യൂട്യൂബ്‌ ഗൊ ആപ്പ്‌ ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം

Posted By: Archana V

ഗൂഗിള്‍ ഇപ്പോള്‍ യൂട്യൂബ്‌ ഉപയോക്താക്കളുടെ വീഡിയോ സ്‌ട്രീമിങ്‌ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ്‌. വീഡിയോ കാണുന്നത്‌ ആസ്വാദ്യകരമാക്കുന്നതിനായി നിരവധി പുതിയ സവിശേഷതകള്‍ യൂട്യൂബില്‍ ലഭ്യമാക്കുന്നുണ്ട്‌.

യൂട്യൂബ്‌ ഗൊ ആപ്പ്‌ ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ

കുറഞ്ഞ ഇന്റര്‍നെറ്റ്‌ വേഗത അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക്‌ മൊബൈല്‍ ഡിവൈസില്‍ ഉപയോഗിക്കുന്നതിനായി യൂട്യൂബ്‌ ആപ്പിന്റെ ലൈറ്റ്‌ വെയ്‌റ്റ്‌ പതിപ്പ്‌ ഗൂഗിള്‍ പുറത്തിറക്കിയിരുന്നു.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ യൂട്യൂബ്‌ ഗോ ബീറ്റ പതിപ്പ്‌ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്‌. ഇപ്പോള്‍ കമ്പനി ഈ ആപ്പിന്റെ അന്തിമ പതിപ്പ്‌ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കി തുടങ്ങിയിരിക്കുകയാണ്‌.

എന്നാല്‍ എല്ലാ മേഖലകളിലും ഈ ആപ്പ്‌ ലഭ്യമാവുകയില്ല. കൂടുതല്‍ പേര്‍ക്കും ഉയര്‍ന്ന ഇന്റര്‍നെറ്റ്‌ വേഗത സ്വീകരിക്കാന്‍ കഴിയാത്ത തിരഞ്ഞെടുത്ത രാജ്യങ്ങള്‍ക്കായുള്ളതാണ്‌ യുട്യൂബ്‌ ഗൊ.

ആന്‍ഡ്രോയ്‌ഡ്‌ 4.1 ജെല്ലിബീന്‍ മുതലുള്ള പുതിയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകള്‍ക്ക്‌ അനുയോജ്യമായ തരത്തിലാണ്‌ യുട്യൂബ്‌ ഗൊ ആപ്പ്‌ ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്‌. നിലവില്‍ ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും ഉപയോക്താക്കള്‍ക്ക്‌ പ്ലേസ്റ്റോറില്‍ നിന്നും യുട്യൂബ്‌ ഗൊ ഡൗണ്‍ലോഡ്‌ ചെയ്യാം.

ഷവോമിയുടെ 'ദേശ് കാ സ്മാര്‍ട്ട്‌ഫോണ്‍' നവംബര്‍ 30 ഫ്‌ളിപ്കാര്‍ട്ടില്‍!

എന്നാല്‍, പ്ലേസ്റ്റോറില്‍ നിന്നും യൂട്യൂബ്‌ ഗൊ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ , ആപ്പ്‌ ഇപ്പോഴും വികസിപ്പിച്ചു കൊണ്ടരിക്കുകയാണന്ന്‌ എഴുതി കാണിക്കും. ഘട്ടംഘട്ടമായിട്ടായിരിക്കും ആപ്പ്‌ പുറത്തിറക്കുക. വരും ആഴ്‌ചകളില്‍ ആപ്പ്‌ കൂടുതല്‍ രാജ്യങ്ങളില്‍ ലഭ്യമാക്കി തുടങ്ങുമെന്നാണ്‌ പ്രതീക്ഷ.

9.4 എംബി മാത്രം സൈസുള്ള യുട്യൂബ്‌ ഗൊ ചില പൊതുവായ ഫീച്ചറുകള്‍ യൂട്യൂബുമായി പങ്കുവയ്‌ക്കുന്നുണ്ട്‌. പാട്ടുകള്‍, മൂവികള്‍, ടിവി ഷോ, കോമഡി, കുക്കിങ്‌ ഉള്‍പ്പടെ വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള വളരെ പ്രചാരത്തിലുള്ള വീഡിയോകള്‍ കണ്ടെത്താന്‍ യൂട്യൂബ്‌ ഗൊ ഉപയോക്താക്കളെ അനുവദിക്കും. ഉപയോക്താക്കള്‍ക്ക്‌ അവരുടെ ഡേറ്റയും സ്‌റ്റോറേജും നിയന്ത്രിക്കാം.

ഡൗണ്‍ലോഡ്‌ ചെയ്യുന്നതിനും കാണുന്നതിനും മുമ്പ്‌ വീഡിയോ പ്രിവ്യൂചെയ്യാന്‍ പുതിയ ആപ്പ്‌ അനുവദിക്കും. വീഡിയോയില്‍ എത്ര എംബി ഉപയോഗിക്കണം എന്ന്‌ തിരഞ്ഞെടുക്കാനും കഴിയും.

വീഡിയോ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഫോണിന്റെ മെമ്മറിയിലോ എസ്‌ഡി കാര്‍ഡിലോ സൂിക്ഷിക്കാന്‍ യൂട്യൂബ്‌ ഗൊ ഉപയോക്താക്കളെ അനുവദിക്കും. ഇന്റര്‍നെറ്റിന്‌ വേഗത കുറവുള്ളപ്പോഴും ഇന്റര്‍നെറ്റ്‌ ഇല്ലാത്തപ്പോഴും അങ്ങനെ വീഡിയോ കാണല്‍ സാധ്യമാകും.

യുട്യൂബ്‌ ഗൊ ഉപയോക്താക്കള്‍ക്ക്‌ സുഹൃത്തുക്കളുമായി തത്സമയം വീഡിയോ ഷെയര്‍ ചെയ്യാന്‍ കഴിയും . വീഡിയോ ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതിന്‌ ഡേറ്റയുടെ ആവശ്യമില്ല.

Read more about:
English summary
YouTube Go app is compatible with devices running on Android 4.1 Jellybean and newer versions.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot