18:9 സ്മാര്‍ട് ഫോണുകളില്‍ വീഡിയോ കാണുന്നതിനായി യൂട്യൂബ് പിഞ്ച് -ടു -സൂം ഫീച്ചര്‍ അവതരിപ്പിച്ചു

By: Archana V

ഡ്യുവല്‍ ക്യാമറകള്‍ക്ക് ശേഷം 18: 9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ ഡിസ്‌പ്ലെ ആണ് ഇപ്പോഴത്തെ ട്രെന്‍ഡ്. 16: 9 ഡിസ്‌പ്ലെയില്‍ എത്തിയിരുന്ന സ്മാര്‍ട്‌ഫോണുകള്‍ ചരിത്രമായി മാറുകയാണ്. എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണുകള്‍ പോലും പുതിയ ഡിസ്‌പ്ലെയിലേക്ക് ചുവട് വച്ചു കഴിഞ്ഞു.

18:9 സ്മാര്‍ട് ഫോണുകളില്‍ വീഡിയോ കാണുന്നതിനായി യൂട്യൂബ് പിഞ്ച് -ടു -സൂ

അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 5ടി മുതല്‍ മൈക്രോമാക്‌സിന്റെ ബജറ്റ് ഫോണ്‍ കാന്‍വാസ് ഇന്‍ഫിനിറ്റി വരെയുള്ളവയെല്ലാം 18:9 ഡിസ്‌പ്ലെയാണ് സ്വീകരിച്ചിരിക്കുന്നത്. സാസംസങ് ഗാലക്‌സി 8 , ആപ്പിള്‍ ഐഫോണ്‍ എക്‌സ് എന്നിവയുടെ ഡിസ്‌പ്ലെയുടെ ആസ്‌പെക്ട് റേഷ്യോ 18.5: 9 ആണന്ന കാര്യം ഇതിനിടയില്‍ മറക്കരുത്. നീളം കൂടിയ ഡിസ്‌പ്ലെ ഇപ്പോഴത്തെ പുതിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ് .

എന്നാല്‍ നീളം കൂടിയ ഡിസ്‌പ്ലെ പുതിയൊരു പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. യൂട്യൂബിന്റെ 16: 9 വൈഡ്-സ്‌ക്രീന്‍ റേഷ്യോ മുകളിലും താഴെയും ബ്ലാക്ബാറുമായി എത്തുന്ന 18:9 ആസ്‌പെക്ട് റേഷ്യോയിലുള്ള ഒരു ഫോണില്‍ ഇണങ്ങില്ല.

ഫ്‌ളിപ്കാര്‍ട്ട് ബില്യണ്‍ ക്യാപ്ചര്‍+ 24 മണിക്കൂറിനുള്ളില്‍ വിറ്റഴിഞ്ഞു; രണ്ടാം വില്‍പ്പന നവംബര്‍ 20ന്

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ചില നിര്‍മാതാക്കള്‍ യുഐയില്‍ പുതിയ ഒരു ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. വീഡിയോ ഷെയറിങ് ആപ്പിന്റെ ആസ്‌പെക്ട് റേഷ്യോയില്‍ മാറ്റം വരുത്താന്‍ ഉപയോക്താക്കളെ ഇത് അനുവദിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ ബ്ലാക്ബാര്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയും.

കാര്യങ്ങള്‍ എല്ലാവര്‍ക്കും എളുപ്പമാകുന്നതിന് വേണ്ടി യൂട്യൂബ് ഇപ്പോള്‍ യൂട്യൂബ് വീഡിയോയില്‍ ക്രോപ് -സൂമിങ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിലൂടെ ഉപയോഗയുക്തമായ എല്ലാ ഇടവും നിറയ്ക്കാന്‍ കഴിയും.

ഈ ഫീച്ചറിന് പക്ഷെ ഒരു ദോഷമുണ്ട്, നിങ്ങള്‍ ഒരു വീഡിയോ ഫുള്‍ സ്‌ക്രീനില്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഇതിന്റെ ചില ഭാഗങ്ങള്‍ ക്രോപ് ചെയ്ത് പോകും. ബ്ലാക്ബാറിന്റെ തടസ്സമില്ലാതെ ഫുള്‍ സ്‌ക്രീനില്‍ വീഡിയോ കാണുന്നതിന്റെ സംപതൃപ്തി ലഭിക്കുമെന്നു മാത്രം. 12.43 വേര്‍ഷനിലുള്ള യൂട്യൂബ് എടുത്തിട്ടുള്ളവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാകും.

Read more about:
English summary
YouTube has now added support for crop-zooming videos so that it fills up all the usable space on smartphones with 18:9 displays.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot