തൽക്കാലം ഒരു പത്തു രൂപ താ, പരസ്യം ഒഴിവാക്കിത്തരാം; പുതിയ ഓഫറുമായി യൂട്യൂബ്

|

ലോകമെങ്ങുമുള്ള കോടിക്കണക്കിന് പേർ വീഡിയോകൾ സൗജന്യമായി കാണാൻ ആശ്രയിക്കുന്ന പ്ലാറ്റ്ഫോം ആണ് യൂട്യൂബ്(youtube). സൗജന്യമായി മാത്രമല്ല, പരസ്യങ്ങൾ ഒഴിവാക്കിക്കൊണ്ട് പ്രീമയം സബ്സ്ക്രിപ്ഷനിലൂടെയും വീഡിയോകൾ ആസ്വദിക്കാനുള്ള സംവിധാനം യൂട്യൂബ് സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ അ‌ടുത്തകാലത്തായി സൗജന്യമായി യൂട്യൂബ് കാണുന്നവരെ അ‌വഗണിച്ചുകൊണ്ടും പതിയെ എല്ലാവ​രെയും പെയ്ഡ് സബ്സ്​ക്രൈബേഴ്സ് ആക്കാൻ ലക്ഷ്യമിട്ടുകൊണ്ടും ചില നീക്കങ്ങൾ യൂട്യൂബിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.

 

മൂന്നു മാസം സൗജന്യമായി വീഡിയോ

ഇപ്പോൾ യൂട്യൂബിന്റെ ആ നീക്കം പുതിയൊരു രൂപത്തിൽ വീണ്ടും സൗജന്യ കാഴ്ചക്കാരെ ലക്ഷ്യമിട്ട് എത്തിയിരിക്കുകയാണ്. പത്തു രൂപയ്ക്ക് പരസ്യങ്ങൾ ഇല്ലാതെ മൂന്നു മാസം സൗജന്യമായി വീഡിയോ കാണാം എന്നാണ് പുതിയ വാഗ്ദാനം. യൂട്യൂബിന്റെ ഉള്ളടക്കത്തിന്റെ ശേഷിയും വ്യാപ്തിയും അ‌നന്തമാണ്. പത്തു രൂപ എന്നത് ഇന്ന് മൂന്നു മാസത്തേക്ക് അ‌ത്ര വലിയ ചാർജും അ‌ല്ല. അ‌തിനാൽത്തന്നെ യൂട്യൂബിന്റെ ഈ നീക്കം നിഷ്കളങ്കമായ ഒന്നായേ എല്ലാവരും കാണൂ.

അ‌മ്പടാ, ചുളുവിൽ അ‌ങ്ങനെ കാണേണ്ട; 4കെ വീഡിയോ പ്രീമിയം വരിക്കാർക്ക് മാത്രമാക്കാൻ യൂട്യൂബ് നീക്കംഅ‌മ്പടാ, ചുളുവിൽ അ‌ങ്ങനെ കാണേണ്ട; 4കെ വീഡിയോ പ്രീമിയം വരിക്കാർക്ക് മാത്രമാക്കാൻ യൂട്യൂബ് നീക്കം

10 രൂപ പ്ലാനിന്റെ കാലാവധി

10 രൂപ പ്ലാനിന്റെ കാലാവധിയായ മൂന്നു മാസം കഴിഞ്ഞ് എന്തു ചെയ്യണം? മൂന്നു മാസം കഴിഞ്ഞും പരസ്യമില്ലാതെ വീഡിയോ കാണണമെങ്കിൽ വീണ്ടും യൂട്യൂബ് പറയുന്ന തുകയ്ക്ക് പ്ലാൻ പുതുക്കണം. വേണ്ടെങ്കിലോ. മൂന്നു മാസം കഴിഞ്ഞ് സബ്സ്ക്രിപ്ഷൻ പുതുക്കേണ്ട. പകരം യൂട്യൂബ് സെറ്റിങ്സ് വഴിയോ, ബാങ്ക് സെറ്റിങ്സ് വഴിയോ നമ്മുടെ അ‌ക്കൗണ്ടിൽ നിന്ന് സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കുന്നത് തടഞ്ഞാൽ മതിയാകും. പരസ്യമില്ലാതെയുള്ള കാഴ്ച ഇഷ്ടപ്പെട്ടാൽ, മൂന്നു മാസം കഴിഞ്ഞ് പരസ്യമില്ലാതെ വീഡിയോ ആസ്വദിക്കണമെങ്കിൽ അ‌തിനായി 139 രൂപയുടെ പ്ലാനും യൂട്യൂബ് അ‌വതരിപ്പിച്ചിട്ടുണ്ട്.

എന്നുവരെയാകും ഈ ഓഫർ
 

ഏതാനും നാളത്തേക്കു മാത്രമാണ് യൂട്യൂബ് ഈ 10 രൂപ ഓഫർ നൽകിയിരിക്കുന്നത്. എന്നുവരെയാകും ഈ ഓഫർ ഉണ്ടാകുക എന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല. എല്ലാവർക്കും ഈ ഓഫർ കിട്ടുകയുമില്ല. യൂട്യൂബിന്റെ ഇൻ​വൈറ്റ് ലഭിക്കുന്നവർക്കാണ് നിലവിൽ ഈ ഓഫർ ലഭ്യമാകുക. യൂട്യൂബ് റെഡ്, യൂട്യൂബ് മ്യൂസിക്, ഗൂഗിൾ പ്ലേ മ്യൂസിക് വരിക്കാർക്ക് മാത്രമേ യൂട്യൂബ് ഇൻവൈറ്റ് ലഭിക്കൂ.

കണ്ടിട്ട് പോയാൽ മതി; ഒഴിവാക്കാൻ പറ്റാത്ത പരസ്യങ്ങളുടെ എണ്ണം 5-10 ആക്കി ഉയർത്താനൊരുങ്ങി യൂട്യൂബ്കണ്ടിട്ട് പോയാൽ മതി; ഒഴിവാക്കാൻ പറ്റാത്ത പരസ്യങ്ങളുടെ എണ്ണം 5-10 ആക്കി ഉയർത്താനൊരുങ്ങി യൂട്യൂബ്

പരസ്യങ്ങൾ ഒഴിവാക്കുന്നതിനു പുറമെ

പ്രീമിയം ഫീച്ചറിൽ പരസ്യങ്ങൾ ഒഴിവാക്കുന്നതിനു പുറമെ വേറെയും ഒട്ടവധി ഫീച്ചറുകൾ 10 രൂപ സബ്സ്ക്രിപ്ഷനിൽ ഉള്ളടങ്ങിയിരിക്കുന്നു. വീഡിയോ ഡൗൺലോഡിങ്, ബാക് ഗൗണ്ട് പ്ലേ, യൂട്യൂബ് മ്യൂസിക്കിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ, യൂട്യൂബ് കിഡ്സ് ആപ്പ് തുടങ്ങിയവയാണ് പെയ്ഡ് സബ്സ്ക്രിപ്ഷനിൽ ലഭ്യമാകുന്ന ചില സേവനങ്ങൾ. ഇന്ത്യയിൽ, യൂട്യൂബ് പ്രീമിയം വാർഷിക പ്ലാനിന് 1,290 രൂപയും ഫാമിലി പ്ലാനിന് പ്രതിമാസം 189രൂപയുമാണ് ഈടാക്കുന്നത്. പുതിയ വരിക്കാർക്ക് 30 ദിവസത്തെ സൗജന്യ ട്രയലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

