ഹുദാ..ഹവാ! ഇനി നെറ്റ്ഫ്ലിക്സിൽ ഡൗൺലോഡ് ഓപ്‌ഷൻ ഉണ്ടാകില്ല!
ദശലക്ഷക്കണക്കിന് ആളുകൾ അമിതമായി കാണാൻ ഇഷ്ടപ്പെടുന്ന ധാരാളം സിനിമകളും ഷോകളും ഉള്ള ഒരു ജനപ്രിയ സ്ട്രീമിംഗ് സേവനമാണ് നെറ്റ്ഫ്ലിക്സ്. നമ്മളിൽ പലരും പല സീരീസുകളും സിനിമകളും കാണാനും ഈ പ്ലാറ്റ്ഫോം ഉപയോഗിച്ചിട്ടുണ്ടാകും. കൂടാതെ സുഹൃത്തുക്കളുടെ പാസ്‌വേഡുകൾ വാങ്ങി നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരും ധാരാളമാണ്.
നെറ്റ്ഫ്ലിക്സ് വിൻഡോസ് 11, വിൻഡോസ് 10 ആപ്പ് ഒഴിവാക്കാനും ഒരു മെച്ചപ്പെട്ട വെബ് ആപ്ലിക്കേഷൻ ഉപയോഗിച്ച് റീപ്ലേസ് ചെയ്യാനും പദ്ധതിയിടുന്നു. വരാനിരിക്കുന്ന വിൻഡോസ് ആപ്പിന് മെച്ചപ്പെട്ട വീഡിയോ സ്ട്രീമിംഗ് നിലവാരം ലഭിക്കുകയും ലൈവ് ഇവൻ്റുകളിലേക്ക് ആക്‌സസ് നൽകുകയും ചെയ്യുമെങ്കിലും, ഓഫ്‌ലൈൻ വ്യൂവിങ് സപ്പോർട്ട് നീക്കം ചെയ്യാനാണ് സാധ്യത.

വിൻഡോസ് 10, വിൻഡോസ് 11 എന്നിവയ്‌ക്കായുള്ള നെറ്റ്ഫ്ലിക്സ് ആപ്പിൻ്റെ നിലവിലെ വേർഷൻ ഉപയോക്താക്കളെ 1080p (FullHD) വരെ അവരുടെ പ്രിയപ്പെട്ട ഷോകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും, ഇനി വെബ്‌സൈറ്റിലെ ഒരു പുതിയ സപ്പോർട്ട് ഡോക്യുമെന്റ് പ്രകാരം ഡൗൺലോഡുകൾ സപ്പോർട്ട് ചെയ്യില്ല. പക്ഷേ ഉപയോക്താക്കൾക്ക് ഒരു മൊബൈൽ ഡിവൈസിൽ ടിവി ഷോകളും സിനിമകളും ഓഫ്‌ലൈനായി കാണുന്നതിന് തടസമില്ല. ഇതിനർത്ഥം ഡൗൺലോഡുകൾ ഉടൻ തന്നെ മൊബൈലിലേക്കും ടാബ്‌ലെറ്റുകളിലേക്കും പരിമിതപ്പെടുത്തും എന്ന് വേണം മനസിലാക്കാൻ.
വിൻഡോസിനായുള്ള അപ്‌ഡേറ്റ് ചെയ്‌ത നെറ്റ്ഫ്ലിക്സ് ആപ്പ് ആഡ് സപ്പോർട്ടഡ് ടയറിനെ പിന്തുണയ്ക്കും. ഇത് സ്റ്റാൻഡേർഡ് പ്ലാനുകളേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് പ്ലാറ്റ്‌ഫോമിൽ കണ്ടന്റ് കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. മിക്ക ടിവി ഷോകളിലും സിനിമകളിലും കൊമേർഷ്യൽ ബ്രെയ്ക്കുകൾ ഉണ്ടാകാറുണ്ട്. കൂടാതെ, ലൈസൻസിംഗ് പ്രശ്‌നങ്ങൾ കാരണം ഈ ടയറിൽ ചില ടൈറ്റിലുകൾ ലഭ്യമല്ല.
നിലവിൽ, നെറ്റ്ഫ്ലിക്സ് വിൻഡോസ് ആപ്പ് ആഡ് സപ്പോർട്ട് ഉള്ള പ്ലാനിനെ സപ്പോർട്ട് നൽകുന്നില്ല. കൂടാതെ "Your plan does not support streaming on this device" എന്ന് പറയുന്ന ഒരു സന്ദേശം പോപ്പ് ആയി വരുന്നതാണ്. പരസ്യ പിന്തുണയുള്ള ടയർ ഇന്ത്യയിൽ ലഭ്യമല്ല. അതിനാൽ നിങ്ങൾക്ക് ഓഫ്‌ലൈനായി സിനിമകളോ ടിവി ഷോകളോ കാണണമെങ്കിൽ മൊബൈൽ ഡിവൈസിൽ ലോഗിൻ ചെയ്യേണ്ടതായി വരും.
നിരവധി അപ്ഡേറ്റുകൾ ഉള്ള പുതിയ ആപ്പ് എപ്പോൾ ഡൗൺലോഡ് ചെയ്യാനായി ലഭ്യമാകുമെന്ന് നെറ്റ്ഫ്ലിക്സ് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ലെങ്കിലും, മൈക്രോസോഫ്റ്റ് സ്റ്റോർ ഓട്ടോമാറ്റിക് അപ്‌ഡേറ്റുകൾ ഓൺ ആക്കിയ ഉപയോക്താക്കൾ പുതിയ വേർഷൻ ലോഞ്ച് ആകുമ്പോൾ ഓട്ടോമാറ്റിക്ക് ആയി ഡിവൈസിൽ ഇൻസ്റ്റാൾ ആകുമെന്ന് നെറ്റ്ഫ്ലിക്സ് പറയുന്നു.
നെറ്റ്ഫ്ലിക്സ് നവംബർ 2022ൽ പുറത്തിറക്കിയ ആഡ് സപ്പോർട്ടഡ് പ്ലാൻ 40 മില്യൺ ഗ്ലോബൽ മന്ത്‌ലി ആക്റ്റീവ് യൂസേഴ്സ് (അതായത് പ്രതിമാസം ആക്റ്റീവ് ആയ ഉപയോക്താക്കൾ) ആണ് ഉപയോഗിക്കുന്നതെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു. ആഡ് ബയിങ് പ്ലാറ്റ്‌ഫോമിനായി മാഗ്‌നൈറ്റിനൊപ്പം ട്രേഡ് ഡെസ്‌ക്, ഗൂഗിൾ ഡിസ്‌പ്ലേ, വീഡിയോ 360 എന്നിവയുമായി നെറ്റ്ഫ്ലിക്‌സ് സഹകരിക്കും എന്നും വ്യക്തമാക്കി.
സ്ട്രീമിംഗ് കമ്പനികൾ കടുത്ത മത്സരം നേരിടുകയും വരിക്കാരെ നിലനിർത്താൻ തങ്ങളുടെ എതിരാളികൾക്കൊപ്പം ബണ്ടിലുകൾ അവതരിപ്പിക്കുകയും ചെയ്യുന്ന സമയത്താണ് ഈ നേട്ടം നെറ്റ്ഫ്ലിക്സ് അനായാസം കൈവരിച്ചത്. ഈ വർഷം ക്രിസ്മസ് ദിനത്തിൽ രണ്ട് ദേശീയ ഫുട്ബോൾ ലീഗ് ഗെയിമുകൾ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് നേരത്തെ അറിയിച്ചിരുന്നു, ഇത് സ്ട്രീമിംഗ് സേവനത്തിലേക്ക് കൂടുതൽ ലൈവ് പ്രോഗ്രാമിംഗ് ആഡ് ആക്കാനുള്ള ശ്രമങ്ങൾ ആണെന്ന് മനസിലാക്കാം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








