Home
Apps

യൂട്യൂബ് ഉപയോഗിക്കുന്നവർ 'കണ്ണീർ' തുടയ്ക്കാൻ എന്തെങ്കിലും ​കൈയിൽ കരുതിക്കോ! പുതിയ ഫീച്ചർ കരയിക്കും

ലോകമെമ്പാടുമായി കോടിക്കണക്കിന് പേർ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം ആണ് യൂട്യൂബ്. ഉപയോക്താക്കളുടെ അ‌നുഭവം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ പുലർത്തുന്ന യൂട്യൂബ് ഇപ്പോൾ തങ്ങളുടെ മ്യൂസിക് ആപ്പിലേക്ക് പുതിയ മൂഡ് ഫിൽട്ടറുകൾ ചേർത്തിരിക്കുകയാണ്. ഉപയോക്താക്കളുടെ മാനസികാവസ്ഥയ്ക്ക് അ‌നുസരിച്ച് വ്യത്യസ്ത തരം പാട്ടുകൾ സെർച്ച് ചെയ്യാനും പ്ലേ ചെയ്യാനും ഇത് സഹായിക്കും.

2020 ൽ യൂട്യൂബ് മ്യൂസിക് ആപ്പിലേക്ക് വർക്ക്ഔട്ട്, ഫോക്കസ്, റിലാക്സ്, യാത്ര, ഊർജ്ജം, പോഡ്‌കാസ്‌റ്റ് എന്നീ മൂഡ് ഫിൽട്ടർ സെക്ഷനുകൾ ചേർത്തിരുന്നു. ഇപ്പോൾ ഈ പട്ടികയിലേക്ക് കുറേയേറെ കൂട്ടിച്ചേർക്കലുകൾ കൂടി യൂട്യൂബ് നടത്തിക്കൊണ്ടിരിക്കുകയാണ്. അ‌തിൽ ഏറ്റവും ശ്രദ്ധേമായ ഒന്നാണ് ​'ക്രൈ' ഫിൽട്ടർ.

യൂട്യൂബ് ഉപയോഗിക്കുന്നവർ 'കണ്ണീർ' തുടയ്ക്കാൻ എന്തെങ്കിലും കരുതിക്കോ

സാഡ് സോങ്ങുകളുടെ സൂപ്പർമിക്സ് ആണ് പുതിയ ​ക്രൈ ഫിൽട്ടർ. മ്യൂസിക്കുമായി ഉപയോക്താക്കൾക്ക് ​വൈകാരിക ബന്ധം തോന്നാനും അ‌തിൽ ആശ്വാസം കണ്ടെത്താനും സഹായിക്കും വിധത്തിലുള്ളതാണ് പുതിയ ​ക്രൈ ഫിൽട്ടർ. ഇതിന് പുറമേ, റൊമാൻസ്, പാർട്ടി, ഫീൽ ഗുഡ്, സ്ലീപ്പ് എന്നിവയും പുതിയ യൂട്യൂബ് മ്യൂസിക് ഫിൽട്ടറുകളിൽ ഉൾപ്പെടുന്നു.

ഉപയോക്താവിന്റെ വൈകാരിക നിലയ്ക്ക് അനുയോജ്യമായ പ്ലേലിസ്റ്റുകൾ ഈ ഫിൽട്ടറുകൾ ക്യൂറേറ്റ് ചെയ്യും. ഈ പ്ലേലിസ്റ്റുകൾ യൂട്യൂബ് മ്യൂസിക് ആപ്പിനുള്ളിൽ മിക്സഡ് ഫോർ യു (Mixed for You), ഫ്രം യുവർ ​ലൈബ്രറി ( From Your Library), ലിസൺ എഗെയ്ൻ ( Listen Again), സിമിലർ ടു ( Similar To) എന്നിവയ്ക്കൊപ്പം കാണാം.

യൂട്യൂബിലെ ഈ പുതിയ ഫീച്ചറുകൾ ആദ്യം കണ്ടെത്തിയത് ചില റെഡ്ഡിറ്റ് യൂസർമാരാണ് എന്ന് 9to5 ഗൂഗിളിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. യൂട്യൂബ് മ്യൂസിക്കിന്റെ വെബ്, ആപ്പ് പതിപ്പുകളിൽ ഈ പുതിയ ഫീച്ചറുകൾ കണ്ടു എന്നാണ് റെഡ്ഡിറ്റ് ഉപയോക്താക്കൾ പറയുന്നത്. സെർവർ സൈഡ് റോൾഔട്ടിലൂടെ പുതിയ ഫീച്ചർ അ‌വതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ, യൂട്യൂബ് മ്യൂസിക്കിന്റെ വെബ് പതിപ്പിൽ, "CRY" ഒഴികെയുള്ള 4 പുതിയ ഫിൽട്ടറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ട്. അ‌ധികം ​വൈകാതെ അ‌വശേഷിക്കുന്ന ഫിൽട്ടറുകളും ഈ ​ലൈനപ്പിലേക്ക് ചേർക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഫിൽട്ടറുകൾ വെബ്, മൊബൈൽ ആപ്ലിക്കേഷനുകളിൽ ഉടൻ കാണാൻ സാധിക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.

ഇതിന് മുമ്പ് 2021 ൽ ആണ് യൂട്യൂബ് മ്യൂസിക്കിലേക്ക് അ‌വസാനമായി അ‌പ്ഡേറ്റ് ഉണ്ടായത്. എനർജീസ് എന്ന മൂഡ് ഫിൽട്ടർ ആണ് അ‌ന്ന് കൂട്ടിച്ചേർക്കപ്പെട്ടത്. ഇപ്പോൾ അ‌വതരിപ്പിക്കപ്പെട്ട ഫിൽട്ടറുകൾ കൂടി കണ​ക്കിലെടുത്താൽ നിലവിൽ യൂട്യൂബിൽ ആകെ 11 ഫിൽട്ടറുകൾ ലഭ്യമാകും. യൂട്യൂബ് മ്യൂസിസ് ഇന്റർഫേസിലേക്കുള്ള ഒരു പ്രധാന കൂട്ടിച്ചേർക്കലായാണ് പുതിയ ഫിൽട്ടർ അ‌പ്ഡേഷനെ കണക്കാക്കുന്നത്.

യൂട്യൂബ് ഉപയോഗിക്കുന്നവർ 'കണ്ണീർ' തുടയ്ക്കാൻ എന്തെങ്കിലും കരുതിക്കോ

നിലവിലുള്ള ഫിൽട്ടറുകൾ യൂട്യൂബ് മ്യൂസിക്കിന്റെ ഉപയോഗം കൂടുതൽ എളുപ്പത്തിലുള്ളതാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. യൂട്യൂബിൽ പാട്ട് കേൾക്കുമ്പോൾ മൂഡിന് അ‌നുസരിച്ചുള്ള പാട്ടുകൾ പ്ലേ ചെയ്യാൻ പലരും ബുദ്ധിമുട്ടാറുണ്ട്. അ‌ത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മൂഡ് ഫിൽട്ടർ സംവിധാനം ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമാണ്.

അ‌ടുത്തിടെ സാമ്പിൾസ് എന്ന പുതിയ ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചിരുന്നു. പുതിയ പാട്ടുകൾ/ മ്യൂസിക് കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഇതുപയോഗിച്ച് ഉപയോക്താക്കൾക്ക് തങ്ങളുടെ ശേഖരത്തിലേക്ക് വേഗത്തിൽ പാട്ട് ചേർക്കാനും സുഹൃത്തുക്കളുമായി പങ്കിടാനും പുതിയ പ്ലേലിസ്റ്റ് സൃഷ്‌ടിക്കാനും റേഡിയോ സ്റ്റേഷൻ ആരംഭിക്കാനും കഴിയും.

കൂടാതെ വീഡിയോ മുഴുവനായി കാണാനും ആൽബം പേജ് സന്ദർശിക്കാനും അല്ലെങ്കിൽ സ്വന്തം ഷോർട്ട് സൃഷ്‌ടിക്കുന്നതിന് ഗാനം ഉപയോഗിക്കാനും യൂട്യൂബ് അ‌ടുത്തിടെ അ‌വതരിപ്പിച്ച സാമ്പിൾസ് ഫീച്ചർ സഹായിക്കും. ഇതിന് പുറമേ, ആർട്ടിസ്റ്റുകൾക്ക്, പുതിയ ആരാധകരിലേക്ക് എത്തിച്ചേരാനും യൂട്യൂബിൽ ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാനും സാമ്പിൾ ടാബ് ഒരു പുതിയ മാർഗം തുറന്നുനൽകുന്നു.

More from GizBot

Best Mobiles in India

English summary
Keeping an eye on improving the user experience, YouTube has now added mood filters including Cry to its Music app. It helps users to search and play different types of songs according to their mood. The new cry filter is a supermix of sad songs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X