ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ക്ക് ആന്റിവൈറസിന്റെ ആവശ്യമുണ്ടോ?

|

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് , കമ്പ്യൂട്ടര്‍ എന്നിങ്ങനെയുളള മൊബൈല്‍ ഉപകരണങ്ങള്‍ക്കായി നിര്‍മ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആന്റിവൈറസ് ആവശ്യമുണ്ട് എന്ന് നിങ്ങള്‍ക്ക് നോന്നുന്നുണ്ടോ? Google I/O ഡവലപ്പര്‍ കോണ്‍ഫറന്‍സിനു മുമ്പായി ലുഡ്വിഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെയാണ്, 'ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന ശരാശരി ഉപയോക്താക്കളും ആന്റിവൈറസ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യേണ്ട ആവശ്യമുണ്ടോ? തീര്‍ച്ചയായും ഇല്ല. 99 ശതമാനം ഉപയോക്താക്കള്‍ക്കും ഇതിന്റെ ആനുകൂല്യം കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല'.

ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ക്ക് ആന്റിവൈറസിന്റെ ആവശ്യമുണ്ടോ?

ആന്‍ഡ്രോയിഡ് വൈറസ് ഇതിനു മുമ്പുതന്നെ ചില സുരക്ഷ സോഫ്റ്റ്വയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കിയിരുന്നു. ഇങ്ങനെ ഇത് അവരുടെ ടാര്‍ഗെറ്റ് ആയി മാറുകയായിരുന്നു. അതു പോലെ തന്നെ ഒരു ബാറ്ററി-ഹോഗിംഗ് ആന്റിവൈറസ് ആപ്പും ഇന്‍സ്റ്റോള്‍ ചെയ്യേണ്ട ആവശ്യമുണ്ടോ? ഇതെല്ലാം നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിക്കേണ്ട കാര്യമാണ്.

എവിടുന്നാണ് ആന്‍ഡ്രോയിഡ് മാല്‍വയറുകള്‍ എത്തുന്നത്?

ഈ മാല്‍വയറുകളുടേയും സ്‌കാമുകളുടേയും പ്രധാന ലക്ഷ്യം ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ ആണ്. കാരണം ഇതാണ് നിങ്ങളുടെ ഫോണിന്റെ പ്രധാന ഡെലിവറി സിസ്റ്റം. ഫോണിലെ ദിവസേനയുളള അപ്‌ലോഡും ഡൗണ്‍ലോഡും ഇവ എളുപ്പത്തില്‍ ലക്ഷ്യമാക്കുന്നു.

നിങ്ങള്‍ ഗൂഗിള്‍ സ്റ്റോറിനു പുറത്തുളള ആന്‍ഡ്രോയിഡ് ആന്റിവൈറസ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കാം. തെറ്റും-ശരിയുമായ റിപ്പോര്‍ട്ടുകള്‍ കിട്ടുന്നത് പതിവാണ്. ഈ സന്ദര്‍ഭങ്ങളില്‍ മറ്റു മുന്‍കരുതലുകള്‍ എടുക്കുന്നത് ആന്‍ഡ്രോയിഡ് വൈറസുകളില്‍ നിന്ന് നിങ്ങളുടെ ഉപകരണം സുരക്ഷിതമാക്കാം. ഇത്തരം മുന്‍കരുകലുകള്‍ അംഗീകരിക്കുന്നതിനു മുന്‍പ് ആവശ്യപ്പെട്ട എല്ലാ അനുമതികളും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതാണ്. എല്ലാ സുരക്ഷാ പാച്ചുകളും പ്രയോഗിച്ച് ക്ലോണ്‍ ചെയ്ത ആപ്‌സുകളെ ഒഴിവാക്കുകയും ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് നിലനിര്‍ത്തുകയും വേണം.

മാല്‍വയര്‍ ബാധിച്ചോ എന്ന് എങ്ങനെ അറിയാം?

മാല്‍വയര്‍ ബാധിച്ചു എങ്കില്‍ പല മാറ്റങ്ങളും നിങ്ങളുടെ ഫോണില്‍ കണ്ടേക്കാം. ചിലപ്പോള്‍ ഒരു ഉയര്‍ന്ന ക്രഡിറ്റ് കാര്‍ഡ് ബില്ല് നിങ്ങളുടെ ഫോണില്‍ വരും. ഇങ്ങനെയുളള അസാധാരണമായ കാര്യങ്ങള്‍ സംഭവിച്ചാല്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം ഹാക്കര്‍ നിങ്ങളുടെ ഫോണില്‍ പ്രവേശിച്ചുവെന്നും എന്തു വേണമെങ്കലും ഫോണില്‍ ചെയ്യാമെന്നും.

നിങ്ങളുടെ പല കാര്യങ്ങളിലും നിങ്ങള്‍ക്കു തന്നെ ഒരു സാമാന്യബോധം ഉണ്ടായിരിക്കണം. ഒരിക്കലും അബദ്ധത്തില്‍ പോലും നിങ്ങള്‍ക്ക് അറിവില്ലാത്ത ലിങ്കുകളോ അറ്റാച്ച്‌മെന്റുകളോ ക്ലിക്ക് ചെയ്യരുത്. സാധാരണ ഇത്തരത്തിലുളള ലിങ്കുകള്‍ ഫിഷിംഗ് സ്‌കാമുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഫേസ്ബുക്കില്‍ അല്ലെങ്കില്‍ ഇമെയില്‍ അക്കൗണ്ടില്‍ ഇങ്ങനെ ഒരു സന്ദേശം എത്തിയാല്‍ ഉടന്‍ തന്നെ പാസ്‌വേഡ് മാറ്റേണ്ടതാണ്.

ആന്‍ഡ്രോയിഡ് ഫോണില്‍ മാല്‍വയറുകള്‍ കളിക്കുന്നുണ്ടെന്നു നിങ്ങള്‍ക്കു മനസ്സിലായാല്‍, ഫാക്ടറി റീസെറ്റിലൂടെ ഫോണ്‍ സാധാരണ നിലയില്‍ കൊണ്ടു വരാം.

Dodgy Antivirus ആപ്‌സുകള്‍ ഒഴിവാക്കുക!

ലോപി എന്ന വ്യാജ ആന്റിവൈറസ് ആപ്പും നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഒരേ സമയം നിരവധി ആപ്ലിക്കേഷനുകളെ പ്രവര്‍ത്തിക്കാന്‍ ശേഷിയുളളവയാണ് ലോപി. കുറഞ്ഞത് 20 വ്യത്യസ്ഥ ആന്റിവൈറസ് സോഫ്റ്റ്വയറുകളായും പോണ്‍ ആപ്ലിക്കേഷനുകളായും പ്രവത്തിക്കാന്‍ ലോപിക്ക് കഴിയും. സ്വന്തമായി ലോഗോയോ മറ്റെന്തെങ്കിലും സൂചനകളോ നല്‍കാതെയാണ് ലേപിയുടെ പ്രവര്‍ത്തനം. ഒരേ സമയം ആന്റിവൈറസ് ആപ്ലിക്കേഷനായി രൂപമാറ്റം നടത്തിയും ലോപ് പറ്റിക്കാറുണ്ട്. അതായത് തുടര്‍ച്ചയായി വൈറസ് ബാധയുണ്ടെന്നും ഡിലീറ്റ് ചെയ്യണമെന്നുമുളള സന്ദേശം തുടര്‍ച്ചയായി കാണിക്കുകയാണ് ലോപി ചെയ്യുക.

21 വയസ്സിൽ കോടീശ്വരൻ; സ്വന്തമായി വീട്, ബിഎംഡബ്ള്യൂ, കമ്പനി.. കണ്ണൂരിൽ നിന്നൊരു വിജയകഥ21 വയസ്സിൽ കോടീശ്വരൻ; സ്വന്തമായി വീട്, ബിഎംഡബ്ള്യൂ, കമ്പനി.. കണ്ണൂരിൽ നിന്നൊരു വിജയകഥ

ലോപിയില്‍ നിന്നും സംരക്ഷണത്തിനായി മറ്റു ആന്റിവൈറസുകള്‍ ഒന്നും തന്നെ ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടതില്ല. ഏറ്റവും നല്ലത്, അഞ്ജാത ഉറവിടങ്ങളില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക ഒപ്പം ഓപ്പറേറ്റിംഗ് സിസ്റ്റം നിരന്തരം അപ്‌ഡേറ്റും ചെയ്യുക.

Best Mobiles in India

Read more about:
English summary
Your Phone Or Tablet Really Need Antivirus Software?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X