വാട്‌സാപ്പില്‍ ലിങ്ക്ഡ് അക്കൗണ്ട്, വെക്കേഷന്‍- സൈലന്റ് മോഡ് ഫീച്ചറുകള്‍

|

ഉപയോഗപ്രദമായ നിരവധി സൗകര്യങ്ങള്‍ വാട്‌സാപ്പില്‍ വന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ സ്റ്റിക്കറുകള്‍ PiP മോഡ് എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറില്‍ മെച്ചപ്പെടുത്തലുകളും വരുത്തി. മൂന്ന് പുതിയ ഫീച്ചറുകള്‍ കൂടി വാട്‌സാപ്പ് അണിയറയില്‍ ഒരുക്കുന്നതായാണ് വിവരം. ഇവ അധികം വൈകാതെ ആന്‍ഡ്രോയ്ഡ്, iOS, വിന്‍ഡോസ് ഫോണുകളില്‍ ലഭിക്കും.

 

വാട്‌സാപ്പ്

വാട്‌സാപ്പ്

വെക്കേഷന്‍ മോഡ്, സൈലന്റ് മോഡ്, ലിങ്ക്ഡ് അക്കൗണ്ട്‌സ് ഫീച്ചറുകളാണ് വാട്‌സാപ്പ് തയ്യാറാക്കി കൊണ്ടിരിക്കുന്നത്. ഇതില്‍ സൈലന്റ് മോഡ് ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പില്‍ ലഭ്യമായിക്കഴിഞ്ഞു. എന്നാല്‍ വെക്കേഷന്‍ മോഡും ലിങ്ക്ഡ് അക്കൗണ്ടും ഇതുവരെ പുറത്തിറക്കിയിട്ടില്ല. പോരായ്മകള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമേ ഇവ ഉപഭോക്താക്കളില്‍ എത്തിക്കൂവെന്നാണ് വിലയിരുത്തല്‍.

വെക്കേഷന്‍ മോഡ്

വെക്കേഷന്‍ മോഡ്

ആര്‍ക്കൈവ് ചെയ്ത ചാറ്റുകളില്‍ മാറ്റം കൊണ്ടുവരുന്ന ഫീച്ചറാണിത്. വാട്‌സാപ്പിന്റെ നോട്ടിഫിക്കേഷന്‍ സെറ്റിംഗ്‌സില്‍ വെക്കേഷന്‍ മോഡ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍, പുതിയ സന്ദേശം ലഭിച്ചാല്‍ പോലും ആര്‍ക്കൈവ് ചെയ്ത ചാറ്റ് അണ്‍ആര്‍ക്കൈവ് ചെയ്യാന്‍ കഴിയുകയില്ല. ഇതിനായി നേരത്തേ ചാറ്റ് മ്യൂട്ട് ചെയ്യണമെന്ന് മാത്രം. നിരവധി ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഫീച്ചര്‍ ആയിരുന്നു ഇത്.

 സൈലന്റ് മോഡ്
 

സൈലന്റ് മോഡ്

മ്യൂട്ട് ചെയ്ത ചാറ്റുകളില്‍ ആപ്പ് ബാഡ്ജ് മറയ്ക്കുന്നതിനായാണ് സൈലന്റ് മോഡ്. ചില അവസരങ്ങളില്‍ വന്ന സന്ദേശങ്ങളുടെ എണ്ണം ആപ്പ് ബാഡ്ജില്‍ കാണിക്കാറുണ്ട്. ഇത് അലോസരപ്പെടുത്തുന്നതായി പരാതി പറയുന്നവര്‍ ഏറെയാണ്. സൈലന്റ് മോഡ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ മ്യൂട്ട് ചെയ്ത ചാറ്റുകളിലോ ഗ്രൂപ്പുകളിലോ സന്ദശേങ്ങള്‍ വന്നാല്‍ പോലും അത് ആപ്പ് ബാഡ്ജില്‍ പ്രദര്‍ശിപ്പിക്കുകയില്ല.

ലിങ്ക്ഡ് അക്കൗണ്ടുകള്‍

ലിങ്ക്ഡ് അക്കൗണ്ടുകള്‍

വാട്‌സാപ്പ് ബിസിനസ്സ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ലിങ്ക്ഡ് അക്കൗണ്ട് ഫീച്ചര്‍. ഇത് പ്രൊഫൈല്‍ സെറ്റിംഗ്‌സില്‍ ലഭിക്കും. ഇപ്പോള്‍ ഇത് ഇന്‍സ്റ്റാഗ്രാമില്‍ ലഭ്യമാണ്. ലിങ്ക്ഡ് അക്കൗണ്ടില്‍ അമര്‍ത്തി ആവശ്യമായി വിവരങ്ങള്‍ നല്‍കി ബിസിനസ്സിന്റെ വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയും. ഇതുവഴി അനായാസം പാസ്‌വേഡുകള്‍ വീണ്ടെടുക്കാനും സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാഗ്രാമിലും പങ്കുവയ്ക്കാനുമാകും.

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ മികച്ച ഫോട്ടോകള്‍ എടുക്കാംആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ മികച്ച ഫോട്ടോകള്‍ എടുക്കാം

Most Read Articles
Best Mobiles in India

Read more about:
English summary
WhatsApp working on Linked Accounts, Vacation Mode and Silent Mode features

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X