യൂട്യൂബ് ഇൻകോഗ്നിറ്റോ മോഡ് ഇനി ആൻഡ്രോയിഡിലും

By GizBot Bureau
|

യൂട്യൂബ് ഇൻകോഗ്നിറ്റോ മോഡ് ഇനി ആൻഡ്രോയിഡിലും എത്തുന്നു. നിലവിൽ ഗൂഗിൾ ക്രോമിൽ മാത്രം ലഭിച്ചിരുന്ന ഈ സൗകര്യം ഇപ്പോൾ ആൻഡ്രോയ്ഡ് യുട്യൂബ് ആപ്പുകളിലും എത്തിയിരിക്കുകയാണ്. അപ്ഡേറ്റ് റോൾ ചെയ്തുതുടങ്ങിയിട്ടുണ്ട്. നിലവിൽ ആൻഡ്രോയിഡിൽ മാത്രമാണ് ഈ സൗകര്യം എത്തുക എന്നാണ് റിപ്പോർട്ട്.

യൂട്യൂബ് ഇൻകോഗ്നിറ്റോ മോഡ് ഇനി ആൻഡ്രോയിഡിലും

യുട്യൂബ് ഈയടുത്തായി തങ്ങളുടെ മ്യൂസിക്ക് ആപ്പ് ഉണ്ടാക്കുന്നതിൽ പൂർണ്ണമായ ശ്രദ്ധ കൊടുത്തത് കാരണം പ്രധാന ആപ്പിനെ തിരിഞ്ഞുനോക്കില്ല എന്നുകരുതിയവർക്ക് തെറ്റുകയായിരുന്നു. മെയിൻ ആപ്പിൽ തന്നെ ഈ സൗകര്യം ഇപ്പോൾ എത്തിയിരിക്കുകയാണ്. ക്രോമിൽ ഉപയോഗിക്കുന്ന ഇൻകോഗ്നിറ്റോ മോഡിനോട് സമാനമായത് തന്നെയാണ് ഇവിടെ ആൻഡ്രോയിഡ് യുട്യൂബ് ആപ്പിൽ ലഭിച്ചിരിക്കുന്ന പുതിയ അപ്ഡേറ്റും.

യൂട്യൂബ് ആപ്പിൾ മുകളിൽ വലതു ഭാഗത്തായി അക്കൗണ്ട് എടുക്കാനും ലോഗ് ഔട്ട് ചെയ്യാനുമായി കാണിക്കുന്ന ഐക്കൺ മാറ്റി അവിടെയാണ് പുതിയ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള ഐക്കൺ കൊടുത്തിട്ടുള്ളത്. കഴിഞ്ഞ മെയ് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ചില ഫോണുകളിൽ ഇത് നടപ്പിലാക്കി നോക്കിയിരുന്നു. ശേഷം ഇപ്പോൾ പബ്ലിക്ക് വേര്ഷനായി അവതരിപ്പിച്ചിരിക്കുകയാണ്.

എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഈ അപ്ഡേറ്റ് എത്തിയിട്ടില്ല. മേത്തർ നിരാശപ്പെടേണ്ടതില്ല. പബ്ലിക്ക് വേർഷൻ ആയതിനാൽ ഉടൻ തന്നെ എത്തും എന്ന് ഉറപ്പിക്കാം. കാരണം ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ യൂട്യൂബിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. വിഡിയോ കാണുമ്പോൾ അതിന്റെ ഹിസ്റ്ററിയോ സെർച്ച് ഹിസ്റ്ററിയോ ഒന്നും തന്നെ കാണാത്ത രീതിയിൽ ഉപയോഗിക്കുന്ന സൗകര്യമാണ് ഇൻകോഗ്നിറ്റോ മോഡ്.

ഇൻകോഗ്നിറ്റോ മോഡ് ഇനി ആൻഡ്രോയിഡ് ഫോണുകളിൽ കൂടെ എത്തുന്നതോടെ ഉപഭോക്താക്കള്ക് ഇത്രയും കാലം ക്രോമിൽ ഉപയോഗിച്ച ഈ സൗകര്യം ഇനി ഫോണിലും ഉപയോഗിക്കാൻ സാധിക്കും. അപ്ഡേറ്റ് വേര്ഷനായി വരുന്നത് 13.25.56 ആണ്. ഇത് തന്നെയാണോ നിങ്ങൾ അപ്ഡേറ്റ് ചെയ്തത് എന്നും നോക്കുക.

5000 mAh ബാറ്ററിയടക്കം കുറഞ്ഞ വിലയിൽ നിറയെ സവിശേഷതകളുമായി മോട്ടോ E5, E5 പ്ലസ് എന്നിവ എത്തി!5000 mAh ബാറ്ററിയടക്കം കുറഞ്ഞ വിലയിൽ നിറയെ സവിശേഷതകളുമായി മോട്ടോ E5, E5 പ്ലസ് എന്നിവ എത്തി!

Best Mobiles in India

Read more about:
English summary
YouTube Incognito Mode on Android Is Rolling out Now

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X