Home
Apps

അൽ അന്ന മിനവഹ, അൽ ഒട്ടഹ... ഇനി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ നിങ്ങൾക്ക് എന്തും പറയാം

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളുള്ള തൽക്ഷണ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ഇടയ്ക്കിടെ പുതിയ അപ്‌ഡേറ്റുകളുമായി എത്താറുണ്ട്. ഇപ്പോൾ ഇതാ പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റുമായി വാർത്തയിൽ ഇടം നേടിയിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. സ്റ്റാറ്റസിൽ ഒരു മിനിറ്റ് വരെ വോയ്‌സ് സന്ദേശങ്ങൾ സജ്ജീകരിക്കാൻ ഉപയോക്താക്കളെ ഉടൻ അനുവദിക്കുന്ന ഫീച്ചർ ആണ് വാട്ട്‌സ്ആപ്പ് പുറത്ത് ഇറക്കിയത്.

വാട്ട്‌സ്ആപ്പിൻ്റെ നിലവിലെ പതിപ്പ് 30 സെക്കൻഡ് ദൈർഘ്യമുള്ള വോയ്‌സ് സന്ദേശങ്ങൾ സ്റ്റാറ്റസ് അപ്‌ഡേറ്റായി പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുമ്പോൾ, WABetaInfoയുടെ സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഒരു മിനിറ്റ് വരെ വോയ്‌സ് സന്ദേശങ്ങളെ സപ്പോർട്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ വാട്ട്‌സ്ആപ്പ് അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നു എന്നാണ്. ഇത് മുമ്പത്തെ പരിധിയുടെ ഇരട്ടിയാണ്.

അൽ അന്ന മിനവഹ, അൽ ഒട്ടഹ! ഇനി സ്റ്റാറ്റസിൽ നിങ്ങൾക്ക് എന്തും പറയാം

വോയ്‌സ് നോട്ടുകളുടെ രൂപത്തിൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടുന്ന ഉപയോക്താക്കൾക്ക് അവരുടെ ഓഡിയോ റെക്കോർഡിംഗുകൾ ഒന്നിലധികം ഭാഗങ്ങളായി വിഭജിക്കേണ്ടതില്ലാത്തതിനാൽ വിപുലീകൃത വോയ്‌സ് നോട്ട് ദൈർഘ്യം ശരിക്കും സഹായകരമാണ്. ദീർഘകാല അടിസ്ഥാനത്തിൽ, ഇത് സമയം ലാഭിക്കാനും ആശയ വിനിമയം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സൗകര്യപ്രദമാക്കാനും സഹായിക്കും.

ആൻഡ്രോയിഡ്, ഐഒഎസ എന്നിവയ്‌ക്കായുള്ള വാട്ട്‌സ്ആപ്പിൻ്റെ ബീറ്റാ വേർഷൻ ഉള്ള ചില ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു മിനിറ്റ് ദൈർഘ്യമുള്ള വോയ്‌സ് നോട്ട് അവരുടെ സ്റ്റാറ്റസായി സജ്ജീകരിക്കാനാകും. എന്നിരുന്നാലും, ഈ വോയ്‌സ് നോട്ടുകൾ കേൾക്കാൻ നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം.

വോയ്‌സ് നോട്ടുകൾ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി സജ്ജീകരിക്കാൻ, നിങ്ങളുടെ ഫോണിൽ വാട്ട്‌സ്ആപ്പ് തുറക്കുക, താഴെയുള്ള ബാറിൽ നിന്ന് 'അപ്‌ഡേറ്റുകൾ' ടാബിലേക്ക് പോയി പെൻസിൽ പോലുള്ള ഐക്കണിൽ ടാപ്പ് ചെയ്യുക. ഇപ്പോൾ, സ്ക്രീനിൻ്റെ താഴെ വലത് വശത്തുള്ള മൈക്രോഫോൺ ഐക്കണിൽ ടാപ്പ് ചെയ്യുക. റെക്കോർഡ് ചെയ്ത വോയ്‌സ് നോട്ടുകളും സ്റ്റാറ്റസ് അപ്‌ഡേറ്റായി പങ്കിടാം.

ഒരു മിനിട്ട് ദൈർഘ്യമുള്ള വോയ്‌സ് സന്ദേശങ്ങൾ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി സജ്ജീകരിക്കാനുള്ള കഴിവ് നിലവിൽ ഏറ്റവും പുതിയ ബീറ്റയിലുള്ള ഏതാനും ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ബീറ്റാ ടെസ്റ്റർമാരിലേക്ക് ഇത് പുറത്തിറക്കും. എന്നാൽ ഇത് എപ്പോൾ എല്ലാവർക്കും ലഭ്യമാകുമെന്ന് ഇപ്പോഴും വ്യക്തമല്ല.

കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ, വാട്ട്‌സ്ആപ്പ് നിരന്തരം പല ഫീച്ചറുകളും പരീക്ഷിക്കുകയും പുതിയ സവിശേഷതകൾ കൊണ്ടുവരികയും ചെയ്യുന്നുണ്ട്. എഐ ജനറേറ്റ് ചെയ്‌ത ഫോട്ടോകൾ പ്രൊഫൈൽ ചിത്രങ്ങളായി സജ്ജീകരിക്കാനുള്ള കഴിവ്, ഐഫോണുകളിൽ പ്രൊഫൈൽ ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുക, പുനർരൂപകൽപ്പന ചെയ്‌ത വോയ്‌സ് കോൾ യുഐ എന്നിവയെല്ലാം ജനശ്രദ്ധ ആകർഷിച്ച ഫീച്ചറുകളാണ്.

ഉപയോക്താക്കൾക്ക് എഐ സൃഷ്‌ടിച്ച ചിത്രം അവരുടെ പ്രൊഫൈൽ ചിത്രമായി സജ്ജീകരിക്കാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത കൊണ്ടുവരാൻ ആണ് വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ആൻഡ്രോയിഡ് v2.24.11.17 വേർഷനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. ഉപയോക്താക്കൾക്ക് സ്വന്തം ഫോട്ടോ പ്രൊഫൈൽ ചിത്രമായി സജ്ജീകരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഈ ഫീച്ചർ വളരെ സൗകര്യപ്രദമാണ്.

അതിലൂടെ ഉപയോക്തൃ സ്വകാര്യത സൂക്ഷിക്കാനും സാധിക്കും. റിപ്പോർട്ട് അനുസരിച്ച്, പ്രൊഫൈൽ പിക്ചർ സെറ്റിങ്സിലെ പെൻസിൽ പോലുള്ള എഡിറ്റ് ടാബിൽ ഉപയോക്താക്കൾ ക്ലിക്ക് ചെയ്യുമ്പോൾ ഈ ടൂൾ ദൃശ്യമാകുമെന്ന് കരുതുന്നു. എന്നാൽ വാട്ട്‌സ്ആപ്പ് ഇതിന് അവതാർ പോലുള്ള രൂപം നൽകുകയും ഒരു പ്രത്യേക ടാബിൽ ഇവ സ്ഥാപിക്കുകയും ചെയ്തേക്കാം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The current version of WhatsApp allows users to share 30-second voice messages as status updates, a recent report by WABetaInfo suggests that WhatsApp has been upgraded to support voice messages of up to one minute. This is double the previous limit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X