ഇതിലൂടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ പ്രൊഫഷണല്‍ ക്യാമറയാക്കാം!

Written By:

എല്ലാ ഫോട്ടോ പ്രേമികളും ക്യാമറയാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇക്കൂട്ടത്തില്‍ നിങ്ങളുടെ ക്യാമറയാണ് രാജാവെന്ന് പറയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?. നിങ്ങളുടെ ക്യാമറയില്‍ മികച്ച സവിശേഷതകള്‍ ഇല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതു കൊണ്ട് യാതൊരു പ്രത്യേകതയും ഇല്ല.

ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ ഗൂഗിള്‍ പിക്‌സല്‍ പോലെ ആക്കാം?

ഇതിലൂടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ പ്രൊഫഷണല്‍ ക്യാമറയാക്കാം!

എന്നാല്‍ ഇപ്പോള്‍ അനേകം ക്യാമറ ആപ്‌സുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉണ്ട്. നിങ്ങള്‍ക്ക് ക്ലിക്ക് ചെയ്യാന്‍ വഴിവുണ്ടെങ്കില്‍ ഈ ക്യാമറ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഫോട്ടോകള്‍ വളരെയേറെ മെച്ചപ്പെടുത്താന്‍ സാധിക്കും.

ഇന്നു ഞങ്ങള്‍ നിങ്ങള്‍ക്കായി കുറച്ച് ആപ്ലിക്കേഷനുകള്‍ തരാം, ഇത് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ പ്രൊഫഷണല്‍ ക്യാമറയാക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ ക്യാമറ

ഓട്ടോ-HDR+ എന്ന സവിശേഷത ഉളളതിനാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ മികവേറിയ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. ഇതു വളരെ ലളിതവും കാര്യക്ഷമതയുമുളള ഒരു ആപ്‌സാണ്. ഗൂഗിള്‍ ക്യാമറ ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്ലോ മോഷന്‍ വീഡിയോകള്‍ എടുക്കാനും സാധിക്കും.

ക്യാന്‍ഡി ക്യാമറ

ഏറ്റവും മികച്ച സെല്‍ഫി എടുക്കാന്‍ അതും സൈലന്റ് മോഡില്‍, നിങ്ങള്‍ക്ക് ക്യാമറ ഉപയോഗിക്കാം. ഒരു ക്ലിക്കില്‍ തന്നെ അനേകം ഫോട്ടോകള്‍ എടുക്കാം ഈ ആപ്പ് ഉപയോഗിച്ച്.

റെട്രിക (Retrica)

ഹൈ-വിവിഡ് ഫോട്ടോകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നത് അൗ ആപ്പ് ഉപയോഗിച്ചാണ്. ഐഫോണ്‍ തരത്തിലുളള ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും ഇതില്‍ നിന്നും.

ആപ്പിള്‍ ഐഫോണ്‍ 6 ഫ്‌ളിപ്കാര്‍ട്ടില്‍ 3,999 രൂപയ്ക്ക്!

ആഫ്റ്റര്‍ഫോക്കസ്

ആഫ്റ്റര്‍ഫോക്കസ് എന്ന ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് DSLR രീതിയില്‍, അതായത് ബാക്ക്ഗ്രൗണ്‍ ബ്ലര്‍ എന്ന രീതിയില്‍ എടുക്കാന്‍ സാധിക്കുന്നു.കൂടാതെ വിവിധ ഫില്‍റ്റര്‍ ഇഫക്ടുകളും ഉപയോഗിച്ച് ഏറ്റവും സ്വാഭാവികതയും സൃഷ്ടിക്കാന്‍ സാധിക്കുന്നു.

ഫോട്ടോ ലാബ് പിച്ചര്‍ എഡിറ്റര്‍ FX (Photo Lab Picture Editor FX)

ഇതു ഉപയോഗിച്ച് വളരെ രസകരമായ സ്‌റ്റെലിഷ് ഫോട്ടോകള്‍ എടുക്കാം. ഫോട്ടോ ഫ്രയിം, അനിമേറ്റഡ് ഇഫക്ട്, ഫോട്ടോ ഫില്‍റ്റര്‍ എന്നിവ ചെയ്യാം. ഒരു പ്രാഫഷണല്‍ എഡിറ്ററും ഇല്ലാതെ തന്നെ ഓരോ സെക്കന്‍ഡിലും നിങ്ങളുടെ ഫോട്ടോകള്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.

ഫോട്ടോ എഡിറ്റര്‍ പ്രോ

ഫോട്ടോ എഡിറ്റര്‍ പ്രോയും വളരെ വ്യത്യസ്ഥമായ രീതിയില്‍ ഫോട്ടോ ഇഫക്ടുകള്‍ നല്‍കുന്നു. പല സ്റ്റിക്കറുകളും സവിശേഷതകളും നല്‍കി നിങ്ങളുടെ ഫോട്ടോയെ പ്രൊഫഷണല്‍ ലുക്ക് നല്‍കുന്നു.

ക്യാമറ MX-ലൈവ് ഫോട്ടോ ആപ്പ്

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലും ടാബ്ലറ്റിലും ഉപയോഗിക്കാന്‍ ഏറ്റവും മികച്ച ഫ്രീ ക്യാമറ ആപ്പാണ് ക്യാമറ MX.

കൈമീറ-ഫോട്ടോ/ ബ്യൂട്ടി എഡിറ്റര്‍

ഇത് വളരെ പവര്‍ഫുള്‍ ഫോട്ടോ എഡിറ്റര്‍ ആപ്പാണ്. ഇതു ഉപയോഗിച്ച് നൂറു കണക്കിന് വിചിത്രമായ സെല്‍ഫികള്‍ എടുക്കാം.

7,000 രൂപയ്ക്കു കീഴില്‍ മികച്ച 4ജി മൈക്രോമാക്‌സ് ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In simple words, you need the best camera app to enhance your picture clicking abilities.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot