അടിമുടി മാറി യാഹൂ മെയില്‍; ആന്‍ഡ്രോയ്ഡ് ഗോ ഫോണുകള്‍ക്ക് പുതിയ ആപ്പും പുറത്തിറങ്ങി

By GizBot Bureau
|

227 ദശലക്ഷം ഉപയോക്താക്കളുള്ള യാഹൂ മെയില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വേണ്ടി രണ്ട് സുപ്രധാന മാറ്റങ്ങള്‍ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി യാഹൂ മെയില്‍ ആപ്പ് പരിഷ്‌കരിക്കുകയും ആന്‍ഡ്രോയ്ഡ് ഗോ ഫോണുകള്‍ക്ക് വേണ്ടി പുതിയ ആപ്പ് തയ്യാറാക്കുകയും ചെയ്തിരിക്കുകയാണ്.

 
അടിമുടി മാറി യാഹൂ മെയില്‍;  ആന്‍ഡ്രോയ്ഡ് ഗോ ഫോണുകള്‍ക്ക് പുതിയ ആപ്പും

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ മാറുന്ന താത്പര്യങ്ങള്‍ മനസ്സില്‍ കണ്ടാണ് മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് യാഹൂ വ്യക്തിമാക്കി. ഫോണ്‍, സ്ഥലം, സംഭരണശേഷി, ഇന്റര്‍നെറ്റ് സ്പീഡ് എന്നീ വ്യത്യാസങ്ങള്‍ക്കുപരി ഏറ്റവും മികച്ച അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് യാഹൂ ലക്ഷ്യമിടുന്നത്.

പരിധികളില്ലാത്ത ഏറ്റവും മികച്ച ലൈറ്റ് വെയ്റ്റ് മൊബൈല്‍ ബ്രൗസര്‍ അനുഭവം ലഭ്യമാക്കുന്നതിനായി യാഹൂ നന്നായി അധ്വാനിച്ചിട്ടുണ്ട്. പുതിയ മെയില്‍ ക്ലയിന്റ് പഴയതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് യാഹൂ അവകാശപ്പെടുന്നു. പുതിയ ആപ്പിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഇന്‍ബോക്‌സില്‍ സൈ്വപ് ചെയ്യുക

ഇമെയിലുകള്‍ വായിക്കാനും ഡിലീറ്റ് ചെയ്യാനും സൈ്വപ് ചെയ്താല്‍ മതി. വായിച്ചുവെന്ന് രേഖപ്പെടുത്താന്‍ വലതുവശത്തേക്കും ഡിലീറ്റ് ചെയ്യാന്‍ ഇടത്തേക്കും സൈ്വപ് ചെയ്യുക.

കസ്റ്റമൈസ് ചെയ്യുക

തെളിഞ്ഞതും ഇരുണ്ടതുമായ പശ്ചാത്തലങ്ങളോട് കൂടിയ പുതിയ കളര്‍ തീമുകള്‍ തിരഞ്ഞെടുത്ത് ഇന്‍ബോക്‌സ് നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് മാറ്റുക.

ഫോള്‍ഡറുകള്‍ അനായാസം ക്രമീകരിക്കുക

അനായാസം ക്രമീകരണം നടത്തുന്നതിനായി ഫോള്‍ഡറുകള്‍ ഉള്‍പ്പെടെയുള്ള മനോഹരമായ സൈഡ്ബാര്‍ മെനു.

ഇ-മെയില്‍ വിലാസത്തിന് അലച്ചില്‍ വേണ്ട

ആദ്യ അക്ഷരം ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ഇ-മെയില്‍ വിലാസങ്ങള്‍ പ്രത്യക്ഷപ്പെടും. മെയില്‍ ഐഡികള്‍ തിരഞ്ഞ് സമയം കളയാതെ വേഗത്തില്‍ ഇ-മെയിലുകള്‍ അയക്കാം.

ഇന്‍ബോക്‌സിന്റെ ഒടുക്കം വരെ സ്‌ക്രോള്‍ ചെയ്യുക

ഇന്‍ബോക്‌സിലെ ഏറ്റവും അവസാന മെയില്‍ വരെ നിങ്ങള്‍ക്ക് സ്‌ക്രോള്‍ ചെയ്യാന്‍ കഴിയും. നെക്‌സ്റ്റ് അമര്‍ത്തി വിഷമിക്കേണ്ട കാര്യമില്ല.

ഇ-മെയിലിലുളള നടപടികള്‍ അനായാസം

മെയില്‍ തുറക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ടൂള്‍ബാറിന്റെ സഹായത്തോടെ അനായാസം സന്ദേശങ്ങള്‍ ഡിലീറ്റ്, ഫോര്‍വേഡ് എന്നിവ ചെയ്യാം. മറുപടി കൊടുക്കാനും ടൂള്‍ബാര്‍ ഉപയോഗിക്കാനാകും.

ചുരുക്കത്തില്‍ യാഹൂവിന്റെ മെയില്‍ മൊബൈല്‍ ബ്രൗസര്‍ മികച്ച അനുഭവം ഉറപ്പുനല്‍കുന്നു. യാഹൂവിലെ വിദഗ്ദ്ധരുടെ അധ്വാനം പാഴായില്ലെന്ന് നിസ്സംശയം പറയാം. പരിഷ്‌കരിച്ച രൂപകല്‍പ്പന, ആധുനിക ഫോണ്ടുകള്‍, ആനിമേഷനുകള്‍ എന്നിവയെക്കുറിച്ച് എടുത്തുപറയേണ്ടതാണ്. അനായാസമായി ഉപയോഗിക്കാന്‍ കഴിയുന്നുവെന്നതും ചെറിയ കാര്യമല്ല. യൂഹൂവിന്റെ പുതിയ ആപ്പ് നിങ്ങളെ ഒരിക്കലും മടിപ്പിക്കുകയില്ലെന്ന് ഉറപ്പിച്ചുപറയാം.

Reat, Redux എന്നിവയില്‍ വികസിപ്പിച്ചെടുത്ത ആധുനിക ഡെസ്‌ക്ടോപ്പ് ടെക്ക് സ്റ്റാക്കില്‍ തന്നെയാണ് പുതിയ ബ്രൗസറിനെ പിന്തുണയ്ക്കുന്ന ആര്‍ക്കിടെക്ചറും തയ്യാറാക്കിയിരിക്കുന്നത്. പുതിക്കിയ പതിപ്പ് എഴുതിയിരിക്കുന്നത് ജാവാസ്‌ക്രിപ്റ്റ്, Node.js എന്നിവ ഉപയോഗിച്ചാണ്. യാഹൂ മൊബൈലിന്റെ അടിസ്ഥാന പതിപ്പ് എഴുതാന്‍ ഉപയോഗിച്ചിരിക്കുന്നത് PHP, Apache എന്നിവയാണ്.

ഡിലീറ്റിംഗ്, വായിച്ചതായി രേഖപ്പെടുത്തല്‍, സ്പാമായി രേഖപ്പെടിത്തല്‍, ട്രാഷിയുള്ള മെയിലുകള്‍ ഡിലീറ്റ് ചെയ്യല്‍ എന്നിവയെല്ലാം ഉടനടി ചെയ്യാന്‍ കഴിയും. സാധാരണ ഗതിയില്‍ ഓരോന്ന് ചെയ്യുമ്പോഴും പേജ് റീലോഡ് ആകാറുണ്ട്. അടിസ്ഥാന പതിപ്പ് അത്ര ഇന്ററാക്ടീവ് അല്ല. എന്നാല്‍ മെച്ചപ്പെടുത്തിയ പതിപ്പ് ആപ്പ് ഉപയോഗിക്കുന്ന അതേ അനുഭവം പ്രദാനം ചെയ്യുന്നു.

 

ആന്‍ഡ്രോയ്ഡ് ഗോ ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള മെയില്‍ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത മികച്ച സ്പീഡ് ഉറപ്പുനല്‍കുന്നു എന്നതാണ്. അതേസമയം വളരെ കുറച്ച് ഡാറ്റ മാത്രമേ ഉപയോഗിക്കുകയുമുള്ളൂ. പുതിയ മെയില്‍ ആപ്പ് നല്‍കുന്ന അതേ അനുഭവം തന്നെയാണ് ഗോ ആപ്പും പ്രദാനം ചെയ്യുന്നത്. 50 MB-യില്‍ താഴെ RAM സ്‌പെയ്‌സും ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് 10 MB-യും മതി യാഹൂ മെയില്‍ ഗോ ആപ്പിന്. ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

ഖത്തർ രാജകുടുംബത്തെ ഇമെയിൽ വഴി പറ്റിച്ച് 5.60 കോടിയുമായി രക്ഷപ്പെട്ട മലയാളി കുടുങ്ങിയത് ഇങ്ങനെ!ഖത്തർ രാജകുടുംബത്തെ ഇമെയിൽ വഴി പറ്റിച്ച് 5.60 കോടിയുമായി രക്ഷപ്പെട്ട മലയാളി കുടുങ്ങിയത് ഇങ്ങനെ!

Best Mobiles in India

Read more about:
English summary
Yahoo Mail gets complete overhaul and unveils a new app for Android Go phones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X