Home
Apps

കൊടുക്കുമ്പോൾ സ്പോട്ടിൽ തന്നെ കൊടുക്കണം! ക്വിക്ക് റിയാക്ഷൻ ഫീച്ചറുമായി വാട്സ്ആപ്പ്

നിങ്ങൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണോ? എന്നാൽ ഈ ലേഖനം പൂർണമായും വായിക്കൂ. ഇന്ന് തന്നെ നിങ്ങളുടെ ഫ്രണ്ട്സിനെ ഞെട്ടിക്കാൻ തയ്യാറായിക്കോളൂ. പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ മികച്ച ഫീച്ചറുകൾ കൊണ്ടുവരാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വാട്‌സ്ആപ്പില്‍ വരുന്ന പുതിയ ഫീച്ചറുകൾ നിങ്ങൾ അറിയാതെ പോകരുത്.

നിലവിലുള്ള ഫീച്ചറുകളെ കൂടുതൽ രസകരമാക്കാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് സ്റ്റാറ്റസുകൾക്കായുള്ള ക്വിക്ക് റിയാക്ഷൻ എന്ന പുതിയ ഫീച്ചർ അടുത്ത അപ്‌ഡേറ്റിൽ ലഭ്യമാകും. ആർക്കും ഒന്നിനും വേണ്ടത്ര സമയം തികയാത്ത ഈ കാലത്ത് സ്റ്റാറ്റസുകളോട് പ്രതികരിക്കാനുള്ള എളുപ്പവഴിയാണീ ഫീച്ചർ.

 കൊടുക്കുമ്പോൾ സ്പോട്ടിൽ കൊടുക്കണം! റിയാക്ഷൻ ഫീച്ചറുമായി വാട്സ്ആപ്പ്

അത്തരമൊരു സാഹചര്യം നിലനിൽക്കെ, മെസ്സേജുകൾക്ക് ഇമോജി റിയാക്ഷൻ ഫീച്ചർ വാട്സ്ആപ്പ് ഈ അടുത്തിടെ കൊണ്ടുവന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ സ്റ്റാറ്റസിന് ക്വിക്ക് റിയാക്ഷൻ നല്കാനുള്ള പുതിയ ഫീച്ചർ വാട്സ്ആപ്പ് അ‌വതരിപ്പിച്ചിരിക്കുന്നത്. ഇത് വാട്സ്ആപ്പ് ഉപയോഗം കൂടുതൽ രസകരമാകാൻ ഉപയോക്താക്കളെ സഹായിക്കുമെന്നതിൽ സംശയമില്ല. തുടക്കത്തിൽ ആൻഡ്രോയിഡ് ഫോണുകളിലാണ് ഈ ഫീച്ചർ ലഭ്യമാകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ ഫീച്ചര്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് സ്‌ക്രീനില്‍ തന്നെ ദൃശ്യമാകുന്നതാണ്. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് ഞൊടിയിടയിൽ ഫീഡ്ബാക്കുകള്‍ അറിയിക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. ഈ റിയാക്ഷനുകൾ പേഴ്സണൽ മെസ്സേജുകൾ പോലെ തന്നെ പൂര്‍ണ്ണമായും സുരക്ഷിതവും സ്വകാര്യവുമായിരിക്കും. അതോടൊപ്പം മറ്റൊരു അപ്‌ഡേഷനും റിപ്പോർട്ടിൽ പരാമർശിക്കുണ്ട്. വാട്ട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് പതിപ്പില്‍ ബീറ്റയ്‌ക്കായി അപ്‌ഡേറ്റ് ചെയ്‌ത ഗാലറി വ്യൂവും പുറത്തിറക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

 കൊടുക്കുമ്പോൾ സ്പോട്ടിൽ കൊടുക്കണം! റിയാക്ഷൻ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് ഈസ് അടുത്തായി നിരവധി ഫീച്ചറുകൾ കൊണ്ടുവന്നിരുന്നു. അതിൽ ഒന്നാണ് റിയൽ ടൈം AI ഇമേജ് ജനറേഷൻ എന്ന ഫീച്ചർ. എന്നാൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമല്ല. പുറത്തിറക്കിയതിൽ വച്ച് ഏറ്റവും മികച്ച AI ഫീച്ചറാണ് റിയൽ ടൈം AI ഇമേജ് ജനറേഷൻ എന്നാണ് സോഷ്യൽ മീഡിയ കമെന്റുകളിൽ നിന്ന് വ്യക്തമാകുന്നത്.

എന്താണ് റിയൽ ടൈം AI ഇമേജ് ജനറേഷൻ? ചാറ്റ് ചെയ്യാനായി ടൈപ്പ് ചെയുന്ന വാക്കുകൾക്ക് അനുസരിച്ച് ചിത്രങ്ങൾ രൂപപ്പെടുത്തുന്ന ഫീച്ചർ ആണ് റിയൽ ടൈം AI ഇമേജ് ജനറേഷൻ. ഓരോ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോഴും ഇമേജുകൾ അതിനനുസരിച്ച് മാറുകയും ടൈപ്പ് ചെയുന്ന വരികളെ ഇമേജ് ആക്കി മാറ്റുകയും ചെയ്യുന്നു എന്നതാണ് ഈ ഫീച്ചറിന്റെ കർത്തവ്യം.

ഈ പുതിയ ഫീച്ചറിലൂടെ വാട്ട്‌സ്ആപ്പ് വെറുമൊരു ചാറ്റിംഗ് ആപ്പിനും അപ്പുറം ഒരു ക്യാൻവാസായി മാറ്റുകയാണ് ചെയ്യുന്നത്. ഈ ഫീച്ചർ നിലവിൽ വരുന്നതോടെ വാട്സ്ആപ്പ് ഉപയോക്താക്കളെ ആപ്പിൽ കൂടുതൽ എൻഗേജിങ് ആക്കാൻ സഹായിക്കും . ഇമേജുകൾ ക്രിയേറ്റ് ചെയ്യുന്നതിനോടൊപ്പം ഉപയോക്താക്കൾക്ക് അവരുടെ സൃഷ്ടികൾ ആനിമേറ്റ് ചെയ്യാനും GIFകളാക്കി മാറ്റാനും AIയോട് അഭ്യർത്ഥിക്കാം.

 കൊടുക്കുമ്പോൾ സ്പോട്ടിൽ കൊടുക്കണം! റിയാക്ഷൻ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി മറ്റൊരു ഫീച്ചർ കൂടി ഈ അടുത്ത് പുറത്തിറക്കിയിരിക്കുന്നു. റീസന്റ്ലി ഓൺ​ലൈൻ (Recently online) എന്നാണ് ഈ ഫീച്ചറിന്റെ പേര്. വാബീറ്റഇൻഫോ (WABetaInfo) റിപ്പോർട്ട് അനുസരിച്ച് ഈ ഫീച്ചർ ഇപ്പോൾ ഏതാനും ബീറ്റ ടെസ്റ്റ്ർമാർക്കായാണ് പുറത്തിറക്കിയിരിക്കുന്നത്. അ‌ധികം ​വൈകാതെ മറ്റ് ഉപയോക്താക്കളിലേക്കും ഇത് എത്തുമെന്നാണ് പറയുന്നത്.

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വാട്സ്ആപ്പിൽ റീസന്റായി ഓ​​ൺ​ലൈനിൽ ഉണ്ടായിരുന്ന ആളുകളെ അറിയുന്ന ഒരു പുതിയ ഫീച്ചർ ആണ് ഇത്. നിലവിലെ ഫീച്ചർ അനുസരിച്ച് ഒരാൾ ഓൺ​ലൈനിൽ ഉണ്ടായിരുന്നോ എന്ന് അ‌റിയണമെങ്കിൽ അ‌വരുടെ ചാറ്റിൽ പോയി ലാസ്റ്റ് സീൻ നോക്കണമായിരുന്നു. എന്നാൽ ഇനി അ‌ത് വേണ്ടിവരില്ല, റീസന്റായി ഓൺ​ലൈനിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് ഒന്നിച്ച് കാണാനാകും.

More from GizBot

Best Mobiles in India

English summary
New feature in WhatsApp status updates. New feature is called Quick reaction. The feature that will be brought to Android users is currently in the testing phase. According to a report by Wabeta Info, the quick reaction feature on status updates will reportedly be available in the next update. With the new feature, users can quickly respond to status updates.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X