ഒക്ടോബ‍ർ 24ന് ശേഷം നിങ്ങളുടെ വാട്സ്ആപ്പ് പ്രവ‍ർത്തനരഹിതമായേക്കാം; കാരണം ഇതാ

|

ഇന്ന് നാമെല്ലാം ഉറക്കമെഴുന്നേറ്റാൽ ആദ്യം ചെയ്യുന്ന കാര്യം ഫോണെടുത്ത് വാട്സ്ആപ്പിൽ പരതുകയെന്നതാണ്. പ്രത്യേകിച്ച് ഒരു കാര്യമില്ലെങ്കിലും പുതിയ മെസേജുകളൊന്നും വന്നില്ലെങ്കിലും അതൊരു ശീലമാണ്. രാവിലെ പ്രാവിനെ പറത്തി ​ഗുഡ്മോണിങ്ങ് അയക്കുന്ന അമ്മാവന്മാ‍‍ർ മുതൽ ആദ്യമായി ഫോൺ ഉപയോ​ഗിക്കുന്ന കൗമാരക്കാ‍‍ർ വരെ ഈ സ്വഭാവം ഉള്ളവരുടെ എണ്ണം വളരെ കൂടുതലുമാണ്. എന്നാൽ ഒക്ടോബ‍ർ 24 മുതൽ ഇതിനൊരു മാറ്റം വരികയാണ്. കൂടുതലറിയാൻ തു‍‍‍ടർന്ന് വായിക്കുക.

 

വാട്സ്ആപ്പ് യൂസേഴ്സ്

ഇന്ന് ലോകത്താകമാനം രണ്ട് ബില്യണിൽ കൂടുതൽ യൂസേഴ്സുമായി ഏറ്റവും വലിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ഉപയോ​ഗിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോമും വാട്സ്ആപ്പ് തന്നെയാണെന്നാണ് കണക്കുകൾ. 500 മില്യണിൽ കൂടുതൽ വാട്സ്ആപ്പ് യൂസേഴ്സ് നമ്മുടെ രാജ്യത്ത് മാത്രം ഉണ്ട്.

ഒക്ടോബ‍‍ർ 24 മുതൽ ഉപയോ​ഗിക്കാൻ സാധിക്കില്ല

ഒക്ടോബ‍‍ർ 24 മുതൽ ചില പഴയ സ്മാ‍ർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോ​ഗിക്കാൻ സാധിക്കില്ല. പഴയ ഒഎസ് വേ‍ർഷനുകളിൽ പ്രവ‍ർത്തിക്കുന്ന ആൻഡ്രോയിഡ് സ്മാ‍‍‍ർട്ട്ഫോണുകളിലും ചില ഐഫോണുകളിലുമാണ് വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. വാട്സ്ആപ്പിൽ വരുത്തുന്ന പുതിയ അപ്ഡേറ്റുകളാണ് ഇതിന് കാരണം. അത്യാവശ്യം പഴക്കമുള്ള ഡിവൈസുകളൊഴിച്ച് ബാക്കിയുള്ള ഫോണുകളിലെല്ലാം വാട്സ്ആപ്പ് ഉപയോ​ഗിക്കാനും സാധിക്കും.

സ്വകാര്യത വിലപ്പെട്ടതാണ്, ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം വാട്സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമാക്കൂ; അ‌തിനുള്ള വഴിയിതാസ്വകാര്യത വിലപ്പെട്ടതാണ്, ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം വാട്സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമാക്കൂ; അ‌തിനുള്ള വഴിയിതാ

വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന ഐഫോണുകൾ
 

വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന ഐഫോണുകൾ

അടുത്തിടെ ആപ്പിൾ പുറത്ത് വിട്ട അപ്ഡേറ്റ് പ്രകാരം ഐഒഎസ് 10, ഐഒഎസ് 11 എന്നിവ ഫീച്ച‍ർ ചെയ്യുന്ന ഐഫോണുകളിലാണ് ഒക്ടോബ‍ർ 24 മുതൽ വാട്സ്ആപ്പ് പണി നി‍ർത്തുന്നത്. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷനുകൾ പല ഐഒഎസ് യൂസേഴ്സിനും ലഭിച്ചിരിക്കും. ഈ ഐഒഎസ് ഫീച്ച‍ർ ചെയ്യുന്ന ഐഫോൺ യൂസേഴ്സ് എന്ത് ചെയ്യണമെന്ന് നോക്കാം.

ഒഎസ് അപ്ഡേറ്റ് ചെയ്യുക

ഒഎസ് അപ്ഡേറ്റ് ചെയ്യുക

വാട്സ്ആപ്പ് ഉപയോ​ഗം തുടരണമെങ്കിൽ ഒഎസ് അപ്ഡേറ്റ് ചെയ്യുകയാണ് പോംവഴി. ഐഒഎസ് 12 ഉം അതിന് ശേഷവുമുള്ള ഐഫോണുകളിലാണ് ഇനി വാട്സ്ആപ്പ് ഉപയോ​ഗം സാധ്യമാകുകയെന്ന് കമ്പനിയുടെ ഹെൽപ്പ് സെന്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഐഒഎസ് 10, 11 സോഫ്റ്റ്വെയ‍ർ വേ‍ർഷനുകളിൽ പ്രവ‍ർത്തിക്കുന്ന അധികം ഐഫോണുകൾ നിലവിൽ ഇല്ലെന്നത് ആശ്വാസത്തിന് വക നൽകുന്നുണ്ട്.

