Home
Apps

ഇനി ഡൊക്യുമെന്റ് രീതി മറന്നേക്കു; എച്ച്ഡി ചിത്രങ്ങൾക്കായി പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്, ഉപയോ​ഗം ഇങ്ങനെ

ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിൽ (എച്ച് ഡ‍ി) ഫോട്ടോകളും വീഡിയോകളും അയക്കാൻ സാധിക്കുന്ന ഫീച്ചർ പരിചയപ്പെടുത്തി ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ്. പുതിയ ഫീച്ചർ ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. എന്നാൽ നിങ്ങളുടെ ഇന്റർനെറ്റ് വേ​ഗതയെ അനുസരിച്ചിരിക്കും ഫോട്ടോ സെന്റ് ആകാനുള്ള സമയം

എച്ച്ഡി (2000x3000 പിക്സൽ), സ്റ്റാൻഡേർഡ് (1365x2048 പിക്സൽ) എന്നി നിലവാരത്തിൽ ചിത്രങ്ങൾ അയയ്ക്കാനുള്ള ഓപ്ഷനാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ വാട്സ്ആപ്പിൽ ചിത്രങ്ങൾ അയക്കുമ്പോൾ കമ്പ്രഷൻ‌ മൂലം ചിത്രത്തിന്റെ ക്ലാരിറ്റി നഷ്ടപ്പെടുന്നു എന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. പിന്നീട് ഡോക്യുമെന്റ് രീതിയിൽ ചിത്രങ്ങൾ അയക്കാവുന്ന ഓപ്ഷൻ വാട്സ്ആപ്പ് പരിചയപ്പെടുത്തിയെങ്കിലും ഇത് ഒട്ടും തന്നെ യൂസർ ഫ്രണ്ട്ലി ആയിരുന്നില്ല.

എച്ച്ഡി ചിത്രങ്ങൾക്കായി പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്, ഉപയോ​ഗം ഇങ്ങനെ

ഇതേ തുടർന്നാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് തയ്യാറായത്. എന്നാൽ എച്ച്ഡി ഫോട്ടോകൾക്ക് സാധാരണ ഫോട്ടോകളെക്കാളും സ്റ്റോറേജ് ആവിശ്യമാണെന്ന കാര്യം ഉപഭോക്താക്കാൾ ശ്രദ്ധയിൽ സൂക്ഷിക്കണം. വാട്സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്ന കാര്യം മെറ്റ സിഇഒ മാർക്ക് സക്കർബർ​ഗ് ഫെയിസ്ബുക്ക് വഴി ഔദ്യോ​ഗികമായി അറിയിച്ചു. "വാട്ട്‌സ്ആപ്പിൽ ഫോട്ടോകൾ പങ്കിടുന്നതിന് ഇപ്പോൾ ഒരു അപ്‌ഗ്രേഡ് ലഭിച്ചു - ഇപ്പോൾ നിങ്ങൾക്ക് എച്ച്ഡിയിൽ അയയ്‌ക്കാം." എങ്ങനെയായിരുന്നു സക്കർബർ​ഗിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.

ഇതിന്റെ ഒരു വീഡിയോയും സക്കർബർ​ഗ് പങ്കുവെച്ചിരുന്നു. സാധാരണ രീതിയിൽ വാട്സ്ആപ്പിൽ ഫോട്ടോ അയക്കുന്നത് പോലെ തന്നെയാണ് ഇതിലും അയക്കേണ്ടത്. എന്നാൽ നമ്മൾ അയക്കാനുള്ള ഫോട്ടോ തിരഞ്ഞെടുക്കുമ്പോൾ പുതിയ ഒരു ഓപ്ഷൻ കൂടി വരുമെന്ന് മാത്രം. ഈ ഓപ്ഷനിൽ ഏത് റെസലൂഷനിലാണ് ഫോട്ടോ അയക്കേണ്ടകത് എന്ന് വാട്സ്ആപ്പ് ഉപഭോക്താക്കളോട് ചോദിക്കും. ഇതിൽ ഇഷ്ടമുള്ള റെസലൂഷൻ സെലക്ട് ചെയ്താൽ അതിന് അനുസരിച്ചുള്ള ക്ലാരിറ്റിയിൽ ഫോട്ടോ അയക്കാൻ സാധിക്കും.

എച്ച്ഡി ചിത്രങ്ങൾക്കായി പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്, ഉപയോ​ഗം ഇങ്ങനെ

അടുത്ത ആഴ്ചയോട് കൂടി എല്ലാ ഉപഭോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങും അധികം വൈകാതെ തന്നെ എച്ച്ഡി വീഡിയോയ്ക്കുള്ള ഓപ്ഷനും വാട്സ്ആപ്പ് കൂട്ടിച്ചേർത്തേക്കുമെന്നും ഇവർ‌ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അതേ സമയം നെറ്റ്വർക്ക് കുറവുള്ള പ്രദേശങ്ങളിൽ ഈ ഫീച്ചറുകൾ പ്രവർത്തിപ്പിക്കാൻ പ്രയാസമായിരിക്കും എന്ന മുന്നറിയിപ്പും കമ്പനി നൽകിയിട്ടുണ്ട്. അടുത്തിടെ നിരവധി മാറ്റങ്ങളാണ് വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.

വാട്സ്ആപ്പ് മൾട്ടി ഡിവൈസ് ശേഷി, സ്ക്രീൻ ഷെയറിങ് ഓപ്ഷൻ, ഇൻസ്റ്റന്റ് വീഡിയോ മെസേജ്, ചാറ്റ് ലോക്ക്, അഞ്ജാത കോളുകൾ സൈലന്റ് ആക്കാനുള്ള ഫീച്ചർ തുടങ്ങി അടിമുടി മാറ്റമാണ് അടുത്തിടെ വാട്സ്ആപ്പിൽ ഉണ്ടായിരിക്കുന്നത്. മൾട്ടി ഡിവൈസ് ശേഷി അവതരിപ്പച്ചതോടെ ഒരേ സമയം നാല് ഉപകരണങ്ങളിൽ വാട്സ്ആപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്. സ്ക്രീൻ ഷെയറിങ് ഓപ്ഷൻ ആകട്ടെ ഓഫീസ് മീറ്റിങ്ങുകൾ, ഓൺ ലൈൻ ക്ലാസുകൾ എന്നിവയ്ക്ക് ഒരുപാട് ഉപകാരം ചെയ്യുന്നവയാണ്.

ഉപഭോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാനാണ് ചാറ്റ് ലോക്ക് എന്ന ഫീച്ചർ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങൾക്ക് സ്വകാര്യത സൂക്ഷിക്കേണ്ട ചാറ്റുകളെ ഈ ഫീച്ചറിന് കീഴെ കൊണ്ടുവന്നാൽ പിന്നെ നിങ്ങളുടെ അനുവാദം ഇല്ലാതെ മറ്റാർക്കും ഈ മെസേജുകൾ കാണാൻ സാധിക്കില്ല. ഈ ഫീച്ചർ ലഭ്യമാകാനായി ചാറ്റ് പ്രൊഫൈൽ വിഭാഗത്തിലേക്ക് പോയി ചാറ്റ് ലോക്ക് ഫീച്ചറിൽ ടാപ്പ് ചെയ്താൽ മാത്രം മതി. ലോക്ക് ചെയ്‌ത എല്ലാ ചാറ്റുകളും പ്രത്യേകം ഒരു ഫോൾഡറിലേക്ക് ചേർക്കപ്പെടുന്നതാണ്.

അജ്ഞാത കോളുകളെ നിശബ്ദമാക്കാനുള്ള സൗകര്യം വാട്സ്ആപ്പ് അവതരിപ്പിച്ചതും ഉപഭോക്താക്കൾക്ക് വലിയ രീതിയിൽ ​ഗുണം ചെയ്യുന്ന ഒന്നാണ്. നിരവധി സ്കാമുകളും ഓൺലൈൻ തട്ടിപ്പുകളും നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഈ ഫീച്ചർ ഉപഭോക്താക്കളെ വലിയ രീതിയിൽ സഹായിക്കുന്നതാണ്. മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറും ഈ അടുത്തിടയ്ക്കാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ആദ്യം അയച്ച മെസേജുകളിൽ തെറ്റ് പറ്റിയാൽ ആ മെസേജ് മുഴുവൻ ഡിലീറ്റ് ചെയ്യണമായിരുന്നു.

എന്നാൽ ഇപ്പോൾ ഇതിന്റെ ആവശ്യം വരുന്നില്ല. എഡിറ്റ് ഫീച്ചർ വന്നതോടെ മെസേജിൽ തെറ്റ് പറ്റിയ ഭാ​ഗം മാത്രം തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്ത് മെസേജ് അയയ്ക്കാവുന്നതാണ്. ഇതിനായി അയച്ച മെസേജിൽ ടാപ്ചെയ്ത് പിടിച്ച് വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ നിന്ന് 'എഡിറ്റ്' ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.

video courtesy : Mark Zuckerberg/Facebook

More from GizBot

Best Mobiles in India

English summary
WhatsApp has introduced the option to send images in HD (2000x3000 pixels) and standard (1365x2048 pixels) quality. Earlier, when sending pictures on WhatsApp, there was a widespread complaint that the clarity of the picture was lost due to compression. Later, WhatsApp introduced the option to send images as documents, but this was not user-friendly at all.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X