ഈ ഫോട്ടോകളോ വീഡിയോകളോ സേവ് ചെയ്യാൻ ഗൂഗിൾ ഡ്രൈവ് നിങ്ങളെ അനുവദിക്കില്ല

|

ഗൂഗിൾ അതിന്റെ ക്ലൗഡ് സ്റ്റോറേജ് സേവനമായ ഗൂഗിൾ ഡ്രൈവിനായി പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ്. കമ്പനിയുടെ നയങ്ങൾ ലംഘിക്കുന്ന മോശം ഫയലുകളുടെ എണ്ണം കുറയ്ക്കാനാണ് കമ്പനി പുതിയ നയം അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമിൽ ഹോസ്റ്റ് ചെയ്‌തിരിക്കുന്ന ഫയലുകളിൽ സേവന നിബന്ധനകളും അബ്യൂസ് പ്രോഗ്രാം പോളിസികളും ലംഘിക്കുന്നവ തിരിച്ചറിയുന്നതിനായി സജീവമായി പ്രവർത്തിക്കുമെന്ന് ഗൂഗിൾ പുതിയ ബ്ലോഗ് പോസ്റ്റിൽ വിശദീകരിച്ചു. ഉപയോക്താക്കൾ അവരുടെ സ്വകാര്യ വിവരങ്ങൾ സൂക്ഷിക്കാൻ ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നതിന് മുമ്പ്, ഗൂഗിൾ ഡ്രൈവിൽ എന്തൊക്കെ സൂക്ഷിക്കാം എന്തൊക്കെ സൂക്ഷിക്കാൻ പാടില്ല എന്നൊക്കെ മനസിലാക്കേണ്ടതുണ്ട്. കമ്പനിയുടെ നിയമങ്ങൾക്ക് വിരുദ്ധമായിട്ടുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്നത് നിരോധിക്കുന്ന നയമാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിൾ

നിയമവിരുദ്ധമായ സോഫ്‌റ്റ്‌വെയർ ലൈസൻസുകൾ, സിനിമകൾ, ഗെയിമുകൾ, അശ്ലീല സാമഗ്രികൾ എന്നിവയുടെ വ്യാപനത്തിൽ ഗൂഗിൾ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്പനി പറയുന്നു. തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ കണ്ടന്റുകൾ ഉണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകി. ഇത്തരം ഫയലുകൾ സ്വയം നിയന്ത്രിക്കപ്പെടും. മറ്റുള്ളവർക്ക് ഈ ഫയലുകൾ ഷെയർ ചെയ്യാനും സാധിക്കില്ല. കൂടാതെ, ഈ ഫയലുകളിലേക്കുള്ള ആക്‌സസ് ഉടമയിൽ നിന്നല്ലാതെ മറ്റ് എല്ലാവരിൽ നിന്നും പിൻവലിക്കപ്പെടുകയും ചെയ്യും.

ഇൻസ്റ്റാഗ്രാം റീൽസ് വിഷ്വൽ റിപ്ലൈസ് ഫീച്ചർ; വിശദാംശങ്ങൾ മനസിലാക്കാംഇൻസ്റ്റാഗ്രാം റീൽസ് വിഷ്വൽ റിപ്ലൈസ് ഫീച്ചർ; വിശദാംശങ്ങൾ മനസിലാക്കാം

ഗെയിമുകൾ

നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം നിരവധി ആളുകൾ നിയമവിരുദ്ധമായ സോഫ്റ്റ്‌വെയർ ലൈസൻസുകൾ, സിനിമകൾ, ഗെയിമുകൾ, അശ്ലീല സാമഗ്രികൾ എന്നിവ ഇന്റർനെറ്റിൽ വിവേചന രഹിതമായി സൂക്ഷിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നു. അത്തരം ഉള്ളടക്കം ഗൂഗിൾ സെർച്ചിലും കാണാൻ കഴിയുന്നുണ്ട്. കൂടാതെ ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുന്ന ചിലർ അവരുടെ അക്കൗണ്ടുകളിലെ അത്തരം ഉള്ളടക്കങ്ങളിലേക്ക് പബ്ലിക്ക് ലിങ്കുകൾ ഉണ്ടാക്കിയിട്ടുമുണ്ട്.

ഡ്രൈവ്

ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചിരിക്കുന്ന ഫയലുകളിൽ സ്വീകരിച്ച നടപടിയെക്കുറിച്ച് ഗൂഗിൾ, അക്കൌണ്ട് ഉടമകളെ അറിയിക്കും. നടപടി തെറ്റാണെന്ന് ഉപയോക്താക്കൾ കരുതുന്നുണ്ടെങ്കിൽ റിവ്യൂ ചെയ്യാനും യൂസേഴ്സിന് അവസരം ലഭിക്കും. ഷെയേർഡ് ഡ്രൈവുകളിലെ ഇനങ്ങൾക്കായി, ഷെയർ ചെയ്ത ഡ്രൈവ് മാനേജർക്ക് അറിയിപ്പ് ലഭിക്കുമെന്നും ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഇത്തരത്തിൽ നടപടി റിവ്യൂ ചെയ്യുന്നത് എങ്ങനെ എന്ന് അറിയാൻ താഴേക്ക് വായിക്കുക.

വാക്സിൻ എടുത്തില്ലെങ്കിൽ പണി പോകും; ജീവനക്കാർക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്വാക്സിൻ എടുത്തില്ലെങ്കിൽ പണി പോകും; ജീവനക്കാർക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

റിവ്യൂവിനായി അപേക്ഷിക്കുന്നത് എങ്ങനെ

റിവ്യൂവിനായി അപേക്ഷിക്കുന്നത് എങ്ങനെ

  • ആദ്യം, ഫയൽ തുറക്കുക
  • ഷെയർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • റിക്വസ്റ്റ് എന്ന ഓപ്ഷനിൽ ചെയ്യുക
  • നിങ്ങളുടെ ഫയൽ അവലോകനത്തിനായി അയയ്‌ക്കും
  • തങ്ങളുടെ പുതിയ നയത്തിന് ചേരാത്ത കണ്ടനറുകളും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാൻ താഴേക്ക് വായിക്കുക.

    1. സ്പാം, മാൽവെയർ, ഫിഷിംഗ്
    2. അക്രമം
    3. വിദ്വേഷ പ്രസംഗം
    4. തീവ്രവാദ ഉള്ളടക്കം
    5. ഉപദ്രവം, ഭീഷണിപ്പെടുത്തൽ, ഭീഷണികൾ
    6. ലൈംഗികത പ്രകടമാക്കുന്ന കണ്ടന്റുകൾ
    7. ബാല ചൂഷണം
    8. ആൾമാറാട്ടം
    9. വ്യക്തിപരവും രഹസ്യാത്മകവുമായ വിവരങ്ങൾ
    10. നിയമവിരുദ്ധ പ്രവർത്തനങ്ങൾ
    11. പൊതു സ്ട്രീമിംഗ്
    12. പകർപ്പവകാശ ലംഘനം
    13. ഉള്ളടക്ക ഉപയോഗവും സമർപ്പണവും
    ഫയലുകൾ

    ഫോണിലും കമ്പ്യൂട്ടറിലുമൊക്കെ ഫയലുകൾ കുത്തി നിറച്ച് വയ്ക്കാൻ ഇഷ്ടമല്ലാത്തവർക്ക് ഏറ്റവും ഉപയോഗപ്രദമായ ക്ലൌഡ് സ്റ്റോറേജ് സർവീസാണ് ഗൂഗിൾ ഡ്രൈവ്. സൌജന്യമായി 15 ജിബി സ്റ്റോറേജ് സ്പേസും യൂസേഴ്സിന് ലഭിക്കുന്നു.നിങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോസ്, വീഡിയോസ്, പ്രധാന ഡോക്യൂമെന്റുകൾ എന്നിവയെല്ലാം ഗൂഗിൾ ഫയലിൽ സൂക്ഷിക്കാനാകും. സാധാരണ ഡിവൈസുകൾ നഷ്ടമായാലും ക്ലൌഡിലെ ഫയലുകൾ നഷ്ടമാകില്ലെന്നതും ഗൂഗിൾ ഡ്രൈവിന്റെ മേന്മയാണ്.

    കിടിലൻ ഫീച്ചറുകളുമായി ഇൻഫിനിക്സ് നോട്ട് 11, നോട്ട് 11എസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങികിടിലൻ ഫീച്ചറുകളുമായി ഇൻഫിനിക്സ് നോട്ട് 11, നോട്ട് 11എസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

    ക്ലൌഡ് സർവീസ്

    ഡ്രൈവിൽ ഏതൊക്കെ തരം ഫയലുകൾ സൂക്ഷിക്കാൻ പാടില്ലെന്ന് മനസിലാക്കിയ സ്ഥിതിക്ക് ഇനി ഗൂഗിൾ ഡ്രൈവിൽ നിന്നും ഫയലുകൾ അറിയാതെ ഡിലീറ്റ് ചെയ്താൽ എന്ത് ചെയ്യുമെന്ന് നോക്കാം. ഗൂഗിൾ ഡ്രൈവ് ക്ലൌഡ് സർവീസ് ആയതിനാൽ ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ നിശ്ചിത ദിവസത്തിനുള്ളിൽ റിക്കവർ ചെയ്യാനും കഴിയും. ഡിലീറ്റ് ചെയ്തവ 30 ദിവസം വരെ ട്രാഷ് ഫോൾഡറിൽ സുരക്ഷിതമായിരിക്കുകയും ചെയ്യും. ശേഷം ഗൂഗിൾ ഡ്രൈവ് സ്വമേധയാ തന്നെ ഈ ഫയലുകൾ റിമൂവ് ചെയ്യും. ഇങ്ങനെ ഡിലീറ്റ് ചെയ്താൽ ആ ഫയലുകൾ പിന്നീടൊരിക്കലും തിരിച്ച് കിട്ടില്ല. നിങ്ങൾ മറ്റൊരാൾക്ക് ഷെയർ ചെയ്തിരുന്ന ഡ്രൈവ് ഫയലുകൾ ഡിലീറ്റ് ചെയ്താൽ അവയും 30 ദിവസത്തേക്ക് ട്രാഷ് ഫോൾഡറിൽ തന്നെയുണ്ടാകും. ഫയൽ ഷെയർ ചെയ്തവർക്ക് ഈ സമയം മുഴുവൻ ഫയലുകൾ കാണാൻ സാധിക്കും. ഇങ്ങനെ വേണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ ട്രാഷ് ക്ലിയർ ചെയ്യാൻ സാധിക്കുന്നതാണ്.

    ഗൂഗിൾ ഡ്രൈവിൽ നിന്നും ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാം

    ഗൂഗിൾ ഡ്രൈവിൽ നിന്നും ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാം

    ആൻഡ്രോയിഡ്, ഐഒഎസ്, അല്ലെങ്കിൽ കമ്പ്യൂട്ടർ ബ്രൌസർ എന്നിവയിലൂടെയെല്ലാം ഇങ്ങനെ ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യാനാകും. മൂന്ന് പ്ലാറ്റ്ഫോമുകളിലും ഫയലുകൾ റിക്കവർ ചെയ്യുന്ന പ്രോസസ് ഏതാണ്ട് സമാനമാണ്. 30 ദിവസമാണ് ഇങ്ങനെ ഡിലീറ്റ് ആയ ഫയലുകൾ തിരിച്ചെടുക്കാൻ അനുവദിച്ചിരിക്കുന്ന കാലാവധി. ഈ സമയത്തിനുള്ളിൽ മാത്രമേ നിങ്ങൾക്ക് ഫയലുകൾ റിക്കവർ ചെയ്യാൻ കഴിയുകയുള്ളൂ. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നിങ്ങൾക്ക് ഷെയർ ചെയ്യപ്പെട്ട ഫയലുകൾ തിരിച്ചെടുക്കാൻ നിങ്ങൾക്ക് റിക്കവറി ഓപ്ഷൻ ഇല്ലെന്നതാണ്. ഫയലിന്റെ ഒറിജിനൽ ഓണറിന് മാത്രമാണ് ഫയലുകൾ വീണ്ടെടുക്കാൻ അവസരം ഉള്ളത്.

    ബ്രോഡ്ബാൻഡ് സേവനങ്ങൾക്കും നിരക്ക് കൂടിയേക്കുംബ്രോഡ്ബാൻഡ് സേവനങ്ങൾക്കും നിരക്ക് കൂടിയേക്കും

    ഗൂഗിൾ ഡ്രൈവ് ആപ്പ്
    • ആദ്യം നിങ്ങളുടെ മൊബൈലിൽ ഗൂഗിൾ ഡ്രൈവ് ആപ്പ് തുറക്കുക.
    • ശേഷം ഹോം പേജിൽ മുകളിൽ കാണുന്ന ഹാംബർഗർ ഐക്കണിൽ ടാപ്പ് ചെയ്ത് മെയിൻ മെനു തുറക്കുക.
    • ശേഷം ബിൻ ബട്ടണിൽ ടാപ്പ് ചെയ്യുക.
    • അവിടെ ഡിലീറ്റ് ചെയ്ത ഫയലുകൾ കാണാനാകും.
    • ഡിലീറ്റഡ് ഫയലിൽ നിന്നും നിന്നും റിസ്റ്റോർ ചെയ്യേണ്ടവ തിരഞ്ഞെടുക്കുക.
    • ശേഷം അവയുടെ വശങ്ങളിൽ കാണുന്ന ഹാംബർഗർ ഐക്കണിൽ ടാപ്പ് ചെയ്യുക.
    • ഇപ്പോൾ തുറന്ന മെനുവിൽ നിന്നും റിസ്റ്റോർ ഓപ്ഷ്യനിൽ ടാപ്പ് ചെയ്യുക.
    • ഇത്രയും ഘട്ടങ്ങൾ പൂർത്തിയാക്കുന്നതോടെ നിങ്ങളുടെ ഫയലുകൾ റിസ്റ്റോർ ചെയ്യപ്പെടും. ബ്രൌസറിൽ നിന്നും ഫയലുകൾ റിസ്റ്റോർ ചെയ്യാൻ കഴിയും. അവിടെ ബിന്നിന് പകരം ട്രാഷ് എന്നാവും ഡിലീറ്റഡ് ഫയലുകളുള്ള ഫോൾഡറിന്റെ പേര്. ബാക്കി സ്റ്റെപ്പുകളെല്ലാം സമാനമാണ്.

Best Mobiles in India

English summary
Google has announced a new policy for its cloud storage service Google Drive. The company has introduced a new policy to reduce the number of malicious files that violate the company's policies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X