ചെറിയ വീഡിയോ കാഴ്ച ഇനി വിശാലമാക്കാം; സ്മാർട്ട് ടിവികൾക്കായി ഷോർട്ട്സ് വീഡിയോ ഫീച്ചറുമായി യൂട്യൂബ്

|

കുറഞ്ഞ സമയത്തിനുള്ളിൽ കാഴ്ചക്കാർക്കിടയിൽ തരംഗമായി മാറിയവയാണ് യൂട്യൂബി(YouTube) ന്റെ ഷോർട്ട് വീഡിയോകൾ. കാര്യം ടിക്ടോക്ക് ആണ് ഷോർട്ട് വീഡിയോകൾ പ്രചാരത്തിൽ കൊണ്ടുവരുന്നതിൽ നിർണായക സ്ഥാനം വഹിച്ചത് എങ്കിലും യൂട്യൂബും ഈ രംഗത്തേക്ക് കടന്നു വരുകയും ടിക്ടോക്കിനെ തകർത്ത് കുത്തക സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുകയുമായിരുന്നു. ടിക്ടോക്കിനു മേൽ ആധിപത്യം സ്ഥാപിക്കാനും ഷോർട്ട് വീഡിയോകളുടെ കാര്യത്തിലും കാഴ്ചക്കാരുടെ പ്രിയപ്പെട്ട പ്ലാറ്റ്ഫോം ആയി മാറാനും ഒരു പുത്തൻ നീക്കം നടത്തിയിരിക്കുകയാണ് യൂട്യൂബ്.

യൂട്യൂബ് ഷോർട്ട്സ്

തങ്ങളുടെ ചെറിയ വീഡിയോകളായ യൂട്യൂബ് ഷോർട്ട്സ് ടിവികൾ ഉൾപ്പെടെയുള്ള വൻ സ്ക്രീനുകളിൽ കാണാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് യൂട്യൂബ് അ‌വതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ ഉപയോഗിച്ച് 60 സെക്കൻഡ് ​ദൈർഘ്യമുള്ള വീഡിയോകൾ ഉപയോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട് ടിവികളിൽ വലിയ സ്ക്രീനിൽ ആസ്വദിക്കാൻ സാധിക്കും. 2019 ന് ശേഷമുള്ള സ്മാർട്ട് ടിവികൾ, ഗെയിം കൺസോൾസ്, സ്ട്രീമിങ് ഡി​വൈസുകൾ എന്നിവയിൽ ഈ ഫീച്ചർ ലഭ്യമാകും.

മോഹം അ‌ടങ്ങുന്നില്ലേ, ഐഫോൺ 13 വാങ്ങാൻ ഫ്ലിപ്കാർട്ട് നൽകുന്ന ഈ ഓഫർ പരീക്ഷിക്കൂമോഹം അ‌ടങ്ങുന്നില്ലേ, ഐഫോൺ 13 വാങ്ങാൻ ഫ്ലിപ്കാർട്ട് നൽകുന്ന ഈ ഓഫർ പരീക്ഷിക്കൂ

ഒരു തവണ അ‌പ്ഡേറ്റ് ചെയ്താൽ

വരുന്ന ആഴ്ചകളിൽത്തന്നെ ലോകമെങ്ങും ഈ ഫീച്ചർ എത്തും എന്നാണ് യൂട്യൂബ് അ‌റിയിച്ചിരിക്കുന്നത്. ഒരു തവണ അ‌പ്ഡേറ്റ് ചെയ്താൽ പിന്നീട് ഈ പുതിയ ഷോർട്ട് വീഡിയോ ഫീച്ചർ യൂട്യൂബ് ആപ്പിന്റെ ഹോം പേജിലും ചാനൽ പേജിലും ലഭ്യമാകും. ടിക് ടോക്കിന്റെയും ഇൻസ്റ്റാഗ്രാം റീലുകളുടെയും വെല്ലുവിളികൾക്കിടയിലാണ് യൂട്യൂബ് ഷോർട്ട് വീഡിയോ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. അ‌ടുത്തിടെയായി ഇത്തരം ചെറിയ വീഡിയോകൾ കാണുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ശ്രദ്ധേയരാകാനുള്ള അ‌വസരം

കുറഞ്ഞ സമയം കൊണ്ട് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്താൽ ആളുകൾക്കിടയിൽ ശ്രദ്ധേയരാകാനുള്ള അ‌വസരം വിനിയോഗിക്കാൻ നിരവധി പേർ ഷോട്ട് വീഡിയോകളുമായി രംഗത്തെത്താറുമുണ്ട്. വീഡിയോ ക്രിയേറ്റേഴസിനും കാഴ്ചക്കാർക്കും ഒരേപോലെ സന്തോഷം പകരാൻ ഷോർട്ട് വീഡിയോകൾക്ക് കഴിയാറുണ്ട്. തുടക്കത്തിൽ, ഷോർട്ട് വീഡിയോകൾ പ്രധാനമായും മൊ​ബൈലുകൾ കേന്ദ്രീകരിച്ചാണ് ആളുകൾ കണ്ടിരുന്നത്. എന്നാൽ ടിക് ടോക്കിന്റെ സ്മാർട്ട് ടിവി ആപ്പ് ലോഞ്ച് ചെയ്തതിന് ശേഷം വലിയ സ്‌ക്രീനുകളിലും ഷോർട്ട് വീഡിയോകളുടെ പ്രചാരം വർദ്ധിച്ചു.

നമ്പാതെ നൻപാ, നമ്പാതെ! കണ്ടാൽ അ‌റിയില്ല കള്ളനാണെന്ന്, പക്ഷേ വരുന്നത് മുട്ടൻ പണി; ഈ 4 ആപ്പുകളെ വേഗം ഒഴിവാക്കൂനമ്പാതെ നൻപാ, നമ്പാതെ! കണ്ടാൽ അ‌റിയില്ല കള്ളനാണെന്ന്, പക്ഷേ വരുന്നത് മുട്ടൻ പണി; ഈ 4 ആപ്പുകളെ വേഗം ഒഴിവാക്കൂ

യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ

ഇതോടെയാണ് മാറ്റത്തിനൊത്ത് ഉയരാനും ഈ പുതിയ യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ കൊണ്ടുവരാനും യൂട്യൂബ് നിർബന്ധിതരായത്. ടിക്ടോക്ക് ഉയർത്തിയ വെല്ലുവിളികൾ മറ​കടക്കാൻ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോം ആയ യൂട്യൂബ് നിരവധി പരീക്ഷണങ്ങളിലൂടെയും ഡി​സൈനുകളിലൂടെയുമൊക്കെ കടന്നുപോയ ശേഷമാണ് പുതിയ ഷോർട്ട് വീഡിയോ ഫീച്ചർ ​വികസിപ്പിച്ചിരിക്കുന്നത്. വെർട്ടിക്കിൾ ആയിട്ടുള്ളവയാണ് ഷോർട്ട് വീഡിയോകൾ ഹൊറിസോണ്ടൽ ആയിട്ടുള്ള ടിവികളിൽ അ‌വ കാണാൻ സൗകര്യമൊരുക്കുന്നതിൽ യൂട്യൂബിന്റെ സംഘത്തിന് ഏറെ പണിപ്പെ​ടേണ്ടിവന്നു.

വീഡിയോകൾ പ്ലേ ചെയ്യുമ്പോൾ

ഷോർട്ട് വീഡിയോകൾ പ്ലേ ചെയ്യുമ്പോൾ സ്ക്രീനിൽ ഒ​​ഴിഞ്ഞു കിടക്കുന്ന ഭാഗത്ത് വിവിധ വീഡിയോകൾ കൊണ്ടുവന്ന് അ‌ടക്കം പരീക്ഷണം നടത്തിയ ശേഷമാണ് പുതിയ ഫീച്ചർ യൂട്യൂബ് വികസിപ്പിച്ചിരിക്കുന്നത്. ജുക്ബോക്സ് ​രീതിയിൽ ഷോർട്ട് വീഡിയോകൾ സ്ക്രീനിൽ പ്ലേ ചെയ്യുന്ന മാർഗവും ഇതോടൊപ്പം പരീക്ഷിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോഴത്തെ മാറ്റം. റിമോർട്ട് ഉപയോഗിച്ച് നിയന്തിക്കാം എന്നതാണ് പുതിയ ഫീച്ചറിന്റെ ഒരു സവിശേഷത. നിലവിൽ ഓട്ടോമാറ്റിക് ആയാണ് ഷോർട്ട് വീഡിയോകൾ പ്ലേ ആയിരുന്നത്.

ഇപ്പൊ ശരിയാക്കിത്തരാം...! വെബ് വാട്സ്ആപ്പ് പണിമുടക്കിയാൽ ചെയ്യേണ്ട കാര്യങ്ങൾ അ‌റിഞ്ഞുവയ്ക്കൂഇപ്പൊ ശരിയാക്കിത്തരാം...! വെബ് വാട്സ്ആപ്പ് പണിമുടക്കിയാൽ ചെയ്യേണ്ട കാര്യങ്ങൾ അ‌റിഞ്ഞുവയ്ക്കൂ

വൻ സ്ക്രീനിൽ കൂടുതൽ ആസ്വദിച്ച് കാണാം

ഷോർട്ട് വീഡിയോകൾക്ക് വൻ സ്ക്രീനിൽ കൂടുതൽ ആസ്വദിച്ച് കാണാം എന്നതാണ് പുതിയ ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത്. 55 ദശലക്ഷത്തിലേറെ ആളുകൾ തങ്ങളുടെ സ്മാർട്ട് ടിവികളിൽ ഇപ്പോൾ യൂട്യൂബ് കാണുന്നുണ്ട് എന്നാണ് കമ്പനി പറയുന്നത്. ഷോർട്ട് വീഡിയോകൾക്കായുള്ള ഫീച്ചർ അ‌വതരിപ്പിക്കുന്നതിലൂടെ കാഴ്ചക്കാരുടെ എണ്ണം ഉയർത്താനുള്ള നീക്കം ഊർജിതമാക്കിയിരിക്കുകയാണ് യൂട്യൂബ്.

നിരവധി മികച്ച മോഡലുകൾ

ഇന്റർനെറ്റ് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്നതും കുറഞ്ഞ വിലയിൽ നിരവധി മികച്ച മോഡലുകൾ ലഭ്യമാകുന്നതുമെല്ലാം രാജ്യത്തെ സ്മാർട്ട്ടിവികളുടെ വ്യാപാരത്തിൽ വൻ വർധന ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ പാദത്തെ അ‌പേക്ഷിച്ച് ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണി 74% വളർച്ച കൈവരിച്ചതായി ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് പറയുന്നു. സ്മാർട്ട്ഫോണുകളിൽനിന്ന് സ്മാർട്ട് ടിവികളിലേക്ക് കാഴ്ച മാറുമ്പോൾ അ‌തിനൊപ്പം വളരാനുള്ള യൂട്യൂബിന്റെ പുതിയ നീക്കം എത്രകണ്ട് വിജയിക്കുമെന്ന ആപ്പ് പുറത്തിറങ്ങുമ്പോൾ കണ്ടറിയാം.

Best Mobiles in India

English summary
YouTube has introduced a new feature where you can watch YouTube shorts on big screens including TVs. Users can enjoy the 60-second videos on the big screen on their smart TVs. The feature will be available on smart TVs, game consoles and streaming devices from 2019 onwards.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X