിൽ ഇത് കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. വാട്സ്ആപ്പ് വികസിപ്പിച്ചെടുത്ത ഒരു റാങ്കിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് കോൺടാക്ടുകളുടെ മുൻഗണന നിശ്ചയിക്കപ്പെടുക എന്നാണ് വിവരം.

Best Mobiles in India

English summary
Reports say WhatsApp is testing a new ranking system that prioritizes status updates from users' favorite contacts. This feature updates the order of status updates in the list, ensuring that updates from important contacts are always displayed at the top.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X