Home
Apps

യൂട്യൂബ് ഇനി ഫ്രീ അല്ല! യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് വില കൂടും

പ്ലാനുകളിൽ 58 ശതമാനം വരെ വില വർദ്ധനയോടെ ഗൂഗിൾ ഇന്ത്യയിൽ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ വർദ്ധിപ്പിച്ചു. സ്റ്റുഡൻ്റ്, ഇൻഡിവീജ്വൽ, ഫാമിലി പ്ലാനുകളുടെ വിലകൾ വർദ്ധിച്ചു. പുതിയ വിലകൾ ഇതിനകം തന്നെ പ്രാബല്യത്തിലും ഉണ്ട്. സബ്‌സ്‌ക്രിപ്‌ഷൻ തുടരാൻ ഉപയോക്താവിന് പുതിയ വിലകൾ അംഗീകരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ വിലക്കയറ്റത്തെ കുറിച്ച് നിലവിലുള്ള ഉപയോക്താക്കൾക്ക് യുട്യൂബ് ഇമെയിലുകൾ അയയ്‌ക്കാൻ തുടങ്ങി. "ഞങ്ങൾ ഈ തീരുമാനങ്ങൾ നിസ്സാരമായി എടുക്കുന്നില്ല, ഈ അപ്‌ഡേറ്റ് ഞങ്ങളെ മെച്ചപ്പെടുത്തുന്നത് തുടരാൻ അനുവദിക്കും. നിങ്ങൾ യൂട്യൂബിൽ കാണുന്ന ക്രിയേറ്റേഴ്സിനെയും കലാകാരന്മാരെയും പ്രീമിയം ആയി കണക്കാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നാണ് യൂട്യൂബ് പറഞ്ഞത്.

യൂട്യൂബ് പ്രീമിയത്തിൻ്റെ പ്രതിമാസ സ്റ്റുഡൻ്റ് പ്ലാൻ 12.6 ശതമാനം വില വർദ്ധനയോടെ 79 രൂപയിൽ നിന്ന് 89 രൂപയായും ഇൻഡിവീജ്വൽ പ്രതിമാസ പ്ലാൻ 15 ശതമാനം വില വർദ്ധനയോടെ 129 രൂപയിൽ നിന്ന് 149 രൂപയായും ഉയർന്നു. പ്രതിമാസ ഫാമിലി പ്ലാൻ 189 രൂപയിൽ നിന്ന് 299 രൂപയായി കുത്തനെ ഉയർന്നു. അത് ഇപ്പോൾ 58 ശതമാനം കൂടുതലാണ്.

യൂട്യൂബ് ഇനി ഫ്രീ അല്ല... സബ്‌സ്‌ക്രിപ്‌ഷന് വില കൂടും

കൂടാതെ ഒരൊറ്റ സബ്സ്ക്രിപ്ഷനിൽ ഈ പ്ലാൻ അഞ്ച് അംഗങ്ങൾക്ക് വരെ യൂട്യൂബ് പ്രീമിയം ഉപയോഗിക്കാൻ അനുവദിക്കുന്നു. ഇൻഡിവീജ്വൽ മന്ത്‌ലി, ക്വാർട്ടർലി, വാർഷിക പ്രീപെയ്ഡ് പ്ലാനുകൾക്കും ഇപ്പോൾ യഥാക്രമം 159 രൂപ, 459 രൂപ, 1,490 രൂപ എന്നിങ്ങനെ വില വർദ്ധന ഉണ്ടായി. ഈ പുതിയ വിലകൾ പുതിയ വരിക്കാർക്ക് മാത്രമല്ല നിലവിലുള്ള പ്രീമിയം ഉപയോക്താക്കൾക്കും ബാധകമാണ്.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പരസ്യരഹിത സ്‌ട്രീമിംഗ്, 1080pൽ ഉയർന്ന ബിറ്റ്‌റേറ്റ് സ്‌ട്രീമിംഗ്, ഓഫ്‌ലൈൻ ഡൗൺലോഡ്, ബാക്ക്‌ഗ്രൗണ്ട് പ്ലേബാക്ക്, യൂട്യൂബ് മ്യൂസിക്കിൽ പരസ്യരഹിത സ്‌ട്രീമിംഗ് എന്നിവ പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, നിങ്ങൾക്ക് ബാക്ക്ഗ്രൗണ്ട് വീഡിയോ പ്ലേബാക്ക് പോലുള്ള ഫീച്ചറുകളും ലഭിക്കുന്നു. അതായത് വീഡിയോകൾ കാണുന്നതിനും കേൾക്കുന്നതിനും നിങ്ങൾക്ക് യൂട്യൂബ് സ്‌ക്രീൻ ഓണാക്കേണ്ടതില്ല എന്നാണ്. ആൻഡ്രോയിഡ് അല്ലെങ്കിൽ iOS ഉപയോക്താക്കൾക്കുള്ള Spotify, Apple Music എന്നിവയ്ക്ക് ആൾട്ടർനേറ്റിവ് ആയി യൂട്യൂബ് മ്യൂസിക്ക് ആക്‌സസ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അൺലോക്ക് ചെയ്യുന്നു. നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലെ വെബ് പതിപ്പിനും പ്രീമിയം ഓഫർ ബാധകമാണ്.

100 ദശലക്ഷത്തിലധികം വരിക്കാരുടെ ആഗോള ഉപയോക്തൃ അടിത്തറയുള്ള യൂട്യൂബ് പ്രീമിയം എന്നത് ഗൂഗിൾ നൽകുന്ന ഒരു സേവനമാണ്. യൂട്യൂബ് ആപ്പ് ഒരു ഡൗൺലോഡ് മ്യൂസിക് ഓപ്‌ഷനും മ്യുസിക്കിന്റെ വരികൾ സെർച്ച് ചെയ്താൽ പാട്ട് ലഭിക്കുന്നതും തുടങ്ങി മറ്റെല്ലാ തരത്തിലുള്ള അടിസ്ഥാന സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

നിങ്ങൾ ഓഫ്‌ലൈനിലാണെങ്കിലും യാത്രയിലായിരിക്കുമ്പോഴും പിന്നീട് കാണുന്നതിന് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നിങ്ങളെ അനുവദിക്കുന്നു. നേരത്തെ പർണജാഥ പോലെ ബാക്ക്‌ഗ്രൗണ്ട് പ്ലേ ഓപ്‌ഷനും ലഭ്യമാണ്. അതിനാൽ മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോഴോ സ്‌ക്രീൻ ലോക്ക് ചെയ്‌തിരിക്കുമ്പോഴോ നിങ്ങൾക്ക് യൂട്യൂബിൽ ഒരു വീഡിയോ കാണാൻ കഴിയും. മുകളിൽ സൂചിപ്പിച്ചത് പോലെ, യൂട്യൂബിലും അതിൻ്റെ സംഗീത ആപ്പിലും നിങ്ങൾക്ക് പരസ്യരഹിത അനുഭവം ലഭിക്കും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Google has hiked YouTube Premium subscription rates in India with a price hike of up to 58 percent on plans. Prices for student, individual and family plans have increased. The new prices are already in effect. YouTube has started sending emails to existing users about price hikes, requiring the user to agree to the new prices to continue their subscription. “We don't make these decisions lightly, and this update will allow us to continue to improve. YouTube said it values ​​and supports the creators and artists you see on YouTube.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X