യാഹൂവിന്റെ ചാറ്റ് ആപ്പ് 'യാഹൂ ടുഗതര്‍' പുറത്തിറങ്ങി

|

വാട്‌സാപ്പ്, ടെലിഗ്രാം, ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ എന്നിവയ്ക്ക് പിന്നാലെ മറ്റൊരു ചാറ്റ് ആപ്പ് കൂടി. യാഹൂവിന്റെ യാഹൂ ടുഗതര്‍. 1998-ല്‍ നിലവില്‍ വന്ന യാഹൂ മെസഞ്ചര്‍ പൂട്ടി ദിവസങ്ങള്‍ക്കുള്ളിലാണ് യാഹൂ ടുഗതര്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ബന്ധുക്കള്‍, കൂട്ടുകാര്‍, സഹപ്രവര്‍ത്തകര്‍ മുതലയാവരുമായുള്ള ആശയവിനിമയം എളുപ്പത്തിലാക്കുകയാണ് യാഹൂ ടുഗതറിന്റെയും ലക്ഷ്യം.

 

യാഹൂ ടൂഗതര്‍

യാഹൂ ടൂഗതര്‍

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മക്കായി യാഹൂ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച യൂഹൂ സ്‌ക്വിറല്‍ ആണ് പേര് മാറി എത്തിയിരിക്കുന്നത്. സ്ലാക്ക്, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി യാഹൂ ടൂഗതര്‍ ഉപയോഗിച്ച് ആര്‍ക്കും മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയും.

വളരെ എളുപ്പമാണ്.

വളരെ എളുപ്പമാണ്.

ഒരു മുറിയിലിരുന്ന് സംസാരിക്കുന്നത് പോലുള്ള അനുഭവം പ്രദാനം ചെയ്യുന്ന യാഹൂ ടുഗതര്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. ചാറ്റിന് പുറമെ ഇതുവഴി ഫയലുകള്‍ പരസ്പരം പങ്കുവയ്ക്കാനുമാകും. മ്യൂട്ട് ബട്ടനാണ് ആപ്പിന്റെ മറ്റൊരു സവിശേഷത. ഇതിന് പുറമെ സ്വകാര്യമായി സംസാരിക്കാനും അവസരമുണ്ട്. ഇതിനായി പ്രൈവറ്റ് റൂമുകള്‍ ആപ്പില്‍ ഒരുക്കിയിരുക്കുന്നു. ചുരുക്കത്തില്‍ ആശയവിനിമയം ആഹ്ലാദകരവും കാര്യക്ഷമവുമാക്കാം.

യാഹൂ അക്കൗണ്ട്
 

യാഹൂ അക്കൗണ്ട്

ആപ്പില്‍ സൈന്‍ അപ്പ് ചെയ്യുന്നതിന് യാഹൂ അക്കൗണ്ട് ആവശ്യമാണ്. ഇതിനുശേഷം ആപ്പില്‍ നിന്നുള്ള കോഡ് ഉപയോഗിച്ച് യാഹൂ അക്കൗണ്ട് ഇല്ലാത്തവരെയും ക്ഷണിക്കാന്‍ കഴിയും. സ്മാര്‍ട്ട് റിമൈന്‍ഡര്‍ ആണ് ആപ്പിന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്ന്. ഇതിന്റെ സഹായത്തോടെ നിശ്ചിത സമയത്ത് നോട്ടിഫിക്കേഷന്‍ അയച്ച് സന്ദേശത്തിന്റെ കാര്യം മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കാനാകും.

മറുപടി നല്‍കാന്‍

മറുപടി നല്‍കാന്‍

താത്പര്യമില്ലാത്ത റൂമകളില്‍ നിന്നുള്ള അറിയിപ്പുകള്‍ ഒഴിവാക്കുന്നതിനാണ് മ്യൂട്ട് സ്വിച്ച്. സ്വകാര്യമായി സംസാരിക്കണമെന്നുള്ളവര്‍ക്ക് അതിനും അവസരമുണ്ട്. ക്ഷണത്തിലൂടെ മാത്രമേ സ്വകാര്യമുറികളില്‍ പ്രവേശനം ലഭിക്കൂവെന്ന് മാത്രം. സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ചിത്രങ്ങളും സെല്‍ഫികളും ഉപയോഗിക്കാമെന്നതും യാഹൂ ടുഗതറിന്റെ പ്രത്യേകതയാണ്.

യാഹൂ മെസഞ്ചര്‍

യാഹൂ മെസഞ്ചര്‍

സ്ലാക്കിന്റെ ഇന്റര്‍ഫേസുമായി സാമ്യമുള്ളതാണ് യാഹൂ ടുഗതറിന്റെ ഇന്റര്‍ഫേസും. ഇടതുവശത്ത് നാവിഗേഷന്‍ ബാര്‍ ഉണ്ടെന്ന് മാത്രം. ബാക്കി സ്ഥലം മുഴുവന്‍ ചാറ്റ് ബോക്‌സാണ്. വിഷയങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കി വിവിധ മുറികളായി തിരിക്കാന്‍ സൗകര്യമുണ്ട്. പ്രധാനമുറിയില്‍ എല്ലാ ഗ്രൂപ്പുകള്‍ക്കും സംസാരിക്കുകയും കാര്യങ്ങള്‍ അറിയുക്കുകയും ചെയ്യാം. കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കും യാഹൂ ടുഗതര്‍ ഏറെ പ്രയോജനപ്പെടുമെന്ന് നിസ്സംശയം പറയാം.

1998-ല്‍ നിലവില്‍ വന്ന യാഹൂ മെസഞ്ചര്‍ പൂട്ടി ദിവസങ്ങള്‍ക്കുള്ളിലാണ് യാഹൂ ടുഗതര്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.ഇന്ത്യയില്‍ യാഹൂ ടുഗതര്‍ ലഭ്യമല്ല.

 

Best Mobiles in India

Read more about:
English summary
Yahoo Just Launched Its First Game-Changing Chat App

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X