ഏതാണ് ഏറ്റവും നല്ല ആൻഡ്രോയ്ഡ് ലോഞ്ചർ?

By Shafik
|

ആൻഡ്രോയിഡ് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് അറിയാമോ? അറ്റമില്ലാത്ത കസ്റ്റമൈസേഷൻ തന്നെയാണ് എന്ന് നിസ്സംശയം പറയാം. ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് കസ്റ്റമൈസേഷൻ എന്നാൽ നിലയിൽ ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവുമധികം മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന ലോഞ്ചറുകളെ കുറിച്ചാണ്. ഹോം സ്ക്രീൻ ഇത്ര മനോഹരമാക്കുന്നതിൽ ലോഞ്ചറുകൾക്കുള്ള പങ്ക് ചെറുതല്ല.

ഏതാണ് ഏറ്റവും നല്ല ആൻഡ്രോയ്ഡ് ലോഞ്ചർ?

കൂട്ടത്തിൽ ഏറ്റവും മികച്ച ലോഞ്ചർ ഏതെന്ന് ചോദിക്കുന്നതിൽ പ്രസക്തിയില്ല. കാരണം ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ് അവ തിരഞ്ഞെടുക്കേണ്ടത്. എന്നെ സംബന്ധിച്ചെടുത്തോളം ഏതൊരു മികച്ച ലോഞ്ചർ ചർച്ചയിലും ആദ്യം കടന്നു വരുന്ന ലോഞ്ചർ Nova Launcher ആണ്.

ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം തുടങ്ങി അധികം വൈകാതെ തന്നെ നിലവിൽ വന്ന ഒരു ലോഞ്ചർ. ഒപ്പം കാലത്തിനൊത്തുള്ള മാറ്റങ്ങൾക്ക് വിധേയമായി ഇന്ന് ഈ കാണുന്ന രൂപത്തിൽ വരെയായി. ആൻഡ്രോയിഡ് ഓരോ വേർഷനുകൾ ഇറക്കുമ്പോൾ ഒപ്പം നോവ ലോഞ്ചറും സ്ഥിരമായി അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഇന്ന് നിലവിലുള്ളതിൽ ഏതൊരാൾക്കും ഉപയോഗിക്കുന്ന ഏറ്റവും മികച്ച ലോഞ്ചർ ഇത് തന്നെ എന്ന് നിസ്സംശയം പറയാം. ഈ ആപ്പിനെ കുറിച്ചുള്ള കൂടുതൽ വിശേഷണങ്ങൾ പറയേണ്ടതില്ലല്ലോ.

അടുത്തതായി വരുന്നത് ADW Launcher 2 ആണ്. ഏകദേശം നോവാ ലോഞ്ചറിന്റെ അത്രയും തന്നെ ചരിത്രം ഈ ആപ്പിനും ഉണ്ട്. രണ്ടും മട്ടിലും ഭാവത്തിലും ഏകദേശം ഒരുപോലെ തന്നെ. ഐക്കൺ സപ്പോർട്ട്, ഏറ്റവും പുതിയ വേർഷനുകളിലേക്കുള്ള അപ്ഡേറ്റ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും നോവാ ലോഞ്ചറിലേത് പോലെ തന്നെ ഇവിടെയും ലഭ്യം. രണ്ടുമായും ഒരു താരതമ്യം നടത്തുന്നതിൽ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല.

അടുത്തത് Evie Launcher ആണ്. ഉപയോഗിച്ച് നോക്കിയിട്ടുള്ളതിൽ ഏറ്റവും ലളിതമായ, എന്നാൽ ഒട്ടനവധി സൗകര്യങ്ങളോട് കൂടിയ മറ്റൊരു ലോഞ്ചർ. ഏതൊരാൾക്കും ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഇന്റർഫേസും സെർച്ച് ചെയ്യാനുള്ള അധികരിച്ച സൗകര്യങ്ങളും എല്ലാം തന്നെ ഈ ലോഞ്ചറിനെ വ്യത്യസ്തമാക്കുന്നു.

ഗൂഗിൾ പിക്സൽ ഫോണുകളിൽ അവതരിപ്പിച്ച ലോഞ്ചർ ആയ Google Pixel Launcher എല്ലാ അർത്ഥത്തിലും എനിക്ക് തൃപ്തി തന്ന ഒരു ലോഞ്ചർ ആണ്. എന്നാൽ ഇതിന്റെ apk വേർഷനുകൾ ഗൂഗിളിൽ തിരഞ്ഞാൽ കിട്ടാവുന്നതേയുള്ളു. ഫോണിന് യോജിച്ച വേർഷൻ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഏറ്റവും ലളിതമായ അധികമായ സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ എന്നാൽ ഏറ്റവും സുന്ദരവും വേഗതയേറിയതുമായ ഒരു ലോഞ്ചർ എന്ന നിലയിലാണ് ഈ ലോഞ്ചർ വേറിട്ട് നിൽക്കുന്നത്. ഏതൊരാൾക്കും ഒരിക്കലെങ്കിലും ഉപയോഗിച്ച് നോക്കാം.

ഇതുവരെ പറഞ്ഞ നാല് ലോഞ്ചറുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു രൂപവും ഭാവവുമുള്ള ഒന്നാണ് Buzz Launcher. അത് തന്നെയാണ് ഈ ലോഞ്ചറിനെ വേറിട്ട് നിർത്തുന്നതും. വിഡ്ജറ്റുകൾ, തീമുകൾ, ഐക്കണുകൾ, സ്റ്റൈലുകൾ തുടങ്ങി എങ്ങനെ വേണമെങ്കിലുംലോഞ്ചറിന്റെ ഇന്റർഫേസ് മാറ്റിയെടുക്കാൻ ഈ ലോഞ്ചർ കൊണ്ട് സാധിക്കും. ആദ്യം ഉപയോഗിച്ച് തുടങ്ങുമ്പോൾ അൽപ്പം ആശയക്കുഴപ്പം സംഭവിച്ചേക്കാം. എന്നാൽ ഉപയോഗിക്കുംതോറും ഇഷ്ടപ്പെട്ടു തുടങ്ങിക്കൊള്ളും. ഇനി നിങ്ങൾക്ക് തീരുമാനിക്കാം ഏത് ലോഞ്ചർ ഉപയോഗിക്കണം എന്ന്.

ആന്‍ഡ്രോയിഡ് ഫോണിൽ ഈ 7 കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!ആന്‍ഡ്രോയിഡ് ഫോണിൽ ഈ 7 കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!

Best Mobiles in India

Read more about:
English summary
Which Android Launcher is Best?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X