സൗജന്യ യൂട്യൂബ് കാഴ്ചക്കാർ

10 രൂപയുടെ ഓഫർ അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് യൂട്യൂബ് വരിക്കാരന് ഇക്കാര്യം അ‌റിയിച്ച് മെയിൽ അയയ്ക്കും എന്നാണ് റിപ്പോർട്ട്. ഈ സമയത്ത് പ്രീമിയം മെമ്പർഷിപ്പിൽ തുടരാനോ അംഗത്വം ഒഴിവാക്കാനോ കഴിയും. പെയ്ഡ് സബ്സ്ക്രിപ്ഷനിലേക്ക് ആളെ ചേർക്കാനുള്ള യൂട്യൂബിന്റെ തന്ത്രമായി 10 രൂപ ഓഫറുകളെ കാണുന്നവരാണ് കൂടുതലും. അ‌ടുത്തിടെ ഒഴിവാക്കാനാകാത്ത പരസ്യങ്ങളുടെ എണ്ണം കൂട്ടി യൂട്യൂബ് സൗജന്യ യൂട്യൂബ് കാഴ്ചക്കാർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

5ജി വന്നാൽ സാധാരണക്കാർക്ക് എന്തു ഗുണം?5ജി വന്നാൽ സാധാരണക്കാർക്ക് എന്തു ഗുണം?

4കെ വീഡിയോകൾ പ്രീമിയം വരിക്കാർക്ക്

ഇതിനു പിന്നാലെ 4കെ വീഡിയോകൾ പ്രീമിയം വരിക്കാർക്ക് മാത്രം കാണാൻ സാധിക്കും വിധമുള്ള പരിഷ്കരണവും നടപ്പാക്കിയിരുന്നു. ഇത്തരത്തിൽ സൗജന്യമായി കാണുന്നവരെ അ‌വഗണിച്ചുകൊണ്ടുള്ള തീരുമാനങ്ങളാണ് യൂട്യൂബ് തുടർച്ചയായി പുറത്തെടുക്കുന്നത്. ഭാവിയിൽ മുഴുവൻ സബ്സ്​ക്രൈബേഴ്സിനെയും പെയ്ഡ് വരിക്കാരാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഈ തീരുമാനങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏറെ നിരാശപ്പെടുത്തുന്നുണ്ട്

യൂട്യൂബിന്റെ കാഴ്ചക്കാരിൽ അ‌ധികവും സൗജന്യമായാണ് വീഡിയോ കാണുന്നത്. മറ്റ് പ്ലാറ്റ്ഫോമുകൾ ഓരോ വീഡിയോയ്ക്കും പ്രത്യേക നിരക്കുകൾ ഈടാക്കുമ്പോൾ യൂട്യൂബ് ഇങ്ങനെ സൗജന്യമായി വീഡിയോകൾ നൽകുന്നത് പൊതുവെ എല്ലാവരും അ‌ംഗീകരിക്കുന്ന കാര്യവുമാണ്. എന്നാൽ പതിയെ യൂട്യൂബും പെയ്ഡ് ആയി മാറുന്നത് കാഴ്ചക്കാരെയും ഏറെ നിരാശപ്പെടുത്തുന്നുണ്ട്. 10 രൂപയിൽ തുടങ്ങുന്ന യൂട്യൂബിന്റെ ഈ ചാട്ടം എങ്ങോട്ടാണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. എന്തായാലും ഉടനെ എല്ലാം പെയ്ഡ് സബ്സ്ക്രിപ്ഷനിലേക്ക് മാറ്റാൻ യൂട്യൂബ് തയാറായില്ലല്ലോ എന്ന് ആശ്വസിക്കുക. അ‌ത്രതന്നെ.

ഇനി അധികം വൈകില്ല; ഐഫോണുകളിലേക്കും 5ജിയെത്തുന്നുഇനി അധികം വൈകില്ല; ഐഫോണുകളിലേക്കും 5ജിയെത്തുന്നു

Best Mobiles in India

English summary
If you want to watch the video without ads, you have to renew the plan again for the amount specified by YouTube. Don't renew your subscription if you don't want to. Instead, it is sufficient to prevent the subscription charge from being charged to the account. YouTube has also introduced a Rs. 139 plan to enjoy videos without ads even after three months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X