Home
Apps

ഇവിടെ എന്തും പോകും! യൂട്യൂബ് ഇനി നിങ്ങളുടെ ഷോപ്പിംഗ് മാൾ; ഫ്ലിപ്കാർട്ടും മിന്ത്രയുമായി സഹകരിക്കും

ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റർമാരെ അവരുടെ വീഡിയോകളിൽ തങ്ങളുടേത് അല്ലാത്ത ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാൻ അനുവദിക്കുന്നതിന് ഇ-കൊമേഴ്‌സ് സൈറ്റുകളായ ഫ്ലിപ്പ്കാർട്ട്, മിന്ത്ര എന്നിവയുമായി സഹകരിക്കുന്നതായി യൂട്യൂബ് പ്രഖ്യാപിച്ചു. ഇത് വരെ, ഇന്ത്യയിലെ ക്രിയേറ്റർമാർക്ക് അവരുടെ ഓൺലൈൻ സ്റ്റോറുകളെ അവരുടെ ചാനലുകളുമായി ലിങ്ക് ചെയ്‌ത് സ്വന്തം ഉൽപ്പന്നങ്ങൾ വിൽക്കാൻ മാത്രമേ യൂട്യൂബ് അനുവദിച്ചിട്ടുള്ളൂ. ഈ പുതിയ ഓഫർ പുതുതായി സമാരംഭിച്ച യൂട്യൂബ് ഷോപ്പിംഗ് അഫിലിയേറ്റ് പ്രോഗ്രാമിൻ്റെ ഭാഗമാണ്. ഇത് രാജ്യത്തെ തിരഞ്ഞെടുത്ത യൂട്യൂബർമാർക്ക് മാത്രമായി ആണ് ഇപ്പോൾ ലഭ്യമാക്കുന്നത്.

വീഡിയോയുടെ വിവരണ വിഭാഗത്തിലും (ഡിസ്‌ക്രിപ്‌ഷൻ സെക്ഷൻ) ഉൽപ്പന്ന വിഭാഗത്തിലും (പ്രോഡക്ട് സെക്ഷൻ) ടാഗ് ചെയ്‌ത ഉൽപ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കാഴ്ചക്കാർക്ക് കാണാനാകും. ഒരു ഉൽപ്പന്നത്തിൽ ക്ലിക്ക് ചെയ്യുന്നത് കാഴ്ചക്കാരെ നേരിട്ട് ഫ്ലിപ്പ്കാർട്ടിലെയോ മിന്ത്രയിലെയോ ഉൽപ്പന്ന-ലിസ്റ്റിംഗ് പേജിലേക്ക് കൊണ്ടുപോകും. ​​അവിടെ അവർക്ക് ഷോപ്പിംഗ് ചെയ്യാൻ സാധിക്കും.

യൂട്യബിൽ ഇനി ഷോപ്പിങ്ങും; ഫ്ലിപ്കാർട്ടും മിന്ത്രയുമായി സഹകരിക്കും

"ഇന്ത്യയിലെ ആളുകൾ ഷോർട്ട്-ഫോം വീഡിയോകളും ദൈർഘ്യമേറിയ വീഡിയോകളും ഉപയോഗിക്കുന്നു എന്നതാണ് ഞങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നത്. അവർ ഷോപ്പിംഗ് അഡ്വൈസിലും പ്രോഡക്ട് റിവ്യൂ വീഡിയോകൾ കാണുന്നതിനുമായി യൂട്യൂബിലേക്ക് വരുന്നു," യൂട്യൂബ് ഷോപ്പിംഗിൻ്റെ വൈസ് പ്രസിഡൻ്റ് ട്രാവിസ് കാറ്റ്സ്, ഒക്ടോബർ 25 വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

"കാര്യങ്ങൾ വളരെ എളുപ്പമാക്കുക എന്നതാണ് ഈ ഫീച്ചർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ക്രിയേറ്റർ ഒരു ഉൽപ്പന്നത്തെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, അവർക്ക് അത് വീഡിയോയിൽ നേരിട്ട് ലിങ്ക് ചെയ്യാവുന്നതാണ്. യൂട്യൂബിൽ നിന്ന് പുറത്തുപോകാതെ തന്നെ ഉൽപ്പന്നത്തിൻ്റെ വിലയും ലഭ്യതയും പോലുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ആ ഉൽപ്പന്നം വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു വെബ് സെർച്ച് ചെയ്യുന്നതിനും എളുപ്പമായി ഒരു ചെറിയ ക്ലിക്ക് മതിയാകും," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ 65 ശതമാനത്തിൽ അധികം ഉപയോക്താക്കളും ടയർ-2 നഗരങ്ങളിലെ 85 ശതമാനം ഉപയോക്താക്കളും പരമ്പരാഗത സെലിബ്രിറ്റികളേക്കാൾ യൂട്യൂബ് ക്രിയേറ്റർമാരെ വിശ്വസിക്കുന്നുവെന്ന് ഇന്ത്യ ഇ-കോണമി റിപ്പോർട്ട് ഉദ്ധരിച്ച് കമ്പനി പറഞ്ഞു. എന്നാൽ ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ യൂട്യൂബിൽ എങ്ങനെ ദൃശ്യമാകും?

ഫീച്ചറിന് യോഗ്യരായ ക്രിയേറ്റർമാർക്ക് ഷോർട്ട്‌സിൽ പ്രൊഡക്ടുകൾ ടാഗ് ചെയ്യാനും ലൈവ് സ്ട്രീമുകളിലും പിൻ ചെയ്യാനും കഴിയും. പ്ലാറ്റ്‌ഫോമിൽ ഇതിനകം പുറത്തായ അവരുടെ വീഡിയോകളിൽ പ്രൊഡക്ടുകൾ ടാഗ് ചെയ്യാനുള്ള സൗകര്യവും അവർക്ക് ഉണ്ട്. മൊബൈലിനും ഡെസ്‌ക്‌ടോപ്പിനും പുറമെ, കണക്റ്റഡ് ടിവി വഴിയും കാഴ്ചക്കാർക്ക് അവരുടെ സ്‌മാർട്ട് ടെലിവിഷനുകൾ വഴിയും ഈ ഉൽപ്പന്ന വാങ്ങലുകൾ നടത്താൻ കഴിയുമെന്ന് യൂട്യൂബ്‌ സൂചിപ്പിച്ചു.

കണക്റ്റഡ് ടിവിയിലെ യൂട്യൂബ്‌ കാഴ്‌ചകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ 4 മടങ്ങ് വർധിച്ചതായി കമ്പനി അറിയിച്ചു. "മിക്ക ആളുകളും, അവർ ടിവി കാണുമ്പോൾ, അവരുടെ ഫോണുകളും അവരോടൊപ്പം ഉണ്ടായിരിക്കും. അതിനാൽ, ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഞങ്ങൾ ടിവിയെ പ്രയോജനപ്പെടുത്താൻ പോകുന്നു. തുടർന്ന് നിങ്ങളുടെ ഫോണിൽ തുറക്കാനും നിങ്ങളുടെ ഫോണിൽ വാങ്ങൽ പൂർത്തിയാക്കാനും ഉപയോഗിക്കാവുന്ന ക്യുആർ കോഡുകൾ ഞങ്ങളുടെ പക്കലുണ്ടാകും," കാറ്റ്സ് പറഞ്ഞു.

എന്നാൽ ആദ്യം, ഫീച്ചറിന് യോഗ്യത നേടുന്നതിന് യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാർക്ക് ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ ചാനൽ യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലായിരിക്കണം. നിങ്ങളുടെ ചാനലിന് 10,000ത്തിലധികം സബ്‌സ്‌ക്രൈബർമാർ ഉണ്ടായിരിക്കണം. നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, ഇന്ത്യ, തായ്‌ലൻഡ് അല്ലെങ്കിൽ വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് ഉള്ളവരായിരിക്കണം.

നിങ്ങളുടെ ചാനൽ ഒരു മ്യുസിക് ചാനലോ ഔദ്യോഗിക ആർട്ടിസ്റ്റ് ചാനലോ മ്യുസിക് പാർട്ണർസ് ആയി ബന്ധപ്പെട്ടതോ ആയിരിക്കരുത്. മ്യുസിക് പാർട്ണർസിൽ സംഗീത ലേബലുകൾ, വിതരണക്കാർ, പ്രസാധകർ അല്ലെങ്കിൽ VEVO എന്നിവ ഉൾപ്പെട്ടേക്കാം. നിങ്ങളുടെ ചാനൽ ഓഡിയെൻസ് മെയ്ഡ് ഫോർ കിഡ്സ് ആയി സജ്ജീകരിച്ചിട്ടുണ്ടാകരുത്. കുട്ടികൾക്കായി സൃഷ്‌ടിച്ച വീഡിയോകളുടെ കാര്യമായ എണ്ണം നിങ്ങളുടെ ചാനലിൽ ഇല്ല എന്നും ഉറപ്പ് വരുത്തണം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
YouTube has announced a partnership with e-commerce sites Flipkart and Myntra to allow content creators in India to tag products from brands other than their own in their videos. Until now, YouTube only allowed creators in India to sell their own products by linking their online stores to their channels. This new offer is part of the newly launched YouTube Shopping Affiliate Program. It is currently only available to select YouTubers in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X