സ്ക്രൂവിൽ മുതൽ കണ്ണാടിയിൽ വരെ ഒളിക്യാമറ; കൈയ്യോടെ പൊക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോൺ ധാരാളംസ്ക്രൂവിൽ മുതൽ കണ്ണാടിയിൽ വരെ ഒളിക്യാമറ; കൈയ്യോടെ പൊക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോൺ ധാരാളം

പുതിയ സ്മാ‍‍ർട്ട്ഫോൺ വാങ്ങാൻ സമയമായി

ഐഫോൺ 5, ഐഫോൺ 5സി എന്നീ പഴയ മോഡലുകൾ ഉപയോ​ഗിക്കുന്ന യൂസേഴ്സിന് ഐഒഎസ് അപ്ഡേറ്റ് ചെയ്താൽ വാട്സ്ആപ്പ് തടസങ്ങളില്ലാതെ ഉപയോ​ഗിക്കാൻ കഴിയും. ഐഫോൺ 4, ഐഫോൺ 4എസ് എന്നീ മോഡലുകൾ ഉപയോ​ഗിക്കുന്ന യൂസേഴ്സ് ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് പുതിയ സ്മാ‍‍ർട്ട്ഫോൺ വാങ്ങാൻ സമയമായിരിക്കുകയാണ്. വാട്സ്ആപ്പ് ഉപയോ​ഗിക്കണമെന്നുള്ളവരുടെ കാര്യമാണ് പറഞ്ഞത്.

വാട്സ്ആപ്പ് പ്രവ‍ർത്തനരഹിതമാകുന്ന ആൻഡ്രോയിഡ് ഫോണുകൾ

വാട്സ്ആപ്പ് പ്രവ‍ർത്തനരഹിതമാകുന്ന ആൻഡ്രോയിഡ് ഫോണുകൾ

ഐഫോണുകളുടെ കാര്യം പറഞ്ഞത് പോലെ തന്നെ അത്യാവശ്യം പഴയ ആൻഡ്രോയിഡ് ഡിവൈസുകളിലാണ് ഒക്ടോബ‍ർ 24ന് ശേഷം വാട്സ്ആപ്പ് പ്രവ‍ർത്തനരഹിതമാകുന്നത്. ആൻഡ്രോയിഡ് 4.1 ഒഎസിലോ അതിന് ശേഷമുള്ള ആൻഡ്രോയിഡ് വേ‍ർഷനുകളോ ഉള്ള സ്മാ‍‍ർട്ട്ഫോണുകളിൽ മാത്രമാണ് ഇനി വാട്സ്ആപ്പ് പ്രവ‍ർത്തിക്കുക. കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

തത്കാൽ: അ‌ടിയന്തര യാത്രകളിലെ രക്ഷകൻ; ഉറപ്പായും അ‌റിഞ്ഞിരിക്കേണ്ട തത്കാൽ ടിക്കറ്റ് വിവരങ്ങളെല്ലാം ഇതാതത്കാൽ: അ‌ടിയന്തര യാത്രകളിലെ രക്ഷകൻ; ഉറപ്പായും അ‌റിഞ്ഞിരിക്കേണ്ട തത്കാൽ ടിക്കറ്റ് വിവരങ്ങളെല്ലാം ഇതാ

വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ്

വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ്

വാട്സ്ആപ്പിനെ ജനകീയമാക്കുന്നത് അതിന്റെ യൂസ‍‍ർ ഫ്രണ്ട്ലി ഇന്റ‍ർഫേസും അടിപൊളി ഫീച്ചറുകളും സുരക്ഷാ മാനദണ്ഡങ്ങളുമാണ്. സുരക്ഷ, സ്വകാര്യത, യൂസർ ഫ്രണ്ട്ലിനസ് തുടങ്ങിയ വശങ്ങൾ മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് ഇടയ്ക്കിടയ്ക്ക് അപ്ഡേറ്റുകൾ കൊണ്ട് വരാറുണ്ട്. ഏറ്റവും പുതിയ ഐഒഎസ്, ആൻഡ്രോയിഡ് ഒഎസ് വേ‍ർഷനുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ അപ്ഡേറ്റുകൾ സെറ്റ് ചെയ്യുന്നത്.

പുതിയ ഡിവൈസുകൾ ലാഭത്തിൽ സ്വന്തമാക്കാൻ

ഇത്തരത്തിൽ വാട്സ്ആപ്പിൽ വന്ന ഏറ്റവും പുതിയ അപ്‍ഡേറ്റുകൾ നേരത്തെ പറഞ്ഞ ഐഒഎസ് ആൻഡ്രോയിഡ് വേ‍ർഷനുകളിൽ സപ്പോ‍ർട്ട് നൽകില്ല. സാധിക്കുന്നവ‍ർ പുതിയ വേ‍ർഷനുകളിലേക്ക് അപ്ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. അല്ലാത്തവ‍ർ ഫോണുകൾ മാറ്റുകയും വേണം. നിലവിൽ ആമസോണിലും ഫ്ലിപ്പ്കാ‍ർട്ടിലും നിരവധി സെയിൽ ഓഫറുകളും ഡിസ്കൗണ്ട് ഡീലുകളും ലഭ്യമായതിനാൽ ഏറ്റവും പുതിയ ഡിവൈസുകൾ ലാഭത്തിൽ സ്വന്തമാക്കാൻ കഴിയും.

അ‌വസരം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല: ഇപ്പോൾ ഉഗ്രൻ ഓഫറിൽ ലഭ്യമാകുന്ന 12ജിബി റാം സ്മാർട്ട്ഫോണുകൾഅ‌വസരം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല: ഇപ്പോൾ ഉഗ്രൻ ഓഫറിൽ ലഭ്യമാകുന്ന 12ജിബി റാം സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
WhatsApp is one of the largest instant messaging platforms with over two billion users worldwide. In India, WhatsApp is the most used messaging platform. There are more than 500 million WhatsApp users in our country alone. From October 24, some older smartphones will not be able to use WhatsApp.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X