നഷ്ടപ്പെട്ട വാഹനം, മൊബൈല്‍ എന്നിവ കണ്ടെത്താം ഇതിലൂടെ!!

Written By:

തിരക്കേറിയ വീധികളിലും ഷോപ്പിങ്ങ് മാളിലും നിങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അത് കാണാതാകുന്നു, എന്നാല്‍ വാഹനങ്ങള്‍ മാത്രമല്ല നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍, പാസ്‌പോര്‍ട്ട്, ഐഡന്റിറ്റി കാര്‍ഡ്, ഡോക്യുമെന്റുകള്‍ എന്നിങ്ങനെ പലതും.

നഷ്ടപ്പെട്ട വാഹനം, മൊബൈല്‍ എന്നിവ കണ്ടെത്താം ഇതിലൂടെ!!

പിസി ഉപയോഗിക്കുന്നവര്‍ക്കായി മികച്ച ഓണ്‍ലൈന്‍ ഉപകരണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശവും!

എന്നാല്‍ ഇതിനെല്ലാം പരിഹാരമായി ഒരു ആപ്പ് എത്തിയിരിക്കുന്നു. ബാംഗ്ലൂര്‍ സിറ്റി പോലീസ് ആണ് ഈ ആപ്പിനായി അപേക്ഷ സമര്‍പ്പിച്ചത്. ഈ ആപ്പിലൂടെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടവ പോലീസില്‍ ഫയല്‍ ചെയ്യാനും പെട്ടന്നു കണ്ടെത്താനും സാധിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇ-ലോസ്റ്റ് ആപ്പ്

ഇ-ലോസ്റ്റ് ആപ്പിലൂടെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട വില പിടിപ്പുളള സാധനങ്ങള്‍ പോലീസില്‍ ഫയല്‍ ചെയ്യാം. ഒരിക്കല്‍ നിങ്ങള്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു കഴിഞ്ഞാല്‍, ഡിജിറ്റലായി ഒപ്പിട്ട അംഗീകാരം ഉടന്‍ തന്നെ ലഭിക്കും.

ഇ-ആപ്പിന്റെ സവിശേഷത

ദുരുപയോഗം തടയുന്നതിന് സുരക്ഷ സവിശേഷതകള്‍ ഉണ്ട് ഈ ആപ്പില്‍. ഇതിലൂടെ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുകയും പോലീസ് അത് റെക്കോര്‍ഡായി സൂക്ഷിക്കുകയും, ആവശ്യമെങ്കില്‍ അത് ഉപയോഗിക്കുകയും ചെയ്യുന്നു.

ആപ്പ് ലഭ്യമാകുന്നത്

ഇ-ലോസ്റ്റ് എന്ന ആപ്പ് നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകും. ഈ ആപ്പ് നിങ്ങള്‍ക്ക് വളരെ ഏറെ ഉപയോഗപ്പെടും കാരണം ഓഫീസിലിരുന്നു തന്നെ പോലീസില്‍ പരാതിപ്പെടാന്‍ സാധിക്കും. ഇത് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കുകയും ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
f you have lost your mobile phone or bike or anything, you won’t need to go all the way to a police station to register a complaint, for that an app will help you.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot