യൂട്യൂബ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഉടന്‍ ഡെസ്‌ക്ടോപ്പിലും

Posted By: Lekshmi S

യൂട്യൂബ് ഡെസ്‌ക്ടോപ്പ് സൈറ്റിലും പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് (PiP) അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ആന്‍ഡ്രോയ്ഡിലും iOS-ലും ലഭ്യമായ ഈ സവിശേഷത പരീക്ഷണ ഘട്ടത്തിലാണ് ഇപ്പോള്‍. ബ്രൗസ് ചെയ്യുന്നതിനൊപ്പം യൂട്യൂബ് വീഡിയോകള്‍ കാണാന്‍ സഹായിക്കുന്ന സംവിധാനമാണ് PiP. യൂട്യൂബ് റെഡ് വരിക്കാര്‍ക്ക് മാത്രമാകും ആദ്യഘട്ടത്തില്‍ PiP മോഡ് ലഭിക്കുക.

യൂട്യൂബ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഉടന്‍ ഡെസ്‌ക്ടോപ്പിലും

ബ്രൗസ് ചെയ്യുമ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ മിനിമൈസ് ചെയ്ത് സ്‌ക്രീനില്‍ താഴ്ഭാഗത്ത് പ്രത്യക്ഷപ്പെടും. ഇതോടൊപ്പം മറ്റ് വീഡിയോകള്‍ തിരിയുകയോ ചെയ്യാം.

ക്രോമിലും സഫാരിയിലും PiP ലഭ്യമാകും. സ്മാര്‍ട്ട്‌ഫോണുകളിലേതിന് സമാനമായ രീതിയില്‍ തന്നെയായിരിക്കും ഇത് ഡെസ്‌ക്ടോപ്പ് സൈറ്റിലും പ്രവര്‍ത്തിക്കുക. വീഡിയോ പ്ലേ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്താല്‍ PiP മോഡ് പ്രവര്‍ത്തനക്ഷമമാകും.

PiP മോഡില്‍ വീഡിയോ കാണാനും നിര്‍ത്തിവയ്ക്കാനും റീപ്ലേ ചെയ്യാനും അടുത്ത വീഡിയോ കാണാനും സാധിക്കും. പരീക്ഷണത്തിലിരിക്കുന്ന PiP മോഡ് പുറത്തിറങ്ങുമ്പോള്‍ ഇതിലും കൂടുതല്‍ സവിശേഷതകള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

സൂപ്പര്‍ മാരിയോ നിങ്ങളുടെ ഗൂഗിള്‍ മാപ്‌സില്‍ എങ്ങനെ നേടാം?

യൂട്യൂബ് ആപ്പിലെയും ഡെസ്‌ക്ടോപ്പിലെയും PiP മോഡുകള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ആപ്പില്‍ ഫ്‌ളോട്ടിംഗ് വിന്‍ഡോ Enable/Disable ചെയ്യാന്‍ കഴിയും. ഡെസ്‌ക്ടോപ്പില്‍ ഈ സൗകര്യം ലഭിക്കുകയില്ല.

English summary
YouTube may soon add a new feature to its desktop site. YouTube's desktop version is reportedly testing the picture-in-picture (PiP) mode. The PiP mode is already present in YouTube's Android and iOS version.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot