Home
Apps

താന്താനിനാനേ താനിന്നൻനാനേ.. വെറുതെ മൂളിയാൽ മതി..പാട്ടുമായി യൂട്യൂബ് മ്യൂസിക്ക് എത്തും

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫീച്ചർ യൂട്യൂബ് മ്യൂസിക് അവതരിപ്പിക്കുന്നു. ഹം ടു സെർച്ച് (Hum to Search) ഉപയോഗിച്ചുള്ള പാട്ട് തിരിച്ചറിയാൻ സാധിക്കുന്ന ഫീച്ചർ ആണ് യൂട്യൂബ് മ്യൂസിക് കൊണ്ടുവന്നിരിക്കുന്നത്. ഈ ഫീച്ചർ നിങ്ങളെ ഹമ്മിംഗ് ചെയ്തും പാടിയും അല്ലെങ്കിൽ ഒരു മെലഡി വിസിൽ ചെയ്തും ഏത് പാട്ടും കണ്ടെത്താൻ നിങ്ങളെ അനുവദിക്കുന്നു.

അഡ്വാൻസ്ഡ് ഓഡിയോ റെക്കഗ്നിഷൻ ടെക്‌നോളജി (advanced audio recognition technology) പ്രയോജനപ്പെടുത്തുന്നതിലൂടെ ആണ് യൂട്യൂബ് മ്യൂസികിന് നിങ്ങളുടെ ഹമ്മിംഗ്, ആലാപനം അല്ലെങ്കിൽ വിസിൽ എന്നിവയെ എല്ലാം അടിസ്ഥാനമാക്കി ഒരു പാട്ട് കണ്ടെത്താൻ കഴിയുന്നത്. ഇത് കൃത്യമായ ലിറിക് റീകോളിൻ്റെ ആവശ്യകത ഇല്ലാതാക്കുന്നു.

താന്താനിനാനേ താനിന്നൻനാനേ.. വെറുതെ മൂളൂ..പാട്ടുമായി യൂട്യൂബ് മ്യൂസിക്

ഹം ടു സെർച്ച് ഫീച്ചർ എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന് നോക്കാം. അതിന് മുന്നേ ഒരു കാര്യം ഓർമ്മയിൽ വെക്കുക്ക. ഈ ഫീച്ചർ ആൻഡ്രോയിഡ് ഫോണിൽ മാത്രമേ ഇപ്പോൾ ലഭ്യമാകൂ. നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണത്തിൽ യൂട്യൂബ് മ്യൂസിക് ആപ്പ് തുറക്കുക. ശേഷം സേർച്ച് ഐക്കൺ ക്ലിക്ക് ചെയ്യുക.

സെർച്ച് ബാറിലെ മൈക്രോഫോൺ ഐക്കണിന്റെ അടുത്തായി, നിങ്ങൾ ഒരു പുതിയ വേവ്ഫോം ഐക്കൺ കാണാൻ സാധിക്കും. ഇത് ഹം ടു സെർച്ച് ഫീച്ചറിന് വേണ്ടി ഉള്ള പുതിയ ഐക്കൺ ആണ്. വേവ്‌ഫോം ഐക്കൺ അമർത്തിപ്പിടിക്കുക, നിങ്ങൾക്ക് വേണ്ട പാട്ടിൻ്റെ മെലഡി മൂളുകയോ പാടുകയോ വിസിൽ മുഴക്കുകയോ ചെയ്യുക. മെലഡി ദൈർഘ്യമേറിയതും വ്യക്തവുമാകുമ്പോൾ, കണ്ടുപിടിക്കേണ്ട പാട്ടിന്റെ കൃത്യത കൂടുന്നതാണ്.

നിങ്ങൾ ഹമ്മിംഗ് പൂർത്തിയാക്കി കഴിഞ്ഞാൽ, യൂട്യൂബ് മ്യൂസിക് ഓഡിയോ വിശകലനം ചെയ്യുകയും ഓഡിയോയോട് ചേരുന്ന പാട്ടുകൾ പ്രദർശിപ്പിക്കുകയും ചെയ്യും. പൂർണ്ണമായ പാട്ടും ആർട്ടിസ്റ്റ് വിവരങ്ങളും ആക്‌സസ് ചെയ്യാൻ നിങ്ങൾക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന പാട്ടുകളിലെ ഏതെങ്കിലും ഒന്നിൽ ക്ലിക്ക് ചെയ്‌താൽ മാത്രം മതിയാകും.

യൂട്യൂബ് മ്യൂസിക്കിലെ ഹം ടു സെർച്ചിൻ്റെ ആമുഖം, വർഷങ്ങളായി സമാനമായ പ്രവർത്തനം വാഗ്ദാനം ചെയ്യുന്ന ഷാസം പോലെയുള്ള മറ്റ് മ്യൂസിക്ക് സ്ട്രീമിംഗ് സേവനങ്ങൾക്ക് സമാനമാണ്. ഈ ഫീച്ചർ തങ്ങളുടെ പാട്ടുകൾ കണ്ടെത്തുന്നതിന് യൂട്യൂബ് മ്യൂസിക്കിനെ ആശ്രയിക്കുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സ്വാഗതാർഹമായ കൂട്ടിച്ചേർക്കലാണ്.

ചില ഉപയോക്താക്കൾ ഇന്റർനെറ്റ് ഇല്ലാതെ പാട്ട് കേൾക്കാനും വീഡിയോ കാണുവാനും ഉള്ള ഫീച്ചർ ഉണ്ടായിരുന്നെങ്കിൽ എന്ന് അഭിപ്രായപ്പെടാറുണ്ട്. യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ യൂട്യൂബ് വീഡിയോകളും പാട്ടുകളും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പെയ്ഡ് ആണെന്നുള്ളത് ഓർക്കുക.

യൂട്യൂബ് ആപ്പ് ഓപ്പൺ ചെയ്ത ശേഷം നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യേണ്ട വീഡിയോ ഓപ്പൺ ആക്കുക. വീഡിയോയുടെ തൊട്ട് താഴെ കാണുന്ന Download ഐക്കോൺ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ആവശ്യമായ വീഡിയോ ക്വാളിറ്റി സെലക്ട് ചെയ്യുക. വീഡിയോ ഡൗൺലോഡ് ആയി കഴിഞ്ഞാൽ Download എന്ന ഐക്കൺ Downloaded എന്നായി മാറുന്നതാണ്.

നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്‌ത യൂട്യൂബ് വീഡിയോകൾ കാണണമെങ്കിൽ, ലൈബ്രറിയിലോ അക്കൗണ്ട് ടാബുകളിലോ നിങ്ങൾക്ക് അവ കണ്ടെത്താനാകും. നിങ്ങൾ ഡൗൺലോഡ് ചെയ്‌ത വീഡിയോ ആവശ്യം കഴിഞ്ഞ് ഡിലീറ്റ് ആക്കണമെങ്കിൽ, Downloaded ഐക്കണിൽ ക്ലിക്ക് ചെയ്‌ത് Remove എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്താൽ മതിയാകും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
YouTube Music introduces the much-awaited feature for Android users. YouTube Music has introduced a feature that allows you to identify songs using Hum to Search. This feature allows you to find any song by humming and singing or whistling a melody.